പ്രണയം തടയാനുള്ള സംഘം രൂപീകരിക്കുമെന്ന് യോഗി ആദിത്യനാഥ്; സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരില്‍ രൂപീകരിച്ച യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ ബംഗാളിലും നടപ്പിലാക്കാമെന്ന് വാഗ്ദാനം

സ്വന്തം ലേഖകന്‍ കോല്‍കത്ത: ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരില്‍ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. സ്ത്രീ സുരക്ഷയ്‌ക്കെന്നാണ് പേരെങ്കിലും മോറല്‍ പോലീസിംഗിനുള്ള മൗനാനുവാദം നല്‍കുന്നവയാണ് ആന്റി റോമിയോ സ്‌ക്വാഡുകള്‍. ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ബംഗാളിലും ആന്റി റോമിയോ സ്‌ക്വാഡ് കൊണ്ടുവരും. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യും. യോഗി പറഞ്ഞു. സ്ത്രീകളും ദലിതരും […]

ഏറ്റവും നീളമേറിയ നഖങ്ങളുടെ ഉടമയായ അയന്ന 30 വര്‍ഷങ്ങള്‍ക്ക് ശേഷം നഖങ്ങള്‍ മുറിച്ചു; ആശുപത്രിയില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കൈനഖങ്ങളുടെ ഉടമയായി ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്സില്‍ ഇടം നേടിയ അയന്ന വില്യംസ് 30 വര്‍ഷത്തിന് ശേഷം നഖങ്ങള്‍ മുറിച്ചു. അമേരിക്കയിലെ ടെക്സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെര്‍മറ്റോളജിയിലെ ഡോ. അലിസണ്‍ റീഡിങ്ങറാണ് അയന്നയുടെ നഖങ്ങള്‍ മുറിച്ചത്. വികാരഭരിതമായ ആ രംഗങ്ങള്‍ ആശുപത്രി അധികൃതര്‍ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖത്തിനുണ്ടായിരുന്നു. രണ്ട് ബോട്ടില്‍ നെയില്‍ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു ഈ നഖങ്ങള്‍ ഭംഗിയാക്കാന്‍. 2017 ലാണ് അയന്ന […]

കൈക്കൂലി കേസില്‍ ഷിബുകുമാര്‍ അകത്തായതോടെ ക്യാന്റീനും അടച്ചു; മുണ്ടക്കയത്തെ ജനമൈത്രി പൊലീസ് ക്യാന്റീന് പൂട്ട് വീണിട്ട് ഒരു മാസം

സ്വന്തം ലേഖകന്‍ മുണ്ടക്കയം: മുണ്ടക്കയത്തെ പൊലീസ് ക്യാന്റീന് പൂട്ട് വീണിട്ട് ഒരു മാസം പിന്നിടുന്നു. ജീവനക്കാരുടെ കുറവും സാമ്പത്തിക ബാധ്യതയുമാണ് അടച്ച് പൂട്ടാന്‍ കാരണമെന്ന് പറയുമ്പോഴും രണ്ട് മാസം മുന്‍പ് ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍ കൈക്കൂലി കേസില്‍ പിടിയിലായതോടെയാണ് ക്യാന്റീന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. ഷിബുകുമാറിന്റെ പ്രവര്‍ത്തന ഫലമായാണ് ക്യാന്റീന്‍ യഥാര്‍ത്ഥ്യമായത്. എല്ലാ പൊലീസുകാരും 10000 മുതല്‍ ലക്ഷങ്ങള്‍ വരെ സംഭാവനയായി നല്‍കുകയും ചെയ്തു. ഇവര്‍ക്ക് പ്രത്യേക നടത്തിപ്പ് ചുമതലയുമുണ്ടായിരുന്നു. വിജിലന്‍സ് അറസ്റ്റ് ചെയ്ത ഷിബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ചുരുങ്ങിയ കാലം കൊണ്ട് ക്യാന്റീന്‍ ജനകീയമായിരുന്നു. […]

ഷാദി ഡോട്ട് കോമിലൂടെ 17 മലേഷ്യന്‍ പെണ്‍കുട്ടികളെയും 5 യുവാക്കളെയും കബളിപ്പിച്ച കൊഴഞ്ചേരിക്കാരൻ ; ഒടുവിലത്തെ ഇര തൃശ്ശൂർക്കാരി യുവതി ; സഹതാപവും സ്നേഹവും പിടിച്ചുപറ്റാൻ എന്ത് നുണയും പറയും ; ഏറ്റില്ലെങ്കിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ; ഒരേസമയം മലേഷ്യയിൽ റസ്റ്റോറന്റ് ഉടമ, കൊച്ചിയിൽ പൈലറ്റ് ; പീഡനം സ്ഥിരം തൊഴിലാക്കിയ കൊഴഞ്ചേരിക്കാരൻ ടിജു ജോർജ്

സ്വന്തം ലേഖകൻ കൊച്ചി: വിവാഹം ഉറപ്പിച്ചിരുന്ന തൃശ്ശൂർ സ്വദേശിനിയായ യുവതിയെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെന്ന പേരില്‍ റിസോര്‍ട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പരാതി. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ചെറുതോട്ടത്തില്‍ ടിജു ജോര്‍ജ് തോമസ്(33) എന്നയാള്‍ക്കെതിരെയാണ് തൃശൂര്‍ സ്വദേശിനി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.   ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവാഹാലോചനയുമായെത്തി യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി. പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ലൈംഗിക പീഡനം നടന്നത് കുമ്പളത്തുള്ള സ്വകാര്യ റിസോര്‍ട്ടിലായതിനാല്‍ കേസ് പനങ്ങാട് സ്റ്റേഷനിലേയ്ക്കു […]

മൂന്നാറിൽ സുഖവാസം ഒരുക്കണം ; സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി തരണം; ഷൂ തുടച്ച് നൽകാനും ഉദ്യോഗസ്ഥർ തന്നെ വേണം; തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിശോധിക്കാനെത്തിയ നിരീക്ഷകന്റെ ചെലവ്‌ വഹിക്കേണ്ടി വന്നത് ഉദ്യോഗസ്ഥർ; ഇടുക്കി കളക്ടറേറ്റിലെ 40ൽ അധികം ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച്, ഹരിയാന സ്വദേശിയായ കേന്ദ്രനിരീക്ഷകൻ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ നിരീക്ഷിക്കാനെത്തിയ കേന്ദ്രനിരീക്ഷകനു കേരളത്തില്‍ വിലക്ക്‌. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ്‌ നിരീക്ഷകനായെത്തിയ ഹരിയാന സ്വദേശി നരേഷ്‌കുമാര്‍ ബന്‍സലിനെതിരെ നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാ റാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനു റിപ്പോർട്ട്‌ കൈമാറി.   ഇടുക്കി കലക്‌ടറേറ്റിലെ നാല്‍പത്തിലേറെ ഉദ്യോഗസ്‌ഥരാണു ഇയാൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കു പരാതി നല്‍കിയത്‌. കരിക്കും സുഗന്ധവ്യഞ്‌ജനങ്ങളുമുള്‍പ്പെടെ വാങ്ങിപ്പിച്ചും ഷൂ തുടയ്‌ക്കാന്‍ നിര്‍ദേശിച്ചും ഉദ്യോഗസ്ഥരെ വഹിപ്പിക്കുകയായിരുന്നു ഇയാളെന്നാണ് പരാതി.   കുടുംബസമേതമാണ് ഹരിയാന കേഡര്‍ ഐ.ആര്‍.എസ്‌. ഉദ്യോഗസ്‌ഥനായ ബന്‍സല്‍ നിരീക്ഷണത്തിനെത്തിയത്. സര്‍ക്കാര്‍ വാഹനത്തില്‍ മധുരയില്‍പ്പോയി […]

മല്ലുവിന്റെ സൂപ്പര്‍ ബൈക്കില്‍ കൊച്ചിയിലൂടെ ചുറ്റിയടിച്ച് മഞ്ജു വാര്യര്‍; അപ്രതീക്ഷിതമായി താരത്തെ കണ്ട ആഹ്ലാദത്തില്‍ കൊച്ചിക്കാര്‍

സ്വന്തം ലേഖകന്‍ കൊച്ചി: മഞ്ജു വാര്യരും, സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ”ചതുര്‍മുഖ”ത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലൂടെ മല്ലു ട്രാവലറിനൊപ്പം യാത്ര ചെയ്ത് മഞ്ജു വാര്യര്‍. മല്ലു ട്രാവലര്‍ യൂട്യൂബ് ചാനല്‍ ഉടമയായ ഷക്കീര്‍ സുബാനുവിന്റെ സൂപ്പര്‍ ബൈക്കിലാണ് മഞ്ജു നഗരം ചുറ്റിയത്. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ബൈക്കിന് പിന്നില്‍, ആസ്വദിച്ച് യാത്ര ചെയ്യുന്ന മഞ്ജു വാര്യരുടെ യാത്ര കൊച്ചിക്കാര്‍ ഏറെ ചര്‍ച്ച ചെയ്തിരിക്കുകയാണ്. താരത്തെ അപ്രതീക്ഷിതമായി കണ്ട ആളുകള്‍ക്ക് അമ്പരപ്പായിരുന്നു ആദ്യം. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ മഞ്ജു കുശലം ചോദിച്ചപ്പോള്‍ […]

അമ്പലപ്പുഴ കണ്ണന്റെ തിടമ്പേറ്റാന്‍ ഇനി വിജയകൃഷ്ണനില്ല; ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു. അമ്പത് വയസിനുമുകളില്‍ പ്രായമുണ്ട് വിജയകൃഷ്ണന്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് കാരണം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദമായിരുന്നു. ഏറെ പ്രത്യേകതകള്‍ ഉള്ള ആനയായിരുന്നു വിജയകൃഷ്ണന്‍. നിലത്തിഴയുന്ന നീളമുള്ള തുമ്പിക്കൈയ്യും ഉള്ളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കൊമ്പുകളും, എഴുന്നളളിപ്പുകളിലെ പ്രൗഢമായ നില്‍പ്പുമായിരുന്നു വിജയകൃഷ്ണനെ ആനപ്രേമികള്‍ക്ക് പ്രിയങ്കരനാക്കിയത്. ശ്രീകൃഷ്ണസ്വാമിയുടെ ഉത്സവ എഴുന്നളളിപ്പുകള്‍ക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. 2010ല്‍ തൃശൂര്‍പൂരത്തിലും വിജയകൃഷ്ണന്‍ പങ്കെടുത്തിരുന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ […]

മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങവേ; പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടിയെയും കസ്റ്റഡിയിലെടുത്തു; കൊലയ്ക്ക് കൂട്ടുനിന്നവരുടെ കൂടെ ചര്‍ച്ച നടത്താന്‍ തയ്യാറല്ല; കലക്ടര്‍ വിളിച്ച സമാധാന യോഗത്തില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന നില തകര്‍ക്കാന്‍ പൊലീസ് മനപ്പൂര്‍വ്വം ചെയ്തതാണെന്നും കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ കലക്ടര്‍ ടി.വി സുഭാഷ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ നിന്നും യു ഡി എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. സമാധാനപരമായി നടന്ന മന്‍സൂറിന്റെ വിലാപയാത്രയില്‍പങ്കെടുത്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലിസ് രാത്രി അതി ക്രൂരമായി […]

എന്തോ പന്തികേട് മണക്കുന്നുവെന്ന് സംഘി വക്കീല്‍; മുന്തിയ വക്കീലായാലും വകതിരിവ് വട്ടപ്പൂജ്യമെന്ന് സോഷ്യല്‍ മീഡിയ; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വൈറല്‍ ഡാന്‍സ്; ലൗ ജിഹാദാണെന്ന് സംഘപരിവാര്‍

സ്വന്തം ലേഖകന്‍ തൃശൂര്‍: വൈറലായ റാ റാ റാസ്പുടിന്‍ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത് വൈറലായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജനകിക്കും നവീന്‍ റസാഖിനുമെതിരെ സംഘ്പരിവാര്‍. ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വിഡിയോ ആണ് ലൗ ജിഹാദിന്റെ പരിവേഷം നല്‍കി സംഘ്പരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. കൃഷ്ണ രാജ് എന്ന വക്കീലാണ് ഇവര്‍ക്കെതിരെ ആദ്യമായി ലൗ ജിഹാദ് ആരോപണം ഉയര്‍ത്തിയത്; പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; ‘തൃശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് വിദ്യാര്‍ഥികളുടെ ഡാന്‍സ് വൈറലാകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ. റസാക്കും ആണ് വിദ്യാര്‍ഥികള്‍. […]

പാലായില്‍ പരീക്ഷ എഴുതാന്‍ പോയ ഇരുപത്തിയാറുകാരിക്ക് തലക്ക് വെട്ടേറ്റു; ചോരവാര്‍ന്ന് വഴിയില്‍ കിടന്നത് മണിക്കൂറുകളോളം

സ്വന്തം ലേഖകന്‍ പാലാ: പരീക്ഷ എഴുതാന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തി. വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റ്റിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ വീട്ടില്‍നിന്ന് 150 മീറ്റര്‍ മാത്രം അകലെയായിരുന്നു സംഭവം. തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. […]