വിസ്മയയേ കൊന്ന് കെട്ടി തൂക്കിയതോ? സാഹചര്യ തെളിവുകൾ കൊലപാതകത്തിലേക്ക്; മരണവെപ്രാളത്തിനിടയിൽ ഉണ്ടാകുന്ന മലമൂത്ര വിസർജ്ജനവും, മാന്തി പറിക്കലും ഉണ്ടായിട്ടില്ല; കിരൺകുമാർ കാക്കിക്കുള്ളിലേ കൊടും ക്രിമിനലോ? പ്രതിസ്ഥാനത്ത് പോലീസാണെങ്കിൽ അരപേജ് വാർത്ത എഴുതുന്ന മാധ്യമങ്ങൾക്ക് കൊടും ക്രിമിനലിൻ്റെ ഫോട്ടോ നല്കാൻ വരെ മടി.

വിസ്മയയേ കൊന്ന് കെട്ടി തൂക്കിയതോ? സാഹചര്യ തെളിവുകൾ കൊലപാതകത്തിലേക്ക്; മരണവെപ്രാളത്തിനിടയിൽ ഉണ്ടാകുന്ന മലമൂത്ര വിസർജ്ജനവും, മാന്തി പറിക്കലും ഉണ്ടായിട്ടില്ല; കിരൺകുമാർ കാക്കിക്കുള്ളിലേ കൊടും ക്രിമിനലോ? പ്രതിസ്ഥാനത്ത് പോലീസാണെങ്കിൽ അരപേജ് വാർത്ത എഴുതുന്ന മാധ്യമങ്ങൾക്ക് കൊടും ക്രിമിനലിൻ്റെ ഫോട്ടോ നല്കാൻ വരെ മടി.

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: വിസ്മയയേ കൊന്ന് കെട്ടി തൂക്കിയതോ? സാഹചര്യ തെളിവുകൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു.

മരണവെപ്രാളത്തിനിടയിയിൽ ഉണ്ടാകുന്ന മലമൂത്ര വിസർജ്ജനവും, മാന്തി പറിക്കലും ഉണ്ടായിട്ടില്ല; കിരൺകുമാർ കാക്കിക്കുള്ളിലേ കൊടും ക്രിമിനലെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം പ്രതിസ്ഥാനത്ത് പോലീസാണെങ്കിൽ അരപേജ് വാർത്ത എഴുതുന്ന പ്രമുഖ മാധ്യമങ്ങൾക്ക് കൊടും ക്രിമിനലിൻ്റെ ഫോട്ടോ സഹിതം വാർത്ത നല്കാൻ വരെ മടിയാണ്. ക്രൂരത വിവരിച്ചും ചിത്രങ്ങൾ സഹിതം വാർത്ത നല്കിയും സംഭവം പുറം ലോകത്തെ അറിയിച്ച് നിറഞ്ഞ് നിൽക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്.

വിസ്മയ ആത്മഹത്യ ചെയ്തതിന്റെ സൂചനകളൊന്നും വിസ്മയയുടെ ശരീരത്തില്‍ ഇല്ല. വിസ്മയെ കെട്ടിതൂങ്ങി നിന്നത് കണ്ടവരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപതാകത്തിലേക്കാണ്.

കവിളിന് മര്‍ദ്ദനമേറ്റ ചിത്രങ്ങൾ വിസ്മയ കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും.

ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല.
തൂങ്ങി മരിക്കുമ്പോള്‍ ശരീരം മാന്തുന്നതും പതിവാണ്.

വിസ്മയയെ തല്ലി ചതച്ചതിന്റെ നിരവധി
സൂചനകളും, ചിത്രങ്ങളും പുറത്തു വന്നിരുന്നു. മര്‍ദ്ദനത്തിന്റെ പേരില്‍ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാവുന്നതേ ഉള്ളൂ. പക്ഷേ ഇതൊന്നും ചെയ്യാന്‍ പോലീസ് തയ്യാറല്ല. വെറുമൊരു ആത്മഹത്യാ കേസാക്കാനാണ് ശ്രമം.

കിരണ്‍ കുമാറിന്റെ വീട്ടുകാരെ രക്ഷിക്കാനും ശ്രമമുണ്ട്. കരണിന്റെ അമ്മ ചെകിളത്ത് അടിച്ചതായി വിസ്മയ കൂട്ടുകാരിക്ക് മേസേജ് അയച്ചിരുന്നു.

ശൂരനാട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ, സ്വന്തം അമ്മയെ അവസാനമായി വിളിച്ചത് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു. പരീക്ഷാ ഫീസ് അടയ്ക്കാനായി 5500 രൂപ ചോദിച്ചാണ് വിസ്മയ വിളിച്ചതെന്നും കിരണ്‍ പൈസ കൊടുക്കില്ലെന്നതുകൊണ്ടായിരുന്നു ഇതെന്നും അമ്മ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കാണ് മകള്‍ അവസാനമായി സംസാരിച്ചത്. പരീക്ഷാ ഫീസ് അടക്കാന്‍ 5500 രൂപ അക്കൗണ്ടിലേക്ക് ഇടണമെന്ന് പറഞ്ഞാണ് വിളിച്ചത്. കിരണ്‍ പൈസ തരില്ലേയെന്ന് ഞാന്‍ ചോദിച്ചു. പൈസ തരില്ലെന്നും വഴക്ക് പറയുമെന്നും മോള് പറഞ്ഞു. അത്രയും പണം കൈയിലില്ല, ഉള്ളത് തിങ്കളാഴ്ച എങ്ങിനെയെങ്കിലും അക്കൗണ്ടിലിടാം എന്ന് അമ്മ പറഞ്ഞു.

രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്‌നങ്ങള്‍ മകള്‍ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും സഹോദരനേയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിരണ്‍ പറഞ്ഞിട്ടായിരുന്നു ഇത്. അമ്മയെ എങ്കിലും ഒന്ന് വിളിച്ചോട്ടെയെന്ന് പറഞ്ഞാണ് തന്റെ നമ്പര്‍ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത്‌റൂമിലും മറ്റും പോയി ഒളിച്ചാണ് മോള് തന്നെ വിളിച്ചിരുന്നത്. കിരണ്‍ എങ്ങിനെയെങ്കിലും ജോലിക്ക് ഇറങ്ങി പോയാല്‍ നിങ്ങളെയെങ്കിലും വിളിച്ച്‌ സംസാരിക്കാലോ എന്ന് അവള്‍ പറയുമായിരുന്നു.

കിട്ടിയ പണത്തിൻ്റെ കണക്ക് പറഞ്ഞ് ഒരു പെൺകുട്ടിയെ തല്ലിക്കൊന്ന അല്ലെങ്കിൽ കെട്ടി തൂങ്ങാൻ കാരണക്കാരനായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിന് കൂടി പോയാൽ 6 ജോലിയിൽ നിന്ന് മാസത്തേ സസ്പെൻഷൻ ഉണ്ടാകും. അത് കഴിഞ്ഞ് വീണ്ടും സർവ്വീസിൽ കയറാം, യൂണിഫോമിട്ട് നാട്ടുകാരെ വിറപ്പിക്കാം. ഇതാണ് ഉണ്ടാകാനിടയുള്ളത്.