മുണ്ടക്കയത്തെ വനിതാ ബ്ലേഡ് ഗുണ്ടയ്ക്ക് പിന്നാലെ കരാട്ടേക്കാരനും, ഇറച്ചിവെട്ടുകാരനും, ഓട്ടോക്കാരനുമടക്കമുള്ള ബ്ലേഡുകാർ; കോവിഡിൽ തകർന്നടിഞ്ഞ ബസുടമയെ പിച്ചിച്ചീന്തി പത്തു സെൻ്റിലെ ബ്ലേഡുകാരൻ; വനിതാ ഗുണ്ടയ്ക്ക് സംരക്ഷണമൊരുക്കുന്നത് മുണ്ടക്കയം സ്റ്റേഷനിലെ മുൻ പോലീസുകാരൻ
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയത്തും വണ്ടൻപതാലിലും ബ്ലേഡ് മാഫിയ അടക്കിവാഴുന്നതിൻ്റെയും, നിരവധി പട്ടിണി പാവങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടതിൻ്റേയും നിരവധി പരാതികളാണ് ഇന്നലെയും തേർഡ് ഐ ന്യൂസിലേക്കെത്തിയത്.
നൂറിന് 30 രൂപ പലിശക്കാരിയായ വനിതാ ഗുണ്ട മുണ്ടക്കയത്തെ വ്യാപാരിയുടെ കാർ പിടിച്ചെടുത്തതും, കരാട്ടേക്കാരനും, ഇറച്ചിവെട്ടുകാരനും, ഓട്ടോക്കാരനും നടത്തുന്ന ബ്ലേഡ് ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്നലെ ഞങ്ങൾക്ക് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡിൽ തകർന്നടിഞ്ഞ ബസ് ഉടമ പത്തു സെൻ്റിലെ മുൻ ചുമട്ടുകാരനായ ബ്ലേഡ്കാരനോട് 25000 രൂപ വാങ്ങി. പലിശ നൂറിന് 30/- മാത്രം. 5 മാസം കൊണ്ട് മുതലിൻ്റെ ഇരട്ടി പലിശ നല്കി.
പ്രതിസന്ധിയിലായതോടെ ബസ് വിറ്റെങ്കിലും , കടം വീട്ടാനുള്ള പണം പോലും ലഭിച്ചില്ല. കിട്ടിയതത്രയും ബ്ലേഡുകാർ ഊറ്റി പിഴിഞ്ഞ് വാങ്ങി.
ബ്ലേഡുകാർ തഴച്ചുവളരുന്നതിൻ്റെ പിന്നിലെ കഥ പോലീസിൻ്റെ സഹായവും, ഒത്താശയും മാത്രമാണ്.
വനിതാ ഗുണ്ടയ്ക്ക് നിയമോപദേശവും സംരക്ഷണവും നല്കുന്നത് മുണ്ടക്കയം സ്റ്റേഷനിൽ നിന്ന് അടുത്തയിടെ സ്ഥലം മാറിയ എരുമേലി സ്വദേശിയായ പോലീസുകാരനാണ്
കഴിഞ്ഞ വർഷം വനിതാ ബ്ലേഡിൻ്റെ വീട് റെയ്ഡ് ചെയ്തപ്പോൾ ഒന്നും കിട്ടാതിരുന്നതിന് പിന്നിൽ ഈ പോലീസുകാരനാണെന്ന വിവരവും തേർഡ് ഐ ന്യൂസിന് ലഭിച്ചിട്ടുണ്ട്
തുടരും!