കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാല്കാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കിയതോ? പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്; ഒഴുകിയത് ലക്ഷങ്ങളെന്ന് സൂചന!
സ്വന്തം ലേഖകൻ
ഇടുക്കി: കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പതിനാലുകാരി പീഡനത്തിനിരയായി എന്ന് വ്യക്തമായിട്ടും കേസ് മുക്കി കുമളി പോലീസ്. കേസ് അട്ടിമറിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം
ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഈ മരണം ആത്മഹത്യയല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കേസന്വേഷണത്തിലടക്കം ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ കുമളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇവിടെ ഹോട്ടല്‍ നടത്തുകയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ സ്വദേശത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. താനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് മകള്‍ മുറിയില്‍ കയറി വാതിലടച്ചുവെന്നും പുറത്ത് കാണാതെ വന്നപ്പോള്‍ നടത്തിയ നടത്തിയ പരിശോധനയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെന്നുമായിരുന്നു അമ്മ പൊലീസിന് നല്‍കിയ മൊഴി.
മകള്‍ മരിച്ച വിവരം ഇവര്‍ രാജസ്ഥാനിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. ഇയാള്‍ വിമാനമാര്‍ഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്തിരുന്നില്ല.
ഭര്‍ത്താവ് മടങ്ങിയെത്തിയ ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു.
കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.
ഇതിനിടെ അന്വേഷണച്ചുമതല എസ്‌ഐയില്‍ നിന്നും കുമളി സിഐയെ ഏല്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ രാജസ്ഥാനിലേക്ക് മടങ്ങിയതോടെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു.
ഈയടുത്തിടെ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ദുരൂഹതകള്‍ വ്യക്തമായത്. മരിച്ച കുട്ടിയുടെ ഫോണ്‍ കണ്ടെത്തിയെങ്കിലും പരിശോധിച്ചിട്ടില്ല. ഇവര്‍ക്കൊപ്പം കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തിട്ടില്ല. മാതാപിതാക്കള്‍ അടക്കം സാക്ഷികളെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. തുടങ്ങി അന്വേഷണത്തിലെ ഗുരുതര പിഴവുകള്‍ കൂടി ചൂണ്ടിക്കാണ്ടിയാണ് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട് നല്കിയത് .