കോവിഡ് നിയന്ത്രണങ്ങൾക്കിടെ  അടച്ചിട്ടിരുന്ന  കുടംബ ക്ഷേത്രം തുറന്ന് രഹസ്യ പൂജ; ദർശനത്തിന് എത്തിയവർക്ക് എട്ടിൻ്റെ പണി കൊടുത്ത് ഭഗവതി; 60 ലധികം പേർക്ക് കോവിഡ്; തന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസും.

കോവിഡ് നിയന്ത്രണങ്ങൾക്കിടെ അടച്ചിട്ടിരുന്ന കുടംബ ക്ഷേത്രം തുറന്ന് രഹസ്യ പൂജ; ദർശനത്തിന് എത്തിയവർക്ക് എട്ടിൻ്റെ പണി കൊടുത്ത് ഭഗവതി; 60 ലധികം പേർക്ക് കോവിഡ്; തന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസും.

Spread the love

തേർഡ് ഐ ബ്യൂറോ

കായംകുളം: ആരും അറിയാതെ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കണ്ണു വെട്ടിച്ച് കുടുംബക്ഷേത്രത്തിൽ പൂജ നടത്തിയവർക്ക് എട്ടിൻ്റെ പണി കൊടുത്ത് ഭഗവതി. ഇവരെ ദൈവം പോലും സഹായിച്ചില്ല.

പൂജ നടത്തിയവരെയും, പൂജയിൽ പങ്കെടുത്തവർക്കുമടക്കം 60ലേറെ പേർക്ക് കൊവിഡ് ബാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളത്ത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു സംഭവം. കായംകുളം നഗരസഭയിലെ 41 -ാം വാർഡിലെ സ്വകാര്യ കുടുംബക്ഷേത്രത്തിലാണ് രഹസ്യമായി പൂജ നടന്നത് .

പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര അധികൃതർക്കെതിരെയും തന്ത്രിക്കെതിരെയും കായംകുളം പൊലീസ് കേസെടുത്തു.

പൂജയുമായി ബന്ധപ്പെട്ട് പ്രദേശത്തെ അറുപതോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുറോളം പേർ സ്വയംനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.

നിയമ വിരുദ്ധമായി പൂജയ്ക്ക് നേതൃത്യം നൽകിയ ക്ഷേത്ര സെക്രട്ടറി അടക്കം 27 കുടുംബാംഗങ്ങൾക്കെതിരെയും പൂജ നടത്തിയ തന്ത്രിക്കും സഹായികൾക്കുമെതിരേയുമാണ് കായംകുളം പൊലീസ് കേസ് എടുത്തത്.

സംഭവത്തെ തുടർന്ന് കായംകുളം നഗരസഭ 41-ാം വാർഡ് പൂർണ്ണമായും അടച്ചിടുകയും ശക്തമായ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടവും പോലീസും ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.