
പാഞ്ചാലിമേട്: ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.
പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളാണ് ഡിയോളും അഞ്ജുവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
കെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസൻ ബാബുവുമായി ചേർന്നായിരുന്നു ഇവരുടെ ലഹരിയിടപാടുകള്‍. എഡിസണ്‍ ബാബുവിന്റെ സഹപാഠിയാണ് ഡിയോള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗോള ലഹരിമരുന്ന് ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള എൻസിബിയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്. 2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോർട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 2019 മുതല്‍ ഡിയോള്‍ വിദേശത്തേക്ക് കെറ്റമീൻ അയച്ചിരുന്നുവെന്നാണ് നർക്കേട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തിയത്. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്.