ജോലിക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത ക്യഷി ഒാഫീസറെ തുപ്പുക്കാരി ചൂലിന് തല്ലി.

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കര കൃഷി ഓഫീസിൽ വനിതാ അസിസ്റ്റന്റ് കൃഷി ഓഫീസറെയാണ് താത്കാലിക സ്വീപ്പർ ജീവനക്കാരി ചൂല് കൊണ്ട് തല്ലിയത്. ഓഫീസർ ജീവനക്കാരിക്കെതിരെ ജില്ലാ മേധാവിക്ക് പരാതി നൽകുകയും ജോലിയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തതിനുമാണ് തൂപ്പുകാരി ഇത്തരത്തിൽ പ്രതികരിച്ചത്. വൈകിയെത്തിയതെന്തിനാണെന്ന് ചോദിച്ചയുടൻ തൂപ്പുകാരി ഓഫീസറോട് ചൂടാവുകയായിരുന്നു. പിന്നീട് ആ വാക്കുതർക്കം കൈയ്യാങ്കളിയിലുമെത്തി. കലികൊണ്ട് വിറച്ച ജീവനക്കാരി കൈയ്യിലിരുന്ന ചൂലെടുത്ത് ഓഫീസറെ തല്ലുകയായിരുന്നു. എന്നാൽ ഓഫീസർ പരാതി നൽകിയതിനെ തുടർന്ന് ഓഫീസിൽ ഇരുവരും വീണ്ടും വാക്കുതർക്കമായി. തുടർന്ന് തൂപ്പുകാരി ഓഫീസറെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ […]

പോലീസിന് ശനിദശ, വാഹന പൂജയ്ക്ക് ക്ഷേത്രത്തിൽ: ചിത്രങ്ങൾ വൈറലായതേടെ ഡിജിപി റിപ്പോർട്ട് തേടി.

സ്വന്തം ലേഖകൻ കോഴിക്കോട്: പോലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള കൺട്രോൾ റൂമിലേക്ക് അനുവദിച്ച പുതിയ വാഹനമാണ് പോലീസ് ഡ്രൈവർ തളി ക്ഷേത്രത്തിലെത്തിച്ച് പൂജ നടത്തിയത്. ക്ഷേത്രത്തിന് മുൻവശത്തു വെച്ച് പൂജാരി വാഹനം പൂജിക്കുന്നതുൾപ്പെടെയുള്ള ഫോട്ടോകൾ കൺട്രോൾ റൂമിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം എത്തിയത്. ശേഷം മറ്റു പല ഗ്രൂപ്പുകളിലേക്കും പ്രചരിച്ചതോടെ ഡി.ജി.പി സംഭവത്തെക്കുറിച്ച് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിനോട് റിപ്പോർട്ട് തേടിയത്. തുടർന്ന് കമ്മിഷണർ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് കമ്മിഷണറോട് സംഭവത്തെപ്പറ്റി […]

തെക്കൻ കേരളത്തിൽ കനത്ത മഴ.

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ. ഇന്ന് പുലർച്ചെ മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ഇതേതുടർന്ന് ജലാശയങ്ങളിൽ എല്ലാം ജലനിരപ്പ് വീണ്ടും ഉയർന്നു. ജൂണ്‍ 10 വരെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.അതേസമയം കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളിൽ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ്.  

കാമുകന്മാര്‍ തമ്മിലടിച്ചു, ഇടപെട്ട പൊലീസ് നാണം കെട്ടു

സ്വന്തം ലേഖകൻ തൊടുപുഴ : പ്രതിശ്രുതവരനൊപ്പം വിവാഹവസ്ത്രങ്ങൾ എടുക്കുന്നതിനിടെ യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് കൂട്ടയടിയിൽ കലാശിച്ചു. തുടർന്ന്, പോലീസ് എത്തി യുവതിയേയും കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും സ്റ്റേഷനിലെത്തിച്ചു. തൊടുപുഴയിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു നാടകീയസംഭവങ്ങൾ അരങ്ങേറിയത്. ഉടുമ്പന്നൂർ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവർഷമായി പ്രണയത്തിലായിരുന്നു. നാലുവർഷം മുമ്പ് യുവാവ് ഗൾഫിൽ പോകുകയും ഈ സമയം പെൺകുട്ടി കോട്ടയം, ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിൽ എൻജീനിയറുമായ ഇതരമതസ്ഥനുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗൾഫിൽനിന്നു ബംഗളുരുവിലെത്തി. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ 20-നു […]

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍.

സ്വന്തം ലേഖകൻ കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിനെ തുടർന്ന് യുവതി അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കണ്ടെത്തിയ വീട്ടിൽ രണ്ട് ദിവസം മുമ്പാണ് യുവതി താമസത്തിനായി എത്തിയതെന്നും ഇതിന് മുമ്പും മഹാരാഷ്ട്ര സ്വദേശികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ ഈ യുവതി പ്രസവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലാസ്റ്റിക് […]

വിട്ടുവീഴ്ച്ചയില്ലാതെ പിണറായി, പണി കിട്ടിയിട്ടും പഠിക്കാത്ത പോലീസും.

ശ്രീകുമാർ കോട്ടയം:ആലുവയിൽ യുവാവിനെ മർദിച്ച കേസിൽ നാല് പോലീസുകാരെ അറസ്റ്റ് ചെയ്യും. 10 ദിവസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം മൂന്ന് പോലീസുകാരാണ് അറസ്റ്റിലായത്. കസ്റ്റഡി കേസിൽ അകപ്പെട്ട് കേസും ജയിലും ആയി പണി പോയത് 6 ഓളം പോലീസുകാരുടെ. കൂടാതെ ഒരു എസ്.പിയുടെ കസേരയും. ശക്തമായ നടപടി ഉണ്ടായിട്ടും പിന്നെയും പഠിക്കാത്ത പോലീസ് ഇന്നലെ ആലുവയിൽ യുവാവിനേ മർദ്ദിച്ചു. അവിടെയും വിട്ടുവീഴ്ച്ചയില്ലാതെ പോലീസ് മന്ത്രി നാല് പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഐ.പി.സി സെക്ഷനിലെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. […]

തരികിട സാബുവിന് ഇനി പണിയെടുത്തു ജീവിക്കാം..

സ്വന്തം ലേഖകൻ കോട്ടയം: ബി.ജെ.പി നേതാവായ ലസിത പാലക്കലിനെതിരേ ഭാഷാ പ്രയോഗം നടത്തിയ സിനിമാ സീരിയൽ താരം തരികിട സാബുവിനെ ഇനി ചാനലിൽ കയറ്റേണ്ടതില്ലെന്ന് എല്ലാ ചാനൽ മേധാവികളും തീരുമാനമായി. മാത്രമല്ല സാബിവിനെ വെച്ച് സിനിമ ചെയ്യില്ലെന്നും സിനിമാ മേഖലയിലും ചില പുതിയ തീരുമാനങ്ങൾ. എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു എന്നും ഒരു ഹിന്ദു തീവ്രവാദിയും തള്ളി തരില്ലെന്നും, എനിക്ക് 4 എണ്ണം വരെ ആകാമെന്നും സേഫായി പണി നടത്താം എന്നും ആയിരുന്നു സാബുമോൻ അബ്ദുസമദ് എന്നയാൾ ലസികാ സുരേഷിനോടായി ഫേസ്ബുക്കിൽ കുറിച്ചത്. തുടർന്ന് ഫേസ്ബുക്ക് […]

പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ; കമാൽ പാഷ.

സ്വന്തം ലേഖകൻ തൃശൂർ:വധശിക്ഷ നിർത്തണമെന്നും അപരിഷ്‌കൃതമെന്നും പറയാൻ എളുപ്പമാണ്. പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ. ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്.അവർക്കാണ് കൂടുതൽ മനുഷ്യാവകാശം വേണ്ടത്. അതിനാൽ കൊല്ലേണ്ടവനേ കൊന്നു കളയണം. അതാണ് നാടിനും മനുഷ്യർക്കും ഉത്തമം. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം നടത്തിയവരെ കൊല്ലുകതന്നെ വേണമെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. പട്ടാപ്പകൽ അകാരണമായി നടുറോഡിൽ കുത്തിമലർത്തുന്നവന് വധശിക്ഷ നൽകിയില്ലെങ്കിൽ പിന്നെ നീതി നോക്കുകുത്തിയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തൃശൂർ പ്രസ്‌ക്ലബിന്റെ ടി. വി. അച്യുത വാര്യർ പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിക്രൂര കൊലപാതകം […]

നിപ്പ വൈറസ് ഭീതി, വിപണിയിൽ വൻ നഷ്ടം.

സ്വന്തം ലേഖകൻ കോട്ടയം: നിപ്പാ വൈറസ് ഭീതി മൂലം വിപണിയിൽ വൻ നഷ്ടം. പത്ത് ദിവസത്തിനിടെ 10000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു. ഒരു ദിവസം സംസ്ഥാനത്ത് ഒരു ദിവസം 2000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ് നടക്കുന്നതെന്ന് കണക്ക്. ഇത് റമദാനിൽ ഇരട്ടിയായി വർധിക്കുകയും വിദേശങ്ങളിലേക്കുള്ള കയറ്റുമതിയും ഇരട്ടിയാകുകയും ചെയ്യും. എന്നാൽ നിപ്പാ വൈറസ് ഭീതിയുണ്ടായതോടെ എല്ലാം അവതാളത്തിലായി. റമദാനിൽ പഴ വിപണി കൂടുതൽ നേട്ടം കൊയ്യുന്ന കാലമാണ്. എന്നാൽ റമദാനിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ വൻ നഷ്ടമാണ് പഴവിപണിയിലുണ്ടായത്. ഏകദേശം 10000 […]

വായ്പയെടുത്ത തുക മുഴുവൻ അടച്ചു തീർത്തിട്ടും ഇനിയും കിട്ടാനുണ്ടെന്ന്് ബാങ്ക് എച്ച് ഡി ബി ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയുടെ വിധി.

സ്വന്തം ലേഖകൻ പത്തനംതിട്ട: വായ്പ അടച്ചു തീർത്താലും രേഖകൾ കൈവശം വച്ച് ഇടപാടുകാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് താക്കീതായി ഉപഭോക്തൃ ഫോറത്തിന്റെ വിധി. വായ്പയെടുത്ത പണം മുഴുവൻ തിരികെ അടച്ചു തീർത്തിട്ടും ഈടായി നൽകിയ ചെക്ക് മടക്കി നൽകാതെ അത് ഇടപാടുകാരന്റെ അക്കൗണ്ടിൽ പ്രസന്റ് ചെയ്ത ധനകാര്യ സ്ഥാപനത്തിനാണ് ഉപഭോക്തൃഫോറം പിഴ അടയ്ക്കാൻ വിധിച്ചത്. ബാധ്യത എല്ലാം തീർന്നതിന് ശേഷവും ഇടപാടുകാരന്റെ അക്കൗണ്ടിൽ ചെക്ക് സമർപ്പിച്ചതിനും രണ്ടു തവണ പ്രൊസസിങ് ഫീസ് ഈടാക്കിയതിനും നഷ്ടപരിഹാരം നൽകാൻ ധനകാര്യസ്ഥാപനമായ എച്ച് ഡി ബി […]