വിസ്മയ, ഉത്രജ, പ്രിയങ്ക, സുചിത്ര, അർച്ചന ഇവരിൽ തിരുമോ ഈ ആർത്തി; നാട്ടിലെ ഏറ്റവും വലിയ സ്ത്രീധനം കൊടുത്ത് മകളെ കെട്ടിച്ച് പ്രമാണിയാകുന്ന മാതാപിതാക്കളും, വീട്ടിലെ സ്ഥിതി അറിയാമെങ്കിലും കിട്ടിയത് പോരന്ന് പറയുന്ന പെൺമക്കളും; എത്ര കിട്ടിയാലും ആർത്തി മൂത്ത കിരൺകുമാറിനെ പോലെയുള്ള മരുമക്കളും; ഇതിനെല്ലാം കുടപിടിക്കുന്ന സമുദായ നേതാക്കളും ആരാണ് യഥാർത്ഥ കുറ്റവാളി; പ്രബലൻ എഴുതുന്നു
പ്രബലൻ
കോട്ടയം: സ്ത്രീധന പീഡനക്കേസുകളിൽ ആരാണ് യഥാർത്ഥ കുറ്റവാളി;
വിസ്മയ, ഉത്രജ, പ്രിയങ്ക, അർച്ചന, സുചിത്ര ഇവരിൽ തീരുമോ ഈ ആർത്തി.
നാട്ടിൽ മറ്റ് വീടുകളിലേയും, ബന്ധുവീടുകളിലേയും പെൺകുട്ടികൾക്ക് കൊടുത്തതിനേക്കാളും കൂടുതൽ സ്ത്രീധനം കൊടുത്ത് മകളെ കെട്ടിച്ച് പ്രമാണിയാകാൻ ശ്രമിക്കുന്ന മാതാപിതാക്കളും, വീട്ടിലെ സ്ഥിതി ദയനീയമാണെന്ന് അറിയാമെങ്കിലും കിട്ടിയത് പോരന്നും, വീട് മേടിക്കണം, വണ്ടി മേടിക്കണം എന്ന് പറഞ്ഞ് മാതാപിതാക്കളെ കടക്കെണിയിലാക്കുന്ന പെൺകുട്ടികളും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന സമുദായ നേതാക്കളും, കിരൺകുമാറിനേ പോലെ ആർത്തി മൂത്തവന്മാരും നമുക്കിടയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീധനപീഡനവും അതേ തുടര്‍ന്നുള്ള കൊലപാതകങ്ങളും ആത്മഹത്യകളും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനത്ത് സര്‍ക്കാരും നിയമസംവിധാനങ്ങളും നോക്കുകുത്തികളായി മാറുകയാണ്. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തി കൊലപ്പെടുത്തിയ ഇന്ത്യയില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന കേസായിരുന്നു അഞ്ചല്‍ സ്വദേശിനിയായ ഉത്രയുടെ കൊലപാതകം.
കേസില്‍ മുഖ്യപ്രതിയായ ഭര്‍ത്താവിനെയും സംഭവത്തിന് കൂട്ടുനിന്ന ഭര്‍ത്തൃവീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമ നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്തെങ്കിലും വീടുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ജീവന്‍പൊലിഞ്ഞ പ്രിയങ്ക മുതല്‍ സുചിത്രവരെയുള്ളവരുടെ പട്ടിക.
മകളുടെ സുരക്ഷിതമായ ഭാവിയെ ഓര്‍ത്ത് ആവശ്യപ്പെടുന്നത്ര സ്വര്‍ണവും പണവും വസ്തുവും ആഡംബര കാറും നല്‍കി കെട്ടിച്ചയച്ച എത്രയെത്ര പെണ്‍കുട്ടികളാണ് ദുരമൂത്ത ആര്‍ത്തിപണ്ടാരങ്ങളുടെ അത്യാഗ്രഹത്തിനൊടുവില്‍ തീകൊളുത്തിയും വിഷംകുടിച്ചും ഒരുമുഴം കയറിലും ജീവനൊടുക്കിയത്.
നിയമ നടപടികള്‍ക്കൊപ്പം മലയാളികളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റമുണ്ടായാല്‍ മാത്രമേ സ്ത്രീധനത്തെചൊല്ലിയുള്ള തര്‍ക്കങ്ങളും കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യാന്‍ കഴിയൂ. വിദ്യാഭ്യാസവും സൗന്ദര്യവും ജോലിയുമുള്ള പെണ്‍കുട്ടികള്‍പോലും വിവാഹക്കമ്പോളത്തില്‍ വിലപേശലിന് വിധേയമാകുന്ന നാട്ടില്‍ നിയമ നടപടികള്‍കൊണ്ടുമാത്രം സ്ത്രീധനമെന്ന വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയില്ല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെട്ട സംസ്ഥാനത്ത് 2015 ല്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍ സംബന്ധിച്ച് 1256 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2019ല്‍ കേസുകളുടെ എണ്ണം 2076 ആയി. 820 കേസുകളുടെ വര്‍ദ്ധനയാണ് ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരെ നടന്ന വിവിധ അതിക്രമങ്ങളിലായി 4579 കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തു. ഭര്‍തൃ വീടുകളില്‍ പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
2019 ല്‍ മാത്രം 2991 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 നേക്കാള്‍ 845 കേസുകളുടെ വര്‍ദ്ധനയാണ് ഉണ്ടായത്.
സ്ത്രീകളുടെ രാത്രികാല നടത്തം വനിതാമതിലും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനത്ത്, വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
2020 മെയ് 7
ഉത്രവധക്കേസ്
സ്ത്രീധനവും പണവും ആവശ്യപ്പെട്ടുള്ള ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ 2020 മേയ് ഏഴിന് രാവിലെയാണ് അഞ്ചല്‍ ഏറം വെള്ളാശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) അഞ്ചല്‍ ഏറത്തുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഉത്രയുടെ ഭര്‍ത്താവായ സൂരജ് പാമ്ബുപിടിത്തക്കാരനായ സുരേഷില്‍നിന്ന് വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് തലേന്ന് രാത്രി ഉത്രയെ കടിപ്പിക്കുകയായിരുന്നു. മാര്‍ച്ച് രണ്ടിന് പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍വച്ചും ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. അന്ന് സൂരജിന് അണലിയെ നല്‍കിയതും സുരേഷാണ്.
ഉത്രയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ആറിലാണ് കേസിന്റെ വിചാരണ നടപടികള്‍ നടന്നുവരുന്നത്.
കൊലപാതകം, കൊലപാതകശ്രമം, വിഷം കൊടുത്ത് പരിക്കേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.സൂരജ് വിചാരണ തടവുകാരനായി ജയിലില്‍ തുടരുകയാണ്.
2021 മെയ് 12
പ്രിയങ്കയുടെ മരണം
വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനില്‍ പരേതനായ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകള്‍ ജെ.പ്രിയങ്കയെ (25) മേയ് പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് ശേഷമാണ് കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി പി. രാജിനാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. മരിക്കും മുമ്പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോണ്‍വിളികളുടെ വിവരങ്ങളും പരിശോധിച്ച വട്ടപ്പാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തശേഷം പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണി. പിരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉണ്ണിയുടെ അമ്മ ശാന്തമ്മയും കേസില്‍ പ്രതിയാണ്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് നെടുമങ്ങാട് ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്.
2021ജൂണ്‍21
വിസ്മയ
സ്ത്രീധനത്തിന്റെ പേരില്‍ കൊടുംപീഡനം അനുഭവിക്കേണ്ടി വന്ന ചടയമംഗലം നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയെ കഴിഞ്ഞദിവസമാണ് ഭര്‍ത്തൃഗൃഹമായ കുന്നത്തൂര്‍ ശൂരനാട് അമ്ബലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പില്‍ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറാണ് വിസ്മയയുടെ ഭര്‍ത്താവ്. ഭര്‍ത്താവില്‍ നിന്നുണ്ടായ ക്രൂരമായ ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളും മര്‍ദ്ദനമേറ്റതിന്റെ ഫോട്ടോകളും യുവതിയുടെ വീട്ടുകാര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ വിസ്മയ ആത്മഹത്യചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് വീട്ടുകാരുടെ ആരോപണം. കൊല്ലം ആര്‍.ടി.ഒയുടെ എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തില്‍ കരുനാഗപ്പള്ളി മൊബൈല്‍ പട്രോളിംഗ് സ്ക്വാഡിലെ അസി.വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍കുമാര്‍. സ്ത്രീധനമായി നല്‍കിയ കാറിന് മൈലേജ് കുറവായതിനാല്‍ അത് വിറ്റ് നല്‍കണമെന്ന ആവശ്യത്തെച്ചൊല്ലിയുള്ള കലഹവും പീഡനവുമാണ് വിസ്മയയുടെ മരണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ വനിതാ കമ്മിഷനും മനുഷ്യാവകാശകമ്മിഷനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
2021 ജൂണ്‍21
അര്‍ച്ചന
വാടകവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയിലാണ്
വെങ്ങാനൂര്‍ വെണ്ണിയൂര്‍ ചിറത്തലവിളാകം വീട്ടില്‍ അശോകന്‍ – മോളി ദമ്ബതികളുടെ മകള്‍ അര്‍ച്ചനയെ (24) കാണപ്പെട്ടത്.
അര്‍ച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു.
വെല്‍ഡിംഗ് തൊഴിലാളിയാണ് സുരേഷ്. സുരേഷിന്റെ മാതാപിതാക്കള്‍ അര്‍ച്ചനയുടെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും ഇതേചൊല്ലി അര്‍ച്ചനയും സുരേഷും തമ്മില്‍ വഴക്കും പ്രശ്നങ്ങളുമുണ്ടായതാണ് മരണത്തിനിടയാക്കിയതെന്നും അര്‍ച്ചനയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം അര്‍ച്ചനയുടെ അച്ഛനമ്മമാരെ കാണാനെത്തിയപ്പോള്‍ സുരേഷ് കുപ്പിയില്‍ ഡീസല്‍ വാങ്ങി കൈവശം വച്ചിരുന്നതായും അര്‍ച്ചനയുടെ വീട്ടുകാര്‍ ആരോപിച്ചു.
അര്‍ച്ചനയെ സുരേഷ് തീകൊളുത്തി കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
2021 ജൂണ്‍ 22
സുചിത്ര
സ്ത്രീധന പീഡനത്തിലും ഭര്‍ത്തൃവീട്ടിലെ പീഡനങ്ങളിലും കേരളം ഞെട്ടിത്തരിച്ചിരിക്കുന്നതിനിടെയാണ് ഇന്നലെ ആലപ്പുഴയിലെ വള്ളികുന്നത്ത് 19 കാരിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓച്ചിറ സ്വദേശി സുചിത്രയെയാണ് (19) വള്ളികുന്നം കടുവിനാലെ ഭര്‍ത്തൃവീട്ടില്‍ ജീവനൊടുക്കിയത്. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. മൂന്നുമാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. വിഷ്ണു ജോലി സ്ഥലത്താണ്. മരണത്തില്‍ വീട്ടുകാര്‍ അസ്വാഭാവികത ആരോപിച്ചതിനെ തുടര്‍ന്ന് വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.