മുണ്ടക്കയത്തും വണ്ടൻപതാലിലും, കൂട്ടിക്കലും കഴുത്തറപ്പൻ ബ്ലേഡ് ; പലിശ 100 ന് 30 രൂപ; പലിശ കൊടുത്തില്ലേൽ വിട്ടുമുറ്റത്ത് കസേരയിട്ട് ഇരിക്കും പത്തു സെൻ്റിലേ ബ്ലേഡ് സഹോദരന്മാരും, ഉള്ളാട്ടു കോളനിയിലെ വനിതാ ഗുണ്ടയും; കോവിഡ് കാലത്തെ ബ്ലേഡ് ഗുണ്ടായിസം അറിഞ്ഞിട്ടും അറിയാതെ ഉറക്കം നടിച്ച് പോലിസ്

മുണ്ടക്കയത്തും വണ്ടൻപതാലിലും, കൂട്ടിക്കലും കഴുത്തറപ്പൻ ബ്ലേഡ് ; പലിശ 100 ന് 30 രൂപ; പലിശ കൊടുത്തില്ലേൽ വിട്ടുമുറ്റത്ത് കസേരയിട്ട് ഇരിക്കും പത്തു സെൻ്റിലേ ബ്ലേഡ് സഹോദരന്മാരും, ഉള്ളാട്ടു കോളനിയിലെ വനിതാ ഗുണ്ടയും; കോവിഡ് കാലത്തെ ബ്ലേഡ് ഗുണ്ടായിസം അറിഞ്ഞിട്ടും അറിയാതെ ഉറക്കം നടിച്ച് പോലിസ്

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയം നഗരത്തിലും പരിസര പ്രദേശങ്ങളിലും ബ്ലേഡ്കാരെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ

മുണ്ടക്കയം, പുത്തൻചന്ത ,പത്തുസെൻ്റ്, വണ്ടൻപതാൽ, കരിനിലം, കൂട്ടിക്കൽ മേഖലകൾ കേന്ദ്രീകരിച്ചാണ് ബ്ലേഡ് വ്യവസായം തഴച്ചുവളരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര വർഷമായി സമസ്ത മേഖലകളിലും നാശം വിതച്ച് താണ്ഡവമാടുന്ന കോവിഡ് മൂലം പണിയില്ലാതായതോടെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്

സർക്കാരും, സന്നദ്ധ സംഘടനകളും നല്കുന്ന ഭക്ഷ്യ കിറ്റുകൾ ലഭിക്കുന്നതു കൊണ്ട് പട്ടിണിയില്ല, എന്നാൽ ആശുപത്രി ചിലവുകൾ, ഗ്യാസ്,കറൻ്റു ചാർജ് അടക്കമുള്ള മറ്റ് വീട്ടു ചിലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഇവയ്ക്ക് ബ്ലേഡ് കാരെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഒരു വിഭാഗം ബ്ലേഡുകാർ മനുഷ്യത്വം കാണിക്കുമ്പോൾ മറുവിഭാഗത്തിന് മനുഷ്യത്വം കണിക പോലുമില്ല.

100 രൂപയ്ക്ക് പ്രതിമാസം 30 രൂപയാണ് ഇക്കൂട്ടർ പലിശ വാങ്ങുന്നത് . വണ്ടൻപതാലിന് സമീപം പത്തു സെൻ്റിലുള്ള സഹോദരങ്ങളാണ് ഇത്തരത്തിൽ പലിശ വാങ്ങുന്നതിലെ ഒന്നാം സ്ഥാനക്കാർ.

മുൻ കൂലി തൊഴിലാളികൾ ആയിരുന്ന ഇവർക്ക് പലിശ മാത്രമല്ല ഗുണ്ടായിസവും ആവശ്യത്തിലേറെയുണ്ട്. പതിനായിരം രൂപ നല്കിയാൽ പത്താം പൊക്കം 1000 രൂപ പലിശ നല്കണം. കിട്ടിയില്ലകിൽ കസേരയിട്ട് വീട്ടുമുറ്റത്ത് കയറി ഇരിപ്പാണ് പണി. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പേടിച്ച് വിറച്ച് എവിടുന്നെങ്കിലും കടം വാങ്ങി പലിശ നല്കും

വണ്ടൻപതാൽ ഉള്ളാട്ടു കോളനിയിലെ താമസക്കാരിയായ വനിതാ ഗുണ്ടയാണ്  മറ്റൊരു പ്രമുഖ ബ്ലേഡ്. വർഷങ്ങൾക്ക് മുൻപ് ഒരു ഗതിയുമില്ലാതെ തെക്ക് വടക്ക് നടന്നതാണ് മുപ്പത്തിനാലാംമൈൽ സ്വദേശിയായ ഇവർ. ഇന്ന് ലക്ഷങ്ങളുടെ ആസ്തിയാണ് വനിതാ ഗുണ്ടയ്ക്ക്. യാത്ര ആഡംബര കാറിലും. എല്ലാം മുണ്ടക്കയത്തെ വ്യാപാരികളെയും, ഓട്ടോക്കാരേയും ഊറ്റി പിഴിഞ്ഞ് ഉണ്ടാക്കിയതാണ്.

10000 രൂപ വാങ്ങിയിട്ട് 35000 വരെ പലിശ കൊടുത്തവർ നാട്ടിലുണ്ട്.
കോവിഡു കാലത്ത് ജനങ്ങൾ പട്ടിണിയും പരിവട്ടവുമായി നടക്കുമ്പോൾ തിന്ന് കൊഴുക്കുന്നത് ബ്ലേഡ്കാർ മാത്രമാണ്.

അനധികൃത ബ്ലേഡ് ഇടപാടുകളും, പാവങ്ങളെ അത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗുണ്ടായിസവും അറിയാമെങ്കിലും ഇതിലൊന്നും പോലിസിന് വലിയ താല്പര്യമില്ല. അടിയന്തിരമായി സർക്കാർ ഇടപെട്ടില്ലങ്കിൽ കടം കയറി ആത്മഹത്യ ചെയ്യുന്നവരുടെ കാലമാണ് വരാൻ പോകുന്നത്

തുടരും! മുണ്ടക്കയത്തെ ബ്ലേഡ് ഗുണ്ടകളായ വനിതകളെ കുറിച്ച് നാളെ