ഉറക്കം പൊലീസ് സ്റ്റേഷന്റെ അകത്ത്, കൂട്ടുകാര്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വല്യപിടിപാടുള്ള ആളാ..! നിരുപദ്രവകാരികളായ തെരുവ് നായ്ക്കളെ ആട്ടിയോടിക്കുന്നവര്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെയും കസ്ബന്റയും കൂട്ടുകെട്ട് കണ്ടുപഠിക്കണം; ഇത് കഥയല്ല, ഒരു മിണ്ടാപ്രാണിയുടെ സ്വപ്‌നതുല്യ ജീവിതമാണ്..!

സ്വന്തം ലേഖകന്‍ പള്ളുരുത്തി: ഉറക്കം പൊലീസ് സ്റ്റേഷന്റെ അകത്ത്, കൂട്ടുകാര്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വല്യപിടിപാടുള്ള ആളാ… ജോലി പൊലീസ് സേനയില്‍ അല്ലെങ്കിലും ഉള്ള് കൊണ്ട് പൊലീസായ ജയറാം അവതരിപ്പിച്ച ഉത്തമന്റെ കഥ സിനിമയില്‍ കണ്ടിട്ടുള്ളവരാണ് മലയാളികള്‍. ഉത്തമനെപ്പോലെ തന്നെ കൊച്ചി കസബ സ്‌റ്റേഷനില്‍ ഒരു കക്ഷിയുണ്ട്. പേര് കസ്ബന്‍. എത്ര സ്‌നേഹിച്ചാലും തിരിച്ച് പണി കൊടുക്കുന്ന മനുഷ്യവംശത്തില്‍പ്പെട്ട ആളല്ല, സ്‌നേഹിച്ചാല്‍ അത് നൂറിരട്ടിയായി തിരിച്ച് തരുന്ന ഒരു നായ. കൊച്ചി കസബ സ്റ്റേഷനിലെ അന്തേവാസിയാണ് കസ്ബന്‍. സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരുടെയും പ്രിയപ്പെട്ടവന്‍. പക്ഷേ, […]

‘പ്രിയസഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ആശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍

99ാം പിറന്നാള്‍ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസിന്റെ ചിരിക്കുന്ന പഴയ ഫോട്ടോ ആശംസയ്‌ക്കൊപ്പം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു. ‘തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍…’എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇന്ന് 99 ആം ജന്മദിനം ആഘോഷിക്കുന്നത്. സന്ദര്‍ശനത്തിന് നിയന്ത്രണമുളളതിനാല്‍ ഫോണിലൂടെയാണ് നേതാക്കളും സ്‌നേഹിതരും വി എസിന് ആശംസകള്‍ നേരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ 3 വര്‍ഷമായി പൂര്‍ണ വിശ്രമത്തിലാണ് വി എസ് എന്ന കേരളത്തിന്റെ […]

ഇത് അനിതരസാധാരണമായ ജീവിതം;പകർത്തേണ്ട ജീവിത പുസ്തകം;വി എസ് വ്യത്യസ്തനാകുന്നത് ഇങ്ങനെ;പകർച്ചവ്യാധികളും പട്ടിണിയും; പല നേതാക്കൾക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വിഎസിന്റെ ബാല്യവും കൗമാരവും യൗവനവും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരളം ഒരു ഇരുട്ടറയായിരുന്നു. പകർച്ചവ്യാധികളും പട്ടിണിയും നിറഞ്ഞ ലോകം. അവിടെ ഏറ്റവും താഴെക്കിടയിലുള്ള ആളുകൾക്കിടയിലാണ് വി.എസ്.അച്യുതാനനന്ദൻ ജനിച്ചത്. സിപിഐഎമ്മിന്റെ തലപ്പത്തേക്കുയർന്ന മറ്റു പല നേതാക്കൾക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു ആ ബാല്യവും കൗമാരവും യൗവനവും. കൊല്ലവർഷം 1099- ഇം​ഗ്ലീഷ് വർഷം 1924 ജൂലൈ 17. വെള്ളപ്പൊക്കത്തിൽ എന്ന കഥയിൽ തകഴി എഴുതി. ‘ഇപ്പോൾ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെള്ളമുണ്ട്. മേൽക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നൻ നിലവിളിച്ചു. ആരു കേൾക്കും.’ മലയാളത്തിന്റെ മഹാകഥാകാരൻ തകഴി […]

തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്…

തിങ്കളാഴ്ച ഏറ്റവും മോശം ദിവസമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോർഡ്. ഇന്നലെയായിരുന്നു ഗിന്നസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ശനിയും ഞായറുമുള്ള അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും കോളജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തിങ്കളാഴ്ചയോട് പരക്കെ എല്ലാവർക്കും വെറുപ്പാണ്. ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ മനസ് വായിച്ച റെക്കോർഡ് എന്ന തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച തന്നെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഓർക്കുന്നില്ലേ തിരുവാർപ്പിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന നരബലി;ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ സി പി എം നേതാവ് അഡ്വ.കെ അനിൽ കുമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാകുമ്പോൾ…

പത്തനംത്തിട്ട ഇലന്തൂരിലുണ്ടായ നരബലിയുടെ പശ്ചാതലത്തിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അനിൽ കൂമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാവുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയം തിരുവാർപ്പിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായത്തിനെപറ്റിയുള്ള നാട്ടറിവിൽ നിന്നും രൂപപ്പെട്ട ആഖ്യാനമാണ് പുസ്തകം. ചരിത്രവും ഭാവനയും ചേർന്നതാണ് കെ അനിൽകുമാറിന്റെ പുസ്തകം. ഒരു കാലത്ത് തന്റെ നാട്ടിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായവും സാമൂഹ്യ ജീവിതവുമാണ് പുസ്തക വിവരണത്തിലൂടെ പുനർജനിക്കുന്നത്. ‘നരബലിക്കിടെ രക്ഷപ്പെട്ട ഒരു സ്ത്രീയുണ്ട്. ബലി കൊടുക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും ബലിക്ക് ശേഷം കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ അമ്മ കുഞ്ഞിനേയും എടുത്ത് ഓടി […]

അടിമുടി മാറാനൊരുങ്ങി ഗോവ;മദ്യപരുടെ സ്വര്‍ഗ്ഗമായിരിക്കില്ല ഇനി ഗോവ; വരുന്നത് വലിയ മാറ്റം.!

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട് ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. തീരവും മദ്യവും സംഗീതവുമെല്ലാം ചേരുന്ന ഉന്മാദ അന്തരീഷമാണ് ഗോവയിലേക്ക് പുറപ്പെടുന്നവരിൽ ഒരു വലിയ വിഭാഗം മനസിൽ കരുതുക. മദ്യത്തിന് തീരെ വിലക്കുറവെന്നാണ് പൊതുവെയുണ്ടായിരുന്ന ധാരണ. എന്നാൽ ആ ധാരണ മാറേണ്ട സമയം ആയിരിക്കുന്നു. ഗോവയിൽ മദ്യം അത്ര ചീപ്പല്ല.അതാണ് ഹൈലൈറ്റ്. ബിയറിന് ലഹരി മാത്രമല്ല വിലയും കൂടും ഏറ്റവും ഒടുവിൽ വില വർധിപ്പിച്ചത് ബിയറിനാണ്. 10 മുതൽ 12 രൂപ വരെയാണ് എക്സൈസ് നികുതി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. അതായത് എൻട്രി ലെവലിൽ ഉള്ള ബിയറിന് […]

ക്രൈം സ്പോട്ട് ഏതെന്ന് കണ്ടുപിടിക്കും; ഇനി വെറും കുടുംബശ്രീയല്ല, ‘സിബിഐ’ കുടുംബശ്രീ…അടിമുടി മാറ്റത്തിനൊരുങ്ങി കുടുംബശ്രീ…

എറണാകുളത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാൻ ക്രൈം സ്‌പോട്ടുകൾ മാപ്പ് ചെയ്ത് കുടുംബശ്രീ. ജില്ലയിലെ 14 പഞ്ചായത്തുകളിലായി ആദ്യ ഘട്ടത്തില്‍ തന്നെ 2,200 സ്പോട്ടുകളാണ് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി കുടുംബശ്രീ കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക’ എന്നതാണ് ഇതിലൂടെ കുടുംബശ്രീ ലക്ഷ്യം വക്കുന്നത്. ആദ്യഘട്ടമായി  14  ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈം സ്പോട്ടുകള്‍ മാപ്പ് ചെയ്തത്.കേന്ദ്ര സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ ‘നാശാ മുക്ത് പദ്ധതി’യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ 14 പഞ്ചായത്തുകളില്‍ […]

ആരുപറഞ്ഞു ആനവണ്ടിയിലെ ആളുകൾ മനുഷ്യത്വം ഇല്ലാത്തവരെന്ന് ….‘ശേഷം ബെല്ലടിക്കാൻ മറന്ന പോലെ ആ കുട്ടി നടന്ന് നീങ്ങുന്നതും നോക്കി അവർ കുറച്ച് നേരമങ്ങനെ ഇരുന്നു’; ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ; ഹൃദയം തൊട്ടൊരു കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെഎസ്ആർടിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള വാർത്തകളാണ് ചുറ്റും. വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ കാണാൻ സാധിക്കില്ല. ഒരു വിങ്ങലവശേഷിപ്പിച്ചാകും ബസിൽ നിന്ന് ഇറങ്ങടിയെന്ന ചിറയൻകീഴിലെ വനിതാ കണ്ടക്ടറുടെ ആക്രോശവും നാം കണ്ടിരിക്കുക….ഇതിനിടെ ഒരു കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ കരുതലിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും തുറന്നെഴുതികയാണ് മാധ്യമ പ്രവർത്തകനായ മഹേഷ് ജോൺ മാത്യു. ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ എന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് ഈ കുറിപ്പ്. […]

അഭിമാനം കേരളം പോലീസ്…കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ബഹുദൂരം മുന്നിൽ…

കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാം സ്ഥാനത്താണെന്ന് കേരളാ പൊലീസ്. പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും, ചൈൽഡ് മിസ്സിംഗ് കേസുകളിൽ 93.3 ശതമാനവുമാണ് സംസ്ഥാനത്തിന്റെ ശരാശരിയെന്നും കേരള പൊലീസ് വ്യക്തമാക്കി. നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിംഗ് കേസ് ആണ്. അതിനാൽ ഇത്തരം കേസുകൾക്ക് വളരെ പ്രധാന്യം നൽകുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്താണ് കേസ് അന്വേഷിക്കുക. കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ […]

ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ.പൂകുഞ്ഞിനിത് മധുരമായ പകരം വീട്ടലിന്റെ അനർഘനിമിഷം…

പൂക്കുഞ്ഞ് എന്ന മൈനാഗപ്പള്ളിക്കാരൻ മീൻകച്ചവടക്കാരന് ജപ്തി നോട്ടീസ് അയച്ചപ്പോൾ യൂണിയൻ ബാങ്ക് അധികൃതർ സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാകില്ല വിനീതരായി അദ്ദേഹത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരും എന്ന്.ലക്ഷാധിപതിയായി,വിജയശ്രീലാളിതനായി യൂണിയൻ ബാങ്ക് കുറ്റിവട്ടം ശാഖയിലേക്ക് ഭാര്യയുമൊപ്പം കടന്നുചെന്നപ്പോൾ മാനേജർ ഉൾപ്പെടെ ഉദ്യോഗസ്ഥർ അൽപ്പമൊന്ന് ചമ്മിക്കാണും.കടം വീട്ടിയതിന് ശേഷമുള്ള ബാക്കി പണം എപ്പോൾ തരുമെന്ന് ഇപ്പോൾ പറയണമെന്നെങ്ങാനും പൂക്കുഞ്ഞ് സിനിമ സ്റ്റൈലിൽ ചോദിച്ചാൽ ആകെ പെടുമല്ലോ.പക്ഷെ ബാങ്ക് അധികൃതർക്കില്ലാത്ത മാന്യതയോടെയും മനസ്സാക്ഷിയോടെയും പൂക്കുഞ്ഞ് ടിക്കറ്റ് മാനേജരെ ഒരുക്കിചെറുപുഞ്ചിരിയോടെ ഏൽപ്പിക്കുമ്പോൾ ആ മുഖത്ത് നിന്നും വായിച്ചറിയാമായിരുന്നു മധുരമായ ഒരു പ്രതികാരത്തിന്റെ സംതൃപ്തി.അതെ,ജീവിതം […]