അഭിമാനം കേരളം പോലീസ്…കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ബഹുദൂരം മുന്നിൽ…

അഭിമാനം കേരളം പോലീസ്…കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ബഹുദൂരം മുന്നിൽ…

കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാം സ്ഥാനത്താണെന്ന് കേരളാ പൊലീസ്. പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും, ചൈൽഡ് മിസ്സിംഗ് കേസുകളിൽ 93.3 ശതമാനവുമാണ് സംസ്ഥാനത്തിന്റെ ശരാശരിയെന്നും കേരള പൊലീസ് വ്യക്തമാക്കി. നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിംഗ് കേസ് ആണ്. അതിനാൽ ഇത്തരം കേസുകൾക്ക് വളരെ പ്രധാന്യം നൽകുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
എഫ്ഐആർ രജിസ്റ്റർ ചെയ്താണ് കേസ് അന്വേഷിക്കുക. കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം നൽകി കേസ് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മിസ്സിംഗ്‌ കേസുകളിൽ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു.

എഫ്ഐആർ എടുത്തിട്ട് 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള ഡിഎംപിടിയുകൾ അന്വേഷണം ഏറ്റെടുക്കുന്നമെന്ന് പൊലീസ് അറിയിച്ചു.

Tags :