ഇതാണ് ട്വിസ്റ്റ്…അവിശ്വസനീയതയിൽ മൈനാഗപ്പള്ളിക്കാരൻ പൂക്കുഞ്ഞ്…

ബാങ്ക് ജപ്തി നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യുമെന്നറിയാതെയിരുന്ന മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവതയുടെ 70 ലക്ഷം. ഒരു മണിക്ക് കേരള അക്ഷയ ലോട്ടറി ടിക്കെറ്റെടുത്തു മടങ്ങിയ പൂക്കുഞ്ഞിന് ഇതിനു പിന്നാലെ രണ്ടു മണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു. എന്തു ചെയ്യുമെന്നറിയാതെയിരുന്ന പൂക്കൂഞ്ഞിന് ബുധനാഴ് മൂന്നരയോടു കൂടിയാണ് ഭാഗ്യം എത്തിച്ചേര്‍ന്നത്. മീന്‍ വില്‍പ്പനക്കാരനായ പൂക്കൂഞ്ഞ് ബുധനാഴ്ചയും മീന്‍ ച്ചവടം കഴിഞ്ഞു വരുന്ന വഴിയിലാണ് പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തത്. […]

സോമൻ ഇതുവരെ എടുത്തത് 4100 ശവശരീരങ്ങൾ…എന്നാൽ മനസ്സ് മരവിച്ചത് ഇലന്തൂരിൽ മാത്രം…

  സോമൻ…കൃത്യമായി പറഞ്ഞാൽ തിരുവല്ല പാലിയേക്കര കാഞ്ഞിരമാലിയിൽ വീട്ടിൽ സോമൻ…സോമനെ അറിയാത്ത പോലീസുകാരോ സോമാനറിയാത്ത പോലീസുകാരോ സ്റ്റേഷനോ ഇല്ല.കാരണമെന്തന്നല്ലേ,ആരും അറയ്ക്കുന്നതും മടുക്കുന്നതുമായതുൾപ്പെടെ,ആത്മഹത്യയോ,കൊലപാതകമോ,മുങ്ങിമരണമോ,പൊള്ളലേറ്റുള്ള മരണമോ,അപകടമോ എന്തുമാകട്ടെ എതുതരത്തിലുള്ള മൃതശരീരങ്ങളും പൊലീസിന് വേണ്ടി എടുക്കുന്നതും അതിന്റെ പോസ്റ്റ് മോർട്ടം കഴിയുന്നത് വരെ പൊലീസിന് സഹായിയായി നിൽക്കുന്നതും സോമനാണ്.ഇത് വരെ ഇത്തരത്തിൽ സോമൻ എടുത്തത് 4100 മൃതദേഹങ്ങളാണ്.യാതൊരു മടുപ്പോ മരവിപ്പോ തനിക്കില്ലെന്ന് പോലീസിനോട് പറയുന്ന സോമന്റെ ഉള്ള് ആദ്യമായി മരവിച്ചു കഴിഞ്ഞ ദിവസം…ഇലന്തൂരിലെ നരബലി നടന്ന വീട്ടിൽ നിന്നും പറമ്പിൽ കുഴിച്ചിട്ട ആ രണ്ട് ശരീര ഭാഗങ്ങൾ എടുക്കുമ്പോൾ.അതിൽ […]

കരുതിയിരിക്കുക ഈ വർഷം ഡിസംബർ 8 ന് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങും; പ്രവചനവുമായി ‘ടൈം ട്രാവലർ’

ദുരൂഹതകളും മിത്തുകളുമാണല്ലോ എന്നും മനുഷ്യന്റെ സസ്പെൻസ്,അതിലേറെ ആകാംഷയോടെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അവർ ഉണ്ടോ ഇല്ലയോ, അവ നമ്മെ നിരീക്ഷിക്കുന്നുണ്ടോ, ഭൂമിയിലാണോ അതോ മറ്റേതെങ്കിലും ​ഗ്രഹത്തിലാണോ അവ ജീവിക്കുന്നത് തുടങ്ങിയ ചില ചോദ്യങ്ങൾ നമ്മുടെ എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നു. എന്നാലിപ്പോഴിതാ ഒരു സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ പറയുന്നതനുസരിച്ച് ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങുമത്രെ. സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’ കൂടിയായ എനോ അലറിക് ടിക് ടോകിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. “ശ്രദ്ധിക്കുക! അതെ, […]

സന്തോഷിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും മാത്രം;ഹര്‍ത്താലുമായി സഹകരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ജോലിക്ക് പോകാമോ? ജനജീവിതവും സാമ്പത്തിക സ്ഥിതിയും തകര്‍ത്ത് തന്നെ വേണോ ആധുനിക കാലത്തെ പ്രതിഷേധങ്ങള്‍? എന്തിനും ഏത് സമയത്തും ആര്‍ക്കും പ്രഖ്യാപിക്കാമോ ഹര്‍ത്താല്‍? കോടതി പറഞ്ഞത് അറിയാം…

സ്വന്തം ലേഖകന്‍ കോട്ടയം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തതാകട്ടെ ഇന്നലെ. ഇങ്ങനെ എന്തിനും ഏത് സമയത്തും ആര്‍ക്കും പ്രഖ്യാപിക്കാമാ ഹര്‍ത്താല്‍? ഇല്ല എന്നാണ് ഉത്തരം. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാര്‍ട്ടികളും ഏഴുദിവസം മുന്‍പ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നല്‍കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. 2019 ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ടത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് […]

ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്, വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? കളിയാക്കലുകൾ കരുത്തയാക്കിയ ഒരു പെണ്ണാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ മേവന്‍ മിസ് പ്ലസ് സൈസ് സീസണ്‍ 5ലെ ഫൈനലി​സ്റ്റുകളിൽ കേരളത്തിന്റെ അഭിമാനമാകാനൊരുങ്ങുന്നത് ; കഞ്ഞിക്കുഴിക്കാരി ജിൻസിക്ക് തടി കൂടുതലാണ്.. ആത്മവിശ്വാസവും അത്ര തന്നെ കൂടുതലാണ്..!

സ്വന്തം ലേഖകൻ കോട്ടയം: രാത്രിയിൽ ആഹാരം കഴിക്കണ്ട.. ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്ക്.. ഒരു പണിയും ചെയ്യാതിരുന്നിട്ടാ.. വീട്ടിലെ ജോലി ചെയ്താൽ മതി.. ജീവിതത്തിൽ ആദ്യമായി കാണുന്നവർ പോലും ഉപദേശങ്ങൾ തരുന്നുണ്ടെങ്കിൽ, അത് തടിയുള്ളവർ മാത്രം അനുഭവിച്ചിട്ടുള്ള വല്ലാത്തൊരു അനുഭവമാണ്. വഴിയേ പോകുന്നവർ പോലും കേറി ഉപദേശിച്ചു കളയും. ശ്ശെടാ, തടിയുള്ളത് എന്താ ക്രിമിനൽ കുറ്റം ആണോ? ഉപദേശിച്ച് നന്നാക്കാൻ മനസ് ഇല്ലാത്തവർ ഒരു പടികൂടി കടന്ന് കളിയാക്കലുകളിലേക്ക് കടക്കും. ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്, വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? […]

കേരളത്തിൽ മാത്രം ടിക്കറ്റിന് ഇരട്ടി തുക ; ഹൈദരാബാദിൽ നിരക്ക് 850 രൂപ മാത്രം; കാത്തു കാത്തിരുന്ന കാര്യവട്ടം ട്വന്റി 20 മത്സരം കാണാൻ കൊതിച്ചവർക്ക് നിരാശ; പ്രതിഷേധവുമായി ക്രിക്കറ്റ് പ്രേമികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ 28 ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ വൻ ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്ത്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയും,ഏറെ വിറ്റുവരവ് നേടുന്ന ഗാലറിക്ക് 1500 /- രൂപയുമാണ് നിരക്ക്.സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികൾ ആശ്രയിക്കുന്ന ഗാലറി ടിക്കറ്റിന്റെ നിരക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കുത്തനെ കൂട്ടിയത്.വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ […]

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനും എംഎല്‍എ കെ.ടി ജലീലിനുമെതിരെ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍; നടന്നത് സ്വാഭാവിക പ്രതിഷേധമല്ല; കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കത്ത് പുറത്ത്; മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയത് രാജ്ഭവനില്‍ നേരിട്ടെത്തി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്ന് ഗവര്‍ണര്‍. വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ എംഎല്‍എ കെ.ടി ജലീല്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്‌തെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ജലിലീന്റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ […]

ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ; നികുതി 5കോടി അടക്കണം; ബമ്പർ ഭാഗ്യവാനെ അറിയാൻ നാട് കാത്തിരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഭാഗ്യവാൻ ജയപാലൻ സംസാരിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെ അറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി നില്കുന്നത്, ഓണം ബമ്പർ 25 കോടിയുടെ വിജയി. ഓണം ബമ്പർ എടുത്തവരുടെ നെഞ്ചിടിക്കുന്ന ശബ്ദമാണ് നാടെങ്ങും. ആയിരം പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ട് ലോട്ടറി എടുക്കുന്നവരാണ് ടെൻഷന്റെ മുൾമുനയിൽ നിൽക്കുന്നത്. ബമ്പർ അടിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്തു വച്ചവർ പോലും ഉണ്ട്. അതേസമയം, കഴിഞ്ഞ വർഷം കേരള സംസ്ഥാന ഭാഗ്യക്കുറി തുണച്ച ജയപാലന് ചിലത് പറയാനുണ്ട്. ഇത്തവണ രണ്ട് ലോട്ടറി എടുത്ത് ഒരുവട്ടം കൂടി ഭാഗ്യം പരീക്ഷിക്കുകയാണ് […]

അഞ്ജലിബാറിലെ കൊലപാതക ശ്രമം ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിസംഘം; യുവാക്കളായ പ്രതികള്‍ ഗുണ്ടാ സൂര്യന്റെ പിള്ളേര്‍; മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിനെ കൊന്നുതള്ളിയ ജോമോന്‍ സൂര്യന്റെ എതിര്‍ചേരി; കൊച്ചി- ഇടുക്കി വഴി എത്തുന്ന ലഹരിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും കോട്ടയത്തെ കുട്ടികള്‍; മീനച്ചിലാറും മണിമലയാറും മാത്രമല്ല, സ്റ്റാമ്പും കല്ലും ഓയിലും വരെ ഒഴുകുന്നുണ്ട് കോട്ടയത്തിന്റെ മടിത്തട്ടിലൂടെ..!

സ്വന്തം ലേഖകന്‍ കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ നഗരത്തിലെ ലഹരിത്തലവന്റെ സംഘാംഗങ്ങള്‍. കോട്ടയം അഞ്ജലി ബാര്‍ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ബിന്റോ ബേബി, സംക്രാന്തി നീലിമംഗലം ഭാഗത്ത് വച്ച് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഡോണ്‍ മാത്യു, ജസ്ലിന്‍ (ഈ സംഘത്തിലും ബിന്റോ ബേബി ഉള്‍പ്പെട്ടിരുന്നു) എന്നിവര്‍ കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട സൂര്യന്റെ സംഘാഗങ്ങളാണ്. ഇതോടെ നഗരത്തില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരിയും ഗുണ്ടാപ്പകയും കൂടിയുണ്ടെന്ന് അനുമാനിക്കാം. സൂര്യന്‍ ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ […]

ബോണ്ടയുടെ കാശ് അണ്ണന്‍ തരും എന്ന നാടകത്തിന് ശേഷം കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന പുതിയ നാടകം; ഫോണ്‍ റീചാര്‍ജ് ജോഡോ പിരിവില്‍ വക വച്ചിട്ടുണ്ട്..! വിവാദങ്ങള്‍ വിട്ടൊഴിയാതെ കൊല്ലവും ജോഡോയാത്രയും

സ്വന്തം ലേഖകന്‍ കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തതിന് പിന്നാലെ പുതിയ വിവാദം തലപൊക്കുന്നു. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്റെ കടയിലാണ് അക്രമം അരങ്ങേറിയതെങ്കില്‍ ഇതിന് സമീപത്ത് തന്നെയുള്ള ഒറിജിന്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് അടുത്ത വിവാദത്തിരിയും എരിഞ്ഞുതുടങ്ങിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പിരിവിന്റെ ഭാഗമായി കടയിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 719 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് നല്‍കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്. സ്വകാര്യ […]