ഓർക്കുന്നില്ലേ തിരുവാർപ്പിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന നരബലി;ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ സി പി എം നേതാവ് അഡ്വ.കെ അനിൽ കുമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാകുമ്പോൾ…

ഓർക്കുന്നില്ലേ തിരുവാർപ്പിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന നരബലി;ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ സി പി എം നേതാവ് അഡ്വ.കെ അനിൽ കുമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാകുമ്പോൾ…

പത്തനംത്തിട്ട ഇലന്തൂരിലുണ്ടായ നരബലിയുടെ പശ്ചാതലത്തിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അനിൽ കൂമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാവുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയം തിരുവാർപ്പിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായത്തിനെപറ്റിയുള്ള നാട്ടറിവിൽ നിന്നും രൂപപ്പെട്ട ആഖ്യാനമാണ് പുസ്തകം.

ചരിത്രവും ഭാവനയും ചേർന്നതാണ് കെ അനിൽകുമാറിന്റെ പുസ്തകം. ഒരു കാലത്ത് തന്റെ നാട്ടിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായവും സാമൂഹ്യ ജീവിതവുമാണ് പുസ്തക വിവരണത്തിലൂടെ പുനർജനിക്കുന്നത്.

‘നരബലിക്കിടെ രക്ഷപ്പെട്ട ഒരു സ്ത്രീയുണ്ട്. ബലി കൊടുക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും ബലിക്ക് ശേഷം കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ അമ്മ കുഞ്ഞിനേയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. അവരെ ചക്കിയമ്മ എന്നാണ് വിളിക്കുന്നത്. ചക്കിയമ്മയുടെ കഴുത്തിൽ ഇപ്പോഴും വെട്ടിയ പാടുണ്ട്’- അനിൽ കുമാർ പറയുന്നു. വിശ്വാസം അലിഞ്ഞുചേർന്ന ക്രിമിനൽ പ്രവർത്തിയാണ് പത്തനംത്തിട്ടയിലെ സംഭവമെന്നും അനിൽകുമാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ സി പി എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽ കുമാറിന്റെ നരബലിയെന്ന നോവലിന് വായനക്കാർ ഏറുകയാണ്.ബലിത്തറയില്‍ പിടഞ്ഞ ജീവന്റെയും ചോരയുടെയും സത്യം തേടിയുള്ള യാത്ര എന്നാണ് പ്രസാധകരായ ലിവിങ് ലീഫ് പബ്ലിക്കേഷൻസ് പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.
120 പേജുകളുള്ള പുസ്തകത്തിന്റെ വില 150 രൂപയാണ്.

Tags :