ഉറക്കം പൊലീസ് സ്റ്റേഷന്റെ അകത്ത്, കൂട്ടുകാര്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വല്യപിടിപാടുള്ള ആളാ..! നിരുപദ്രവകാരികളായ തെരുവ് നായ്ക്കളെ ആട്ടിയോടിക്കുന്നവര്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെയും കസ്ബന്റയും കൂട്ടുകെട്ട് കണ്ടുപഠിക്കണം; ഇത് കഥയല്ല, ഒരു മിണ്ടാപ്രാണിയുടെ സ്വപ്‌നതുല്യ ജീവിതമാണ്..!

ഉറക്കം പൊലീസ് സ്റ്റേഷന്റെ അകത്ത്, കൂട്ടുകാര്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വല്യപിടിപാടുള്ള ആളാ..! നിരുപദ്രവകാരികളായ തെരുവ് നായ്ക്കളെ ആട്ടിയോടിക്കുന്നവര്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെയും കസ്ബന്റയും കൂട്ടുകെട്ട് കണ്ടുപഠിക്കണം; ഇത് കഥയല്ല, ഒരു മിണ്ടാപ്രാണിയുടെ സ്വപ്‌നതുല്യ ജീവിതമാണ്..!

സ്വന്തം ലേഖകന്‍

പള്ളുരുത്തി: ഉറക്കം പൊലീസ് സ്റ്റേഷന്റെ അകത്ത്, കൂട്ടുകാര്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വല്യപിടിപാടുള്ള ആളാ… ജോലി പൊലീസ് സേനയില്‍ അല്ലെങ്കിലും ഉള്ള് കൊണ്ട് പൊലീസായ ജയറാം അവതരിപ്പിച്ച ഉത്തമന്റെ കഥ സിനിമയില്‍ കണ്ടിട്ടുള്ളവരാണ് മലയാളികള്‍. ഉത്തമനെപ്പോലെ തന്നെ കൊച്ചി കസബ സ്‌റ്റേഷനില്‍ ഒരു കക്ഷിയുണ്ട്. പേര് കസ്ബന്‍. എത്ര സ്‌നേഹിച്ചാലും തിരിച്ച് പണി കൊടുക്കുന്ന മനുഷ്യവംശത്തില്‍പ്പെട്ട ആളല്ല, സ്‌നേഹിച്ചാല്‍ അത് നൂറിരട്ടിയായി തിരിച്ച് തരുന്ന ഒരു നായ.

കൊച്ചി കസബ സ്റ്റേഷനിലെ അന്തേവാസിയാണ് കസ്ബന്‍. സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരുടെയും പ്രിയപ്പെട്ടവന്‍. പക്ഷേ, അസി. പോലീസ് കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥിന് കസ്ബനോട് കുറച്ചധികം ഇഷ്ടമുണ്ട്. സ്‌റ്റേഷന്‍ അന്തേവാസിയായ നായ ആയിട്ടല്ല, ആത്മബന്ധമുള്ള സുഹൃത്താണ് അദ്ദേഹത്തിന് കസ്ബന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു വര്‍ഷമായി മട്ടാഞ്ചേരിയില്‍ അസി. കമ്മിഷണറായി പ്രവര്‍ത്തിക്കുകയാണ് രവീന്ദ്രനാഥ്. അദ്ദേഹം കൊച്ചിയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളെ കണ്ട് യാത്ര പറയുന്ന കൂട്ടത്തിലാണ് കസ്ബനെ കാണാനെത്തിയത്. ”നല്ല സ്‌നേഹമുള്ള നായയാണ്. നായയാണെങ്കിലും നമ്മള്‍ നന്നായി പെരുമാറിയാല്‍ അവരും തിരിച്ച് പ്രതികരിക്കും. ഇവിടെ നിന്ന് പോയാലും ഇടയ്ക്കിടെ വന്ന് കസ്ബനെ കാണണ മെന്നാണ് ആഗ്രഹിക്കുന്നത്” രവീന്ദ്രനാഥ് പറയുന്നു.

കുറച്ചുനാള്‍ കൊണ്ടുതന്നെ അസി. കമ്മിഷണര്‍ കസ്ബന്റെ പ്രിയപ്പെട്ട യജമാനനായി. ഇടയ്ക്കിടെ പള്ളുരുത്തി സ്റ്റേഷനിലെത്തുമ്പോള്‍, കസ്ബന് കഴിക്കാന്‍ എന്തെങ്കിലുമൊക്കെ കരുതുന്ന ശീലമാണ് രണ്ടുപേരെയും വേറെ ലെവല്‍ കൂട്ടുകാരാക്കിയത്. പിന്നീടങ്ങോട്ട് അസി. കമ്മിഷണറുടെ വാഹനം കാണുമ്പോള്‍ത്തന്നെ, കസ്ബന്‍ എഴുന്നേറ്റുനില്‍ക്കും. അടുത്തേക്ക് ചെന്ന് ദേഹത്തേക്ക് ചാടിക്കയറും. അദ്ദേഹത്തിന്റെ മുന്നിലായി സ്റ്റേഷന്റെ അകത്ത് കാവലായി നടക്കും. തിരക്കൊഴിഞ്ഞ സമയങ്ങളില്‍ കസ്ബനോട് മിണ്ടാനും അവനെ ചേര്‍ത്ത് പിടിക്കാനും അദ്ദേഹവും സമയം കണ്ടെത്തും. അലഞ്ഞുനടക്കുന്ന നായകളെ വലിയ ശത്രുക്കളായി ജനം കാണുന്ന കാലത്ത്, കസ്ബനെ വീട്ടിലെ അംഗത്തെപ്പോലെ സ്‌നേഹിക്കുകയാണ് അസി. കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള കസബ സ്‌റ്റേഷനിലെ പൊലീസുകാര്‍.