സോഷ്യല്‍ മീഡിയയില്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ പിന്നെ ഉപയോഗിക്കേണ്ടി വരില്ല; തീവ്രവാദം, സ്ത്രീകള്‍ക്കെതിരായ ആക്രമം എന്നിവ വച്ച് പൊറുപ്പിക്കില്ല; രാജ്യത്തിന് ഭീഷണിയായാല്‍ ശക്തമായ നടപടിയെടുക്കും; സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം തല്ക്കാലം ആലോചനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

സോഷ്യല്‍ മീഡിയയില്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ പിന്നെ ഉപയോഗിക്കേണ്ടി വരില്ല; തീവ്രവാദം, സ്ത്രീകള്‍ക്കെതിരായ ആക്രമം എന്നിവ വച്ച് പൊറുപ്പിക്കില്ല; രാജ്യത്തിന് ഭീഷണിയായാല്‍ ശക്തമായ നടപടിയെടുക്കും; സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം തല്ക്കാലം ആലോചനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Spread the love

സ്വന്തം ലേഖകന്‍

ഡല്‍ഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ തല്ക്കാലം പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മികച്ച സാമൂഹ്യന്തരീക്ഷം നിലനിര്‍ത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കും. അതിനാല്‍ നിയന്ത്രിക്കാനുള്ള സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് കരുതുന്നത്. ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യം നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വഗതം ചെയ്യുന്നുണ്ടെങ്കിലും ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നാകണം. ഇവ്യക്തിഹത്യ, തീവ്രവാദം, സംഘര്‍ഷംഉണ്ടാക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നിവയ്ക്കായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോശമായ ഉള്ളടക്കങ്ങള്‍ ഐടി ആക്ടില്‍പ്പെടുത്തി ബ്ലോക്ക് ചെയ്യാനും മറ്റും സര്‍ക്കാറിന് കഴിയും. രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം ഇവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നാല്‍ നടപടി ശക്തമായിരിക്കും. 2020 ല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും 9849 കണ്ടന്റുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. യുണിഫോം റിസോഴ്‌സ് ലൊക്കേറ്ററുകള്‍, അക്കൗണ്ടുകള്‍, വെബ് പേജുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു.

Tags :