പിഴയിട്ടാൽ മാത്രം പോരാ കുറ്റകൃത്യം  കോടതിയിൽ തെളിയിക്കണം ; പോലീസിന് പണിയായി

പിഴയിട്ടാൽ മാത്രം പോരാ കുറ്റകൃത്യം കോടതിയിൽ തെളിയിക്കണം ; പോലീസിന് പണിയായി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗതാഗതകുറ്റങ്ങൾക്ക് ഉയർന്ന പിഴ നിലവിൽ വന്നതോടെ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ പഴയപടി അത്രയങ്ങ് സുഗമമാവില്ല. പിഴത്തുക കൂടുതലായതിനാൽ വാഹന ഉടമ പിഴ നൽകാൻ വിസമ്മതിക്കുകയും നടപടിക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്താൽ കുറ്റം ചെയ്‌തെന്ന് കോടതിയിൽ തെളിയിക്കേണ്ട ബാധ്യത കൂടി മോട്ടാർവാഹനവകുപ്പിന്റെ ചുമലിലാകും.

ഫലത്തിൽ ഏത് കുറ്റത്തിന് പിഴയിട്ടാലും പഴുതടച്ചുള്ള തെളിവും രേഖകളും സമാഹരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നർഥം. മദ്യപിച്ച് വാഹനമോടിക്കുന്നതിന് 10,000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കൽ കോടതിയിൽ നിലനിൽക്കണമെങ്കിൽ ബ്രെത്ത് അനലൈസർ തെളിവ് പോരാ, രക്തപരിശോധനഫലംതന്നെ വേണം. അതായത് നിരത്തിൽനിന്ന് പിടികൂടുന്നയാളെ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തി തെളിവ് സൂക്ഷിച്ചില്ലെങ്കിൽ കോടതിയിലെത്തുമ്പോൾ തിരിച്ചടിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതവേഗത്തിന് നിരീക്ഷണ കാമറകളുടെ തെളിവുകൾ മതിയാകും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവക്ക് ഫോേട്ടായും. അതേസമയം, ശാസ്ത്രീയതെളിവുകൾ ശേഖരിക്കാൻ കഴിയാത്ത നിയമലംഘനങ്ങളിലെല്ലാം ഉദ്യോഗസ്ഥർക്ക് ജോലി കൂടും. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുമെന്ന് സർക്കാറിന്റെ ഭാഗത്തുനിന്ന് ആവർത്തിച്ച് പ്രഖ്യാപനങ്ങളുണ്ടാകുന്നുണ്ടെങ്കിലും നടപടികളില്ല. നിലവിൽ സ്ഥാപിച്ച നിരീക്ഷണകാമറകൾ പോലും പലയിടങ്ങളിലും പ്രവർത്തനരഹിതമാണ്.

പിഴയടക്കാൻ കൈവശമില്ലെങ്കിലും അക്കൗണ്ടിൽ കാശുള്ളവർക്ക് സൈ്വപിങ ്മെഷീനുകൾ ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചെങ്കിലും വേഗത്തിൽ നടപ്പാവില്ല. വാഹനങ്ങൾ എവിടെനിന്നും രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥ നടപ്പാകണമെങ്കിലും സോഫ്റ്റ് വെയറിലെ സാങ്കേതികതടസ്സങ്ങൾ മാറേണ്ടതുണ്ട്. അപേക്ഷ എവിടെയും സമർപ്പിക്കുന്നതിനും എവിടെനിന്നും അപേക്ഷിക്കുന്നതിതും അവ ബന്ധപ്പെട്ട ഓഫിസിലേക്ക് കൈമാറുന്നതിനുമുള്ള ഓൺലൈൻ സജ്ജീകരണമാണ് സോഫ്റ്റ്‌വെയറിൽ വരുത്തേണ്ടത്. ഇത് സജ്ജമാക്കാൻ നാഷനൽ ഇൻഫർമാറ്റിക് സെൻററിനോട് (എൻ.ഐ.സി) സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.