ഹെൽമറ്റ് ധരിക്കാതെ വന്നാൽ ഫൈൻ വേണ്ട പകരം ലഡു നൽകും ട്രാഫിക് പൊലീസ്

സ്വന്തം ലേഖിക

പാലക്കാട്: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവർക്ക് ഇപ്പോൾ 1000 രൂപയാണ് പിഴ. എന്നാൽ പാലക്കാട് എസ്.ബിഐ. ജങ്ഷനിലെത്തിയ പൊലീസ് സംഘം പിഴയ്ക്ക് പകരം നൽകിയത് ലഡുവാണ്. വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കാണ് ട്രാഫിക് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്.

ഹെൽമറ്റ് ധരിക്കാതെ എത്തിയവരെയെല്ലാം തടഞ്ഞു. 1000 രൂപ പോയെന്ന് കരുതിയവരെ അമ്പരപ്പിച്ച് പൊലീസ് നീട്ടിയത് ലഡു. ‘ഇന്നു ലഡു തിന്നോളു, നാളെമുതൽ ഹെൽമറ്റില്ലെങ്കിൽ 1000 രൂപ പിഴയീടാക്കും’ എന്ന മാധുര്യമുള്ള താക്കീതാണ് പൊലീസ് നൽകിയത്. അരമണിക്കൂറിനുള്ളിൽ 150 പേർക്കാണ് ഈ മാധുര്യമുള്ള താക്കീത് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഡു വിതരണസമയത്ത് ട്രാഫിക് എസ്.െഎ. മാത്രമാണ് യൂണിഫോമിലുണ്ടായിരുന്നത്. മറ്റ് പോലീസുകാരെല്ലാം സാധാരണ വേഷത്തിലായിരുന്നു. ഒരാഴ്ചയായി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയിരുന്നു.

ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനമോടിച്ചവർക്കും മീറ്ററിടാത്ത ഓട്ടോക്കാർക്കും ബോധവത്കരണം നൽകിയെങ്കിലും വേണ്ടത്ര ഫലംകണ്ടില്ല. ഇതോടെയാണ് വ്യത്യസ്തമാർഗം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് പാലക്കാട് ട്രാഫിക് എസ്.െഎ. മുഹമ്മദ് കാസിം പറയുന്നു.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page