സ്വകാര്യ ബസുകളിൽ പാട്ട് വേണ്ടെന്ന് മനുഷ്യവകാശകമ്മീഷൻ ; ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകി

സ്വന്തം ലേഖിക തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മോട്ടോർ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഫീൽഡ്...

ആഗസ്റ്റ് 31 വരെ പൊലീസും മോട്ടർവാഹന വകുപ്പും കർശന വാഹന പരിശോധനയ്ക്ക് ; റോഡപകടങ്ങൾ കുറക്കുക ലക്ഷ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് ആഗസ്റ്റ് 5 മുതൽ 31വരെ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കർശന വാഹന പരിശോധന നടത്തും. പരിശോധന ഇങ്ങനെ ഓരോ ദിവസവും ഓരോതരം നിയമലംഘനങ്ങളാവും പിടികൂടുക. 5 മുതൽ 7 വരെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, 8 മുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ...

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രികർക്ക് പരുക്കേറ്റു . മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീർഘദൂര ബസ് അപകടത്തിൽപ്പെടുകയായിരുന്നു . തൊണ്ടയാട് ജംഗ്ഷനിലാണ് സംഭവം . അപകടത്തിൽ പരുക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകളേറ്റ കൂടുതൽ പേരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചിരിക്കുകയാണ് . മൂന്ന് ബസുകൾ ഒന്നിന് പുറകെ ഒന്നായി...

വിദ്യാർത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല ;ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർ ടേക്കറായി ജോലി നോക്കാൻ ശിക്ഷ വിധിച്ച് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ മലപ്പുറം: വിദ്യാർത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പിൽ ഇറക്കാതെ പോയെന്ന പരാതിയിൽ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്. വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിന്റെ പണിക്ക് സോഷ്യൽ മീഡിയയിലിപ്പോൾ അഭിനന്ദന പ്രവാഹമാണ്. മഞ്ചേരി...

അമിത വേഗത്തിൽ പാഞ്ഞെത്തി വീഴ്ത്താൻ നോക്കിയ സ്വകാര്യ ബസിനെ പിന്നാലെ പാഞ്ഞ് പിടി കൂടി ഇരുചക്ര വാഹന യാത്രക്കാരിയായ യുവതി

സ്വന്തം ലേഖകൻ കിഴക്കമ്പലം: ബസിന്റെ മരണപ്പാച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതി അതേ ബസിനെ ഓടിച്ചിട്ട് പിടിച്ചു. യുവതിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ബസ് ജീവനക്കാർ മുട്ടു മടക്കി. ജോലി കഴിഞ്ഞ് ടൂവീലറിൽ വീട്ടിലേക്ക് മടങ്ങിയ കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടർലായ്ക്കു സമീപം അമിതവേഗത്തിൽ പാഞ്ഞ ബസിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് . ടൂ വീലറിനെ ഓവർടേക്ക് ചെയ്ത് പാഞ്ഞ ബസിന്റെ അടിയിൽപ്പെടാതെ...

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച ബസ് ഡ്രൈവറെ കുടുക്കി യാത്രക്കാരി

സ്വന്തം ലേഖിക കൊല്ലം: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരി കുടുക്കി. ഇയാൾ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ യാത്രക്കാരി മോട്ടോർ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ നിന്ന് ചിറ്റുമല വഴി ശാസ്താംകോട്ടക്ക് പോയ സെന്റ് ജോൺസ്' ബസിലെ ഡ്രൈവർ അഭിലാഷിനെതിരെയാണ് കേസ്. മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി ബസ് ഓടിക്കുന്നത്...

സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ; നിരവധി കുട്ടികൾക്ക് പരുക്ക്

സ്വന്തം ലേഖിക കോട്ടയം:ബസ് മറിഞ്ഞ് 19 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആയക്കും പരിക്ക്. വള്ളിച്ചിറ ചാവറ സിഎംഐ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ വളളിച്ചിറയിൽ നിന്ന് സ്കൂളിലേയ്ക്ക് തിരിയുന്ന വഴിയിലായിരുന്നു അപകടം. പരിക്കേറ്റ 15 വിദ്യാർത്ഥികളെ...

വാട്ടർ അതോറിറ്റിയുടെ തോന്ന്യാസം ; ബൈക്ക് യാത്രക്കാരന്റെ ജീവൻ നഷ്ടമായി

സ്വന്തം ലേഖകൻ ആലപ്പുഴ: ജല അതോറിറ്റിയുടെ അനാസ്ഥയിൽ ബൈക്ക് യാത്രികന് ജീവൻ നഷ്ടമായി. ജല അതോറിറ്റി അധികൃതർ വാൽവ് നന്നാക്കാൻ കുഴിച്ച ശേഷം മൂടാതെ ഇട്ടിരുന്ന കുഴിയിൽ ബൈക്ക് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് മരണമടഞ്ഞത്. തലവടി ആനപ്രമ്പൽ സ്വദേശി ആർ. രാജീവ് കുമാർ (33) ആണ് മരിച്ചത്. രണ്ടര മാസം മുമ്പ് നടന്ന അപകടത്തിൽ പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന...

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി ഉൾപ്പെടെയുളള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ഡ്രൈവർ കെ.എം സജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുളള ഇത്തരം പരസ്യ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ദേശീയ പാതകളുടെ സമീപത്തും ഇത്തരം പരസ്യ ബോർഡുകൾക്ക് നിയന്ത്രണമുണ്ടെന്നും എന്നാൽ പലയിടങ്ങളിലും ബോർഡ് നീക്കം ചെയ്യാത്തതിൽ കേന്ദ്ര റോഡ്...

നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അമ്മയും മകളും മരിച്ചു

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: മീൻ ലോറി പാഞ്ഞുകയറി വൃദ്ധയ്ക്കും, മകൾക്കും ദാരുണാന്ത്യം. കൊടുങ്ങല്ലൂരിൽ അമിതവേഗത്തിൽ വരികയായിരുന്ന മീൻലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയും മകളുമാണ് മരിച്ചത്. ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂർ കറപ്പംവീട്ടിൽ ഹുസൈൻ ഭാര്യ നദീറ (60), മകൾ നിഷ (39) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ വരികയായിരുന്ന മീൻ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തൽക്ഷണം...