Saturday, September 18, 2021

ദുബായ് ബസ് അപകടം : മരിച്ച 17 പേരുടെ കുടുംബത്തിന് 37 ലക്ഷം രൂപ നഷ്ടപരിഹാരം ; ഡ്രൈവർക്ക് ഏഴ് വർഷം തടവ്

സ്വന്തം ലേഖകൻ ദുബായ്: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ നടന്ന ബസ് അപകടത്തിൽ മരിച്ച 17 പേരുടെ ആശ്രിതർക്ക് 200,000 ദിർഹം (ഏകദേശം 37 ലക്ഷം) നഷ്ടപരിഹാരം നൽകാൻ യു.എ.ഇ കോടതിയുടെ ഉത്തരവ്. അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച ശേഷം ഒമാനി പൗരനെ നാടുകടത്താനും 50000 ദിർഹം പിഴയായി അടയ്ക്കാനും...

തമിഴ്‌നാട്ടിലെ ബസ് അപകടത്തിൽ മരിച്ചവരിൽ യുവ മലയാളി ഡോക്ടറും

സ്വന്തം ലേഖിക ചാലക്കുടി: തമിഴ്നാട് ഡിണ്ടിഗലിലുണ്ടായ ബസപകടത്തിൽ മരിച്ചവരിൽ മലയാളി. തൃശ്ശൂർ ചാലക്കുടി സ്വദേശിനിയും മധുര മെഡിക്കൽ കോളേജിലെ എം.ഡി വിദ്യാർഥിനിയുമായ ഡോ.ഡീൻ മരിയ (26) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോവുകയായിരുന്ന എസ്.പി.എസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡിണ്ടിഗലിലെ ടോൾപ്ലാസയ്ക്കടുത്ത് വൈദ്യുതിത്തൂണിൽ ഇടിച്ച് ബസ് ചെരിഞ്ഞായിരുന്നു അപകടം. ഡീൻമരിയ ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു. ബസ് ചെരിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചു വീണ്...

109 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ഓട്ടോയ്ക്ക് അമിതവേഗതയ്ക്ക് നോട്ടീസ് നൽകി മോട്ടർ വാഹന വകുപ്പ് ; ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ പാലക്കാട്: മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ പോയതിന് പിഴയടയ്ക്കാൻ പോലീസ് അയച്ച നോട്ടീസ് കണ്ടുഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുൽ സലാം.ഒരു ഓട്ടോയുടെ സ്പീഡോമീറ്ററിൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്.പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. അമിത വേഗത്തിൽ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റർ വേഗതയിൽ പാഞ്ഞതിന് നോട്ടീസ് വന്നതിൽ സലാമിന് അമ്പരപ്പും വിഷമവുമുണ്ട്.ദീർഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും...

കട്ടപ്പുറത്തായ ബസ് ഉടമ ഉപേക്ഷിച്ചു ;പഞ്ചായത്ത് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയ്ക്ക് ലേലത്തിൽ വിറ്റു : ചുളുവിൽ പണം ഉണ്ടാക്കിയത് ചിറക്കടവ് പഞ്ചായത്ത്

സ്വന്തം ലേഖകൻ കോട്ടയം: സാമ്പത്തിക പ്രതിസന്ധി മൂലം കട്ടപ്പുറത്തായ് ബസിനെ ഉടമ ഉപേക്ഷിച്ചു. ബസിനെ ഏറ്റെടുത്ത് പഞ്ചായത്ത് അധികൃതർ അത് ലേലത്തിൽ വിറ്റപ്പോൾ കിട്ടിയത് 1,32,000 രൂപ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ് ഗ്രാമ പഞ്ചായത്താണ് തുരുമ്പെടുത്ത ബസ് ലേലം ചെയ്തു ഈ തുക സ്വന്തമാക്കിയത്.വർഷങ്ങളായി രാജേന്ദ്രമൈതാനം-ടൗൺഹാൾ റോഡിൽ വെയിലും മഴയുമേറ്റ് കിടക്കുകയായിരുന്നു ഈ ബസ്. പ്രവർത്തനം നിലച്ചുപോയ ഒരു സൊസൈറ്റിയായിരുന്നു...

അഞ്ച് വർഷത്തിനിടെ കേരളത്തിൽ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ് ; പിന്നിൽ കരാറുകാരും വാട്ടർ അതോറിറ്റിയും ചേർന്നുള്ള മാഫിയ, മറിയുന്നത് കോടികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡ് നിരവധി പരാതികളുടേയും സമ്മർദ്ദങ്ങളുടേയും ഫലമായി ടാറിട്ട് പുത്തനാക്കിയാൽ പിറ്റേന്ന് പൊളിക്കാനെത്തുന്ന സംഭവങ്ങൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പലപ്പോഴും വാർത്തകളിലൂടെ കേട്ട് മടുത്ത റോഡ് കുത്തിപ്പൊളിക്കലിലെ നഷ്ടം എത്രയെന്ന് കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡാണ്. ഈ കണക്കുകൾ നിയമസഭയിൽ വെളിപ്പെടുത്തിയത്...

ബസിൽ ഒപ്പമിരുന്നതിന് യുവതി വികലാംഗനെതിരെ പരാതി നൽകി ; കുട്ടനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക കായംകുളം: ബസിൽ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ കായംകുളം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. കുട്ടനാട് സ്വദേശി മനു പ്രസാദി (33)നെ പോലീസ് കസ്റ്റഡിയിലെടുത്തു.ചങ്ങരംകുളങ്ങരയിൽ നിന്നാണ് മനു പ്രസാദ് ബസിൽ കയറിയത്. ഇയാൾക്ക് വലതുകാലിന് വൈകല്യമുണ്ട്. തുടർന്ന് ബസിലെ ജനറൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ട ഇയാൾ അവിടെ...

കല്ലട ബസിലെ പീഡന ശ്രമം ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗത മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കല്ലട ബസിലെ പീഡനശ്രമത്തിൽ നടപടിയുമായി സർക്കാർ. ഡ്രൈവർ ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കേസുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്താണ് രജിസ്റ്റർ ചെയ്തതെന്നും പെർമിറ്റുകൾ റദ്ദാക്കാൻ പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു.അന്തർ സംസ്ഥാന ബസുകളിലെ അമിതനിരക്കുകളുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ മൂന്ന് ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് നൽകുമെന്ന്...

കെഎസ്ആർടിസിയും കോൺക്രീറ്റ് മിക്‌സിങ് വണ്ടിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും കത്തി നശിച്ചു, നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖിക വാളകം: കൊട്ടാരക്കര വാളകത്ത് വാനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിന് തീപിടിച്ചു. ബസ്സിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റു.പതിനൊന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും കോൺക്രീറ്റ് മിക്സർ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു മണിക്കൂർ മുമ്പാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വണ്ടികൾ രണ്ടും കത്തിനശിച്ച അവസ്ഥയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്താൻ വൈകിയെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ...

സ്‌കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 11പേർക്ക് പരിക്ക്

സ്വന്തംലേഖിക കൊല്ലം: സ്‌കൂൾ ബസ് ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ ആന കൊട്ടിലേക്ക് നിയന്ത്രണം വിട്ടു ഇടിച്ചു കയറി നാലുകുട്ടികൾ ഉൾപ്പെടെ 11പേർക്ക് പരിക്ക്. പുനലൂർ വിളകുടയിലാണ് സംഭവം. പുനലൂർ താലൂക്ക് സമാജം സ്‌കൂൾ ബസ് ആണ് വ്യാഴാച രാവിലെ വിളക്കുടി അയ്യപ്പ ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറിയത്. ആനക്കൊട്ടിൽ തകർന്നിട്ടുണ്ട്. ബസ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

സ്വന്തംലേഖകൻ     പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ 8 പേരാണ് മരിച്ചത്.ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് 8 പേർ മരിച്ചത്. ആംബുലൻസ് ഡ്രൈവർ സുധീറിൻറെ മൃതദേഹം ഇന്നലെ രാത്രിയിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സുധീറിന്റെ മൃതദേഹം നെന്മാറ ആറുവായ ജുമാമസ്ജിദിൽ ഖബറടക്കും.അയിലൂർ സ്വദേശികളായ നിഖിൽ, ശിവൻ, വൈശാഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി...