സീറ്റ് ബെൽറ്റിടാതെ എം.എൽ.എയുടെ സവാരി ; കൈയോടെ പൊക്കി ഗതാഗത മന്ത്രി

സീറ്റ് ബെൽറ്റിടാതെ എം.എൽ.എയുടെ സവാരി ; കൈയോടെ പൊക്കി ഗതാഗത മന്ത്രി

സ്വന്തം ലേഖകൻ

കോഴിക്കോട്: നിയമം പാലിക്കാതെ വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച് ഉപദേശം നൽകുന്നതിനിടയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിലേക്ക് സീറ്റ് ബെൽറ്റിടാതെ കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് എത്തിയത്. എം.എൽ.എയേയും മന്ത്രി വെറുതെ വിട്ടില്ല. പിടിച്ച് ഉപദേശം നൽകാൻ തുടങ്ങി. തുടർന്ന് ബോധവൽക്കരണ ദിവസമായതിനാൽ പോകാൻ അനുവദിക്കുകയും ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിസരത്തായിരുന്നു മന്ത്രിയുടെ വാഹന പരിശോധനയും ബോധവൽക്കരണവും. മന്ത്രിയുടെ നേതൃത്വത്തിൽ 69 സ്‌ക്വാഡുകളാണ് വാഹന പരിശോധന നടത്തുന്നത്. സീറ്റ് ബെൽറ്റിടാതെയും ഹെൽമിറ്റ് ധരിക്കാതെയും വരുന്നവരെ ആദ്യഘട്ടത്തിൽ ഉപദേശിക്കാനും രണ്ടാം ഘട്ടത്തിൽ ഇവരിൽ നിന്ന് പിഴ ഈടാക്കാനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമം പാലിച്ച് വണ്ടിയോടിച്ചെത്തിയവരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. നടപടികൾ കർശനമാക്കുകയാണ് അപകടങ്ങൾ കുറയ്ക്കാനുള്ള ഏകമാർഗമെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് 31വരെ വാഹന പരിശോധനയും ബോധവൽക്കരണവും തുടരും. ആഗസ്റ്റ് 5-7 സീറ്റ് ബെൽറ്റ്,8-10 അനധികൃത പാർക്കിംഗ്, 11-13മദ്യപിച്ച് വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17-19ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗം, 20 – 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്നൽ ജമ്പിങും, 24 – 27 വരെ സ്പീഡ് ഗവർണറും ഓവർലോഡും, 28 – 31 വരെ കൂളിംഗ് ഫിലിമും കോൺട്രാക്ട് ക്യാരിജുകളിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെയാണ് പരിശോധന നടത്തുന്നത്.