ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് രാവിലെ വാട്‌സ്ആപ്പിലും ഫേസ് ബുക്കിലും സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ അറിയിച്ച മിടുക്കനെ ഗതാഗത നിയമം ലംഘിച്ചതിന് ഉച്ചകഴിഞ്ഞ് പോലീസ് പൊക്കി

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് രാവിലെ വാട്‌സ്ആപ്പിലും ഫേസ് ബുക്കിലും സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ അറിയിച്ച മിടുക്കനെ ഗതാഗത നിയമം ലംഘിച്ചതിന് ഉച്ചകഴിഞ്ഞ് പോലീസ് പൊക്കി

സ്വന്തം ലേഖിക

കാസർകോട് : സെപ്റ്റംബർ ഒന്നുമുതൽ ട്രാഫിക് നിയമങ്ങൾ പിടിമുറുക്കുമെന്ന് കൂട്ടുകാരെ ഓർമിപ്പിക്കാനായി വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടപ്പോഴും ആദ്യപണി തനിക്കുതന്നെ വരുമെന്ന് പാവം കരുതിയില്ല.

ഉച്ചയോടെ തന്റെ ഇരുചക്രവാഹനമെടുത്ത് കറങ്ങിയ ചെറുപ്പക്കാരനെ ട്രാഫിക് പോലീസ് പൊക്കിയപ്പോൾ ഹെൽമെറ്റ് ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പൊന്നുസാറേ മറന്നുപോയതാ’ കാലുപിടിച്ചു തടിയൂരാൻ നോക്കി.’ദേ നോക്ക് സാറെ രാവിലെ ഞാൻ ഇക്കാര്യം വാട്‌സാപ്പിൽ സ്റ്റാറ്റസും ഇട്ടിരുന്നു’ -മൊബൈലും കാണിച്ചു. പക്ഷേ, പഴയ ഫൈൻ നിലവിലില്ലാത്തതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പുതിയ നിയമപ്രകാരം പിഴയും ഈടാക്കി.

പരിഷ്‌കരിച്ച ട്രാഫിക് നിയമം നിലവിൽവന്ന ഞായറാഴ്ച ജില്ലയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയാണുണ്ടായത്. കാസർകോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.

കാസർകോട് എം.ജി. റോഡ്, മൊഗ്രാൽ, ചൗക്കി, എയർലൈൻസ് റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പ്രധാനമായും ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, ലൈസൻസ്, അമിതഭാരം, തുടങ്ങിയവയാണ് പരിശോധിച്ചത്.

ഇരുചക്രവാഹനക്കാരിൽ ഭൂരിഭാഗം പേരുടെ കൈവശം ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും ആരും ധരിച്ചിരുന്നില്ലെന്നും വരുംദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

Tags :