‘രണ്ടില’ ജോസ് ടോമിന് നൽകരുത് ; തെരഞ്ഞടുപ്പ് കമ്മീഷന് ജോസഫിന്റെ കത്ത്

സ്വന്തം ലേഖിക കോട്ടയം: ‘പാലാ’യിൽ പി ജെ ജോസഫിൻറെ പൂഴിക്കടകൻ. അവസാനനിമിഷം വിമത സ്ഥാനാർത്ഥിയെ ഇറക്കിയതിന് പിന്നാലെയാണ് ജോസഫ്, യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം നൽകരുതെന്ന് കത്ത് നൽകിയത്. അസിസ്റ്റൻറ് വരണാധികാരിക്കാണ് ജോസഫ് കത്ത് നൽകിയിരിക്കുന്നത്. ജോസ് കെ മാണിയുടെ പക്ഷത്ത് നിന്ന് സ്റ്റീഫൻ ജോർജ് രണ്ടിലച്ചിഹ്നം ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതിന് പിന്നാലെയാണ് കൊടുക്കരുതെന്നാവശ്യപ്പെട്ട് ജോസഫിൻറെ കത്ത്. തെങ്ങ്, ടെലിവിഷൻ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളാണ് ജോസഫിൻറെ ഡമ്മി-കം-വിമത സ്ഥാനാർത്ഥിയായ ജോസഫ് കണ്ടത്തിൽ ആവശ്യപ്പെട്ടത്. ‘രണ്ടില’ച്ചിഹ്നം അനുവദിക്കാനുള്ള […]

രണ്ടില ചോദിച്ചിട്ട് തന്നില്ലെന്നു ജോസ് കെ മാണി ; തന്റെ നേതൃത്വം അംഗീകരിച്ചാൽ തരാമെന്ന് പി ജെ ജോസഫ്

സ്വന്തം ലേഖിക പാലാ: ജോസ് കെ മാണി പക്ഷം തൻറെ നേതൃത്വം അംഗീകരിച്ചാൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം നൽകാമെന്ന നിലപാടിലുറച്ച് കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. ജോസ് പക്ഷം വേണ്ട വിധത്തിൽ തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജോസഫ് പറയുന്നത്. യുഡിഎഫ് നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതിൽ വേദനയുണ്ടെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. 32 വർഷമായി പാലായിലെ ജനങ്ങൾ കെ എം മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നൽകില്ലെന്ന് […]

പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി : കെ മുരളീധരൻ

സ്വന്തം ലേഖിക കണ്ണൂർ: ബംഗാളിലും ത്രിപുരയിലും തകർന്ന് തരിപ്പണമായ സി.പി.എം. കേരളത്തിലും സമാനമായ തകർച്ചയിലാണ്. അടുത്ത തിരഞ്ഞെടുപ്പോടെ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവിയായിരിക്കും പിണറായിയുടേതെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. പ്രളയാനന്തര പ്രവർത്തനത്തിലെ വീഴ്ച, പി.എസ്.സി. ക്രമക്കേട് എന്നീ വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി നടത്തുന്ന രാപകൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നടത്തിയ സമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി. ചോദ്യപേപ്പർ ചോർന്ന സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ടോ സി.ബി.ഐ.യെക്കൊണ്ടോ അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ സ്വതന്ത്രാന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്. നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി പറഞ്ഞിരിക്കുന്നതും […]

പടിയിറങ്ങുന്നത് എല്ലാരുടേയും ആദരവ് പിടിച്ചു പറ്റിയ ജനകീയനായ ഗവർണർ

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാദങ്ങൾ ഒഴിവാക്കി, പ്രവർത്തിക്ക് ഊന്നൽനൽകി എളിമയും ലാളിത്യവും കൊണ്ട് ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു പടിയിറങ്ങുന്ന ഗവർണർ പി. സദാശിവം. എല്ലാവരുടെയും ആവലാതികൾ കേട്ട അദ്ദേഹം തീരുമാനങ്ങളിൽ പക്ഷേ, ആർക്കും അടിപ്പെട്ടില്ല. കേരളം നേരിടുന്ന പ്രശ്‌നങ്ങളിലെല്ലാം ഇടപെടുകയും പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിലപാടെടുക്കുകയും ചെയ്ത സദാശിവം സർക്കാറുമായി സംഘർഷത്തിലേക്ക് പോകാതെ തിരുത്തൽ ശക്തിയായി നിലകൊണ്ടു. സംസ്ഥാനത്ത് ആദ്യമായി വോട്ട് ചെയ്ത ഗവർണർ കൂടിയാണ് പി. സദാശിവം. വോട്ടർപട്ടികയിൽ പേര് ചേർത്ത അദ്ദേഹം രണ്ട് തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിച്ചു. നിഷ്പക്ഷ നിലപാടുകളായിരുന്നു […]

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ പാലായിൽ പ്രചരണത്തിനിറങ്ങില്ല : കോൺഗ്രസ്

സ്വന്തം ലേഖിക പാലാ: കേരള കോൺഗ്രസ് എം ഭരിക്കുന്ന രാമപുരം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെങ്കിൽ പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് രാമപുരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് കേരള കോൺഗ്രസ്സ് എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ എത്രയും വേഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. കേരള കോൺഗ്രസ് എമ്മി െരാമപുരം മണ്ഡലം പ്രസിഡന്റുകൂടിയായ ബൈജു, ജോസ് കെ. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെടുന്നത്. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ധാരണ അനുസരിച്ച് രണ്ടര […]

മലക്കംമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ; ജോസഫിന്റെ പിന്തുണവേണം ; രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജോസ് ടോം പുലിക്കുന്നേൽ

സ്വന്തം ലേഖിക കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. കെ.എം.മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജോസ് ടോം പറഞ്ഞു. എന്നാൽ അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ തനിക്ക് അധികാരമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയത്തിന് പി.ജെ. ജോസഫിന്റെ പിന്തുണ ആവശ്യമാണ്. യുഡിഎഫിന്റെ മുതിർന്ന നേതാവാണ് അദേഹം. പി.ജെ. ജോസഫിനെ […]

പാലാ ഉപതെരഞ്ഞെടുപ്പ് ; മതവികാരം വഷളാക്കി മതത്തിന്റെ പേരിൽ പ്രചരണം നടത്തരുത് : ടീക്കാറാം മീണ

സ്വന്തം ലേഖിക തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാൻ പാടില്ലെന്നും മതവികാരം വഷളാക്കി ദൈവത്തിന്റെ പേരിൽ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ആകെ 177864 വോട്ടർമാരാണുള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതിൽ മൂന്നെണ്ണം പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്നവയായിരിക്കും. ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകിയവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ടിക്കാറാം […]

പൊതുയിടങ്ങളിൽ ഇനി വാ തുറക്കരുത് ; പ്രജ്ഞാ സിങ് ഠാക്കൂറിന് താക്കീതുമായി ബിജെപി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ താക്കീത് ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപിയുടെ മുതിർന്ന നേതാക്കളുടെ മരണത്തിനു പിന്നിൽ പ്രതിപക്ഷം ചെയ്യുന്ന ദുഷ്ടശക്തികളുടെ കർമ്മങ്ങൾ ആണെന്ന പ്രജ്ഞ സിങിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക് വഴിവെച്ചതോടെയാണ് താക്കീതുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്. പ്രജ്ഞ സിങ്ങിന്റെ ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടിയാകുന്ന ഘട്ടം കണ്ടാണ് താക്കീത് ചെയ്തിരിക്കുന്നത്. പൊതുയിടങ്ങളിൽ ഇനി വാ തുറക്കരുതെന്നാണ് പാർട്ടി നൽകിയ നിർദേശം. ബിജെപിയുടെ മുതിർന്ന നേതാക്കളെ കൊലപ്പെടുത്താൻ ദുഷ്ട ശക്തികളെ പ്രതിപക്ഷം ഉപയോഗിക്കുന്നെന്ന പ്രജ്ഞയുടെ പ്രസ്താവന വിവാദമായതോടെ […]

പാലാ കീറാമുട്ടി ; സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കേരളാ കോൺഗ്രസ്

സ്വന്തം ലേഖകൻ കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുന്നു. ഇരുവിഭാഗത്തിലും അംഗീകരിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ കണ്ടെത്താൻ നാളെ കോട്ടയത്ത് യുഡിഎഫ് നേതാക്കളുടെ യോഗം. പിജെ ജോസഫിനെ ചെയർമാനായി അംഗീകരിച്ചാൽ മാത്രം ജോസ് കെ മാണിയുമായി ഒത്തുതീർപ്പു മതിയെന്നാണ് ജോസഫിന്റെ തീരുമാനം. ഒപ്പം നിഷയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വ്യവസ്ഥയും ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ചിഹ്നം മുൻനിർത്തിയുള്ള ജോസഫിന്റെ വില പേശലിന് മുന്നിൽ കീഴടങ്ങാനും ജോസ് കെ മാണി തയ്യാറല്ല. ഇ ജെ അഗസ്തിയെ പൊതു സമ്മതനാക്കിയാൽ അംഗീകരിക്കാമെന്ന നിലപാട് […]

കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലായിൽ പൊട്ടിത്തെറി; സീറ്റ് ആവശ്യപ്പെട്ടെത്തിയ ബിഡിജെഎസിന് പിന്നാലെ പി.സി തോമസും രംഗത്ത്; പി.സിയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലാ ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി പൊട്ടിത്തെറി. പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് അനുവദിച്ചില്ലെങ്കിൽ ഇവിടെ സഥാനാർത്ഥിയെ നിർത്തുമെന്ന നിലപാട് സ്വീകരിച്ച ബിഡിജെഎസിനു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് പി.സി തോമസിന്റെ കേരള കോൺഗ്രസും രംഗത്ത് എത്തിയതാണ് ഇപ്പോൾ ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവ് പി.സി.തോമസിന് പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ പടയൊരുക്കവും ശക്തമാണ്. സമ്മർദ്ദത്തിന് വഴങ്ങി പാർട്ടിയുടെ ഈ സീറ്ര് ഘടകകക്ഷികൾക്ക് വിട്ടുനൽകരുതെന്നാണ് ആവശ്യം. പാലാ മണ്ഡലം കമ്മിറ്റിയുടെയും പ്രാദേശിക ഘടകങ്ങളുടെയും […]