മാണി സി കാപ്പാന് സമുദായ അംഗങ്ങൾക്കിടയിൽ അനുകൂല തരംഗം ; ജോസ് ടോമിന് ജനകീയമുഖമില്ല : വെള്ളാപ്പള്ളി

സ്വന്തം ലേഖിക ചേർത്തല: പാലായിലെ സമുദായ അംഗങ്ങൾക്കിടയിൽ മാണി. സി. കാപ്പൻ അനുകൂല തരംഗമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതേ രീതിയിൽ പോയാൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നിലപാടുകളുമായി എസ്എൻഡിപി യോഗം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാർലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. സി.പി സുഗതൻ വെറും കടലാസ് പുലിയാണ്. […]

സാമ്പത്തിക പ്രതിസന്ധിയിൽ മോദി സംസാരിക്കുന്നത് ‘ഓം ‘മിനെകുറിച്ചും ‘പശു’വിനെക്കുറിച്ചും : വിമർശനവുമായി കോൺഗ്രസ്

സ്വന്തം ലേഖിക ന്യൂഡൽഹി: പ്രാധാനമന്ത്രിയുടെ ‘പശു പരാമർശ’ത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‌ രംഗത്ത്.’ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചും ‘ഓം’ മിനെക്കുറിച്ചുമാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. പശുവിന്റെ പേരിൽ രാജ്യത്തു നടക്കുന്ന അക്രമ സംഭവങ്ങളിൽ എന്തു കൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും ചോദിച്ചു. ഓം, പശു തുടങ്ങിയ ശബ്‌ദങ്ങൾ കേൾക്കുമ്പോൾ രാജ്യം 16ആം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണെന്നാണ് ചിലർ വിമർശിക്കുന്നു. ഇത്തരക്കാർ രാജ്യത്തെ നശിപ്പിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. അനിമൽ […]

ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും അമരാവതിയില്‍ വീട്ടുതടങ്കലില്‍ തുടരുന്നു ; ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കല്‍ തുടരുമെന്ന് ആന്ധ്ര പൊലീസ്; ടിഡിപിയുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

സ്വന്തംലേഖിക അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും അമരാവതിയില്‍ വീട്ടുതടങ്കലില്‍ തുടരുന്നു. ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കല്‍ തുടരുമെന്ന് ആന്ധ്ര പൊലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിശദീകരണം. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരില്‍ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പൊലീസ് വീട്ടുതടങ്കലില്‍ ആക്കുന്നത്. ‘ചലോ ആത്മാക്കുര്‍’ എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരോട് ഗുണ്ടൂരിലെത്താന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. ജഗന്‍ മോഹന്‍ റെഡി സര്‍ക്കാരിനും വൈഎസ്‌ആര്‍സിപിയുടെ കൊലപാതക […]

പാലായിൽ ഇനി താമരക്കാലം ,യുവത്വത്തിന് പിന്തുണയേകി നിരവധി പേർ ബി.ജെ.പിയിലേക്ക്

സ്വന്തം ലേഖകൻ പാല: കേരളത്തിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമായ , ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് എൻ ഡി എ സ്ഥാനാർഥിയുടെ പ്രചരണ പരിപാടികൾ ആരംഭിച്ചത് .അദ്ദേഹത്തിന്റെ ഓർമ്മകളിരമ്പുന്ന കുരാലി രണ്ടാം മൈലിൽ നടന്ന പരിപാടിയിലും പങ്കെടുത്ത ശേഷമാണ് എൻ .ഹരി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് തിരിച്ചു .രാവിലെ പതിനൊന്നു മണിയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിലെത്തി സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായ രാഖി ബിഷപ്പ് മാർ അറക്കൽ പിതാവിന്റെ കൈയിൽ ബന്ധിച്ചു .ഇതൊരു ചരിത്രമുഹൂർത്തമാണെന്നും ,എല്ലാവിധ അനുഗ്രഹവും ഉണ്ടാകുമെന്നും എൻ .ഹരിയേ ആശീർവദിച്ചുകൊണ്ട് ബിഷപ്പ് […]

എൻ ഡി എ സ്ഥാനാർഥി എൻ.ഹരിയുടെ വിജയത്തിനായി യുവമോർച്ച യുവസംഗമം നടത്തി

സ്വന്തം ലേഖകൻ പാലാ :കേരളത്തിൽ മാറ്റത്തിന്റെ രാഷ്ട്രിയ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും അതിനു മുന്നോടിയായിട്ടുള്ള തിരഞ്ഞെടുപ്പാണ് പാലായിൽ നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.പി.എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.കേരളത്തിലെ അധികാരരാഷ്ട്രീയത്തിനെതിരെയും ഗ്രൂപ്പ്‌ രാഷ്ട്രീയത്തിനെതിരെയും പാലായിലെ ജനാധിപത്യ വിശ്വാസികൾ എൻഡിഎ മുന്നണിക്കൊപ്പം നിലനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ച യുവസംഗമം ഉത്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ ഡി എ സ്ഥാനാർഥി എൻ ഹരിയെ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ്‌ ലാൽ കൃഷ്ണ ഷാൾ അണിയിച്ചു സ്വീകരിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ലാൽ കൃഷ്ണ അധ്യക്ഷത വഹിച്ച […]

ജനഹൃദയങ്ങളിലേയ്ക്കിറങ്ങി പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി: ജോസ് ടോമിന്റെ പ്രചാരണം വോട്ടർമാരെ ഇളക്കി മറിക്കുന്നു

സ്വന്തം ലേഖകൻ പാലാ: പാലായ്ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തെ ഇളക്കി മറിക്കുന്നു. പാലാ നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ജനഹൃദയങ്ങൾ കീഴടക്കിയാണ് മുന്നോട്ട് കുതിക്കുന്നത്. മണ്ഡലത്തിലെ മുക്കും മൂലയും സുപരിചിതനായ സ്ഥാനാർത്ഥി മണ്ഡലത്തിന്റെ എല്ലാ മേഖലകളിലേയ്ക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ മഠങ്ങൾ കോൺവെന്റുകൾ, അനാഥമന്ദിരങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. തുടർന്ന് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സ്ഥാനാർത്ഥിയെ സന്ദർശിച്ച് നിവേദനം നൽകി. എസ്.എഫ്.ഐ പ്രവർത്തകർ […]

രണ്ടില പോയി പകരം ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

സ്വന്തം ലേഖിക പാലാ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ‘കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. കേരള കോൺഗ്രസ്-എമ്മിലെ തർക്കം കാരണം പാർട്ടി ചിഹ്നമായ ‘രണ്ടില’ ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. ‘ഓട്ടോറിക്ഷ’ ചിഹ്നമായി അനുവദിക്കണമെന്നാണ് ജോസ് ടോം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മത്സര രംഗത്തുള്ള മറ്റൊരു സ്വതന്ത്രൻ ഈ ചിഹ്നം സ്വന്തമാക്കുകയായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സര ചിത്രവും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. […]

പിണറായി ഭരിക്കാൻ തുടങ്ങിയതിൽ പിന്നെ മര്യാദയ്ക്ക് ഒരു ഓണം ഉണ്ണാൻ പറ്റിയിട്ടില്ല : കെ മുരളീധരൻ

സ്വന്തം ലേഖിക തൃശ്ശൂർ: പിണറായി സർക്കാർ വന്നതിൽപ്പിന്നെ മലയാളികൾ മര്യാദയ്ക്ക് ഓണംപോലും ആഘോഷിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ എം.പി. പ്രകൃതി പോലും പിണറായി സർക്കാരിനെതിരാണ്. കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവുമെല്ലാം വലിയ ദുരന്തങ്ങളുണ്ടായി- അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾ അവസാനിപ്പിക്കുക, പ്രളയാനന്തര പുനരധിവാസ പ്രവർത്തനത്തിലെ വീഴ്ചകൾ പരിഹരിക്കുക, പി.എസ്.സി.യുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോർപ്പറേഷൻ ഓഫീസിന് മുൻപിൽ യു.ഡി.എഫ്. സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്തൂരിൽ പാർട്ടിക്കാരനായ വ്യവസായിയെ കൊന്ന പാർട്ടിയാണ് സി.പി.എം. ഉരുട്ടിക്കൊലയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുമ്പോഴും രാജ്കുമാറിനെ ഉരുട്ടിക്കൊന്ന […]

യൂഡിഎഫിന്റെ പ്രചാരണത്തിൽ നിന്നുംവിട്ടു നിൽക്കും ; കടുത്ത നിലപാടുമായി ജോസഫ് വിഭാഗം

സ്വന്തം ലേഖിക കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോമിന് വേണ്ടി യു.ഡി.എഫ് നടത്തുന്ന പ്രചാരണ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് പി.ജെ.ജോസഫ് വിഭാഗം അറിയിച്ചു. യു.ഡി.എഫ് കൺവൻഷനിടെ കേരള കോൺഗ്രസ് മാണി വിഭാഗം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി. തീരുമാനം ഉണ്ടായില്ലെങ്കിൽ ജോസ് ടോമിന് വേണ്ടി ഒറ്റയ്ക്ക് പ്രചാരണം നടത്തുമെന്നും ജോസഫ് […]

ശബരിമല വികസന അതോറിട്ടി രൂപീകരണം സർക്കാർ പുന :പരിശോധിക്കണം : ഹിന്ദുഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ഉന്നതാധികാരസമിതിക്ക് പകരമായി വികസന അതോറിറ്റി രൂപീകരിക്കുവാനും, ദേവസ്വം നിയമം പൊളിച്ചെഴുതി പുതിയ നിയമനിർമാണം നടത്താനുമുള്ള സർക്കാർ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ES ബിജുആവശ്യപ്പെട്ടു .ശബരിമല ഭരണനിർവഹണാധികാരത്തിന്മേലുള്ള കടന്നുകയറ്റവും, 1949ൽ കേന്ദ്രസർക്കാരുമായി ഒപ്പുവച്ച കവനന്റിന്റെ നഗ്നമായ ലംഘനവുമാണ് ഈ തീരുമാനം. കവനന്റ് പ്രകാരം ക്ഷേത്രങ്ങളുടെ സ്വയംഭരണാധികാരം ഭക്തജനങ്ങളിൽ നിക്ഷിപ്തമാണ്. ഈ വ്യവസ്ഥകൾ ലംഘിക്കുവാനും, ദേവസ്വം നിയമത്തെ അട്ടിമറിക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ നീക്കി ശബരിമല […]