പാലാ ഉപതെരഞ്ഞെടുപ്പ് ; മതവികാരം വഷളാക്കി മതത്തിന്റെ പേരിൽ പ്രചരണം നടത്തരുത് : ടീക്കാറാം മീണ

പാലാ ഉപതെരഞ്ഞെടുപ്പ് ; മതവികാരം വഷളാക്കി മതത്തിന്റെ പേരിൽ പ്രചരണം നടത്തരുത് : ടീക്കാറാം മീണ

സ്വന്തം ലേഖിക

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാൻ പാടില്ലെന്നും മതവികാരം വഷളാക്കി ദൈവത്തിന്റെ പേരിൽ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ആകെ 177864 വോട്ടർമാരാണുള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതിൽ മൂന്നെണ്ണം പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്നവയായിരിക്കും. ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകിയവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു. പാലായിൽ രണ്ട് പ്രശ്നബാധിത ബൂത്തുകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നാണ് പുരസ്‌കാരം തീരുമാനിച്ചത്. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ റഷ്യ സന്ദർശിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു.