പാലാ കീറാമുട്ടി ; സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കേരളാ കോൺഗ്രസ്

സ്വന്തം ലേഖകൻ കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുന്നു. ഇരുവിഭാഗത്തിലും അംഗീകരിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ കണ്ടെത്താൻ നാളെ കോട്ടയത്ത് യുഡിഎഫ് നേതാക്കളുടെ യോഗം. പിജെ ജോസഫിനെ ചെയർമാനായി അംഗീകരിച്ചാൽ മാത്രം ജോസ് കെ മാണിയുമായി ഒത്തുതീർപ്പു മതിയെന്നാണ് ജോസഫിന്റെ തീരുമാനം. ഒപ്പം നിഷയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വ്യവസ്ഥയും ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ചിഹ്നം മുൻനിർത്തിയുള്ള ജോസഫിന്റെ വില പേശലിന് മുന്നിൽ കീഴടങ്ങാനും ജോസ് കെ മാണി തയ്യാറല്ല. ഇ ജെ അഗസ്തിയെ പൊതു സമ്മതനാക്കിയാൽ അംഗീകരിക്കാമെന്ന നിലപാട് […]

കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലായിൽ പൊട്ടിത്തെറി; സീറ്റ് ആവശ്യപ്പെട്ടെത്തിയ ബിഡിജെഎസിന് പിന്നാലെ പി.സി തോമസും രംഗത്ത്; പി.സിയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ ബിജെപിയിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലാ ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി പൊട്ടിത്തെറി. പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് അനുവദിച്ചില്ലെങ്കിൽ ഇവിടെ സഥാനാർത്ഥിയെ നിർത്തുമെന്ന നിലപാട് സ്വീകരിച്ച ബിഡിജെഎസിനു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് പി.സി തോമസിന്റെ കേരള കോൺഗ്രസും രംഗത്ത് എത്തിയതാണ് ഇപ്പോൾ ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവ് പി.സി.തോമസിന് പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ പടയൊരുക്കവും ശക്തമാണ്. സമ്മർദ്ദത്തിന് വഴങ്ങി പാർട്ടിയുടെ ഈ സീറ്ര് ഘടകകക്ഷികൾക്ക് വിട്ടുനൽകരുതെന്നാണ് ആവശ്യം. പാലാ മണ്ഡലം കമ്മിറ്റിയുടെയും പ്രാദേശിക ഘടകങ്ങളുടെയും […]

അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് സ്വാഗതസംഘമായി

സ്വന്തം ലേഖകൻ കോട്ടയം:ശബരിമലയിലെ ആചാര അനുഷ്ഠാന സംരക്ഷണത്തിന്റെ പ്രചരണാർത്ഥം ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് കോട്ടയം ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു.തിരുനക്കര സ്വാമിയാർ മoത്തിൽ നടന്ന യോഗത്തിൽ ശബരിമല അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡൻറ് പി. കേരളവർമ്മ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ദർശനാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ ,സംസ്ഥാന സെക്രട്ടറി മനോജ് എരുമേലി, ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടി കുറുപ്പ്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എസ്.നാരായണൻ, മഹിളാ ഐക്യവേദി സംസ്ഥാന […]

മലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ പുല്ല് പറിക്കാൻ നിക്കരുത്; തരൂരിനും കോൺഗ്രസിനും മറുപടിയുമായി എം.കെ മുനീർ

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രളയനാളുകളിൽ മഹാ ഉരുൾ പൊട്ടലുകളിൽ വൻമലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ അതിന്റെ താഴ്വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോൺഗ്രസ്സ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങളെന്ന് എം കെ മുനീർ. അങ്ങേയറ്റം നിർഭാഗ്യകരമാണിത്. തൊട്ടപ്പുറത്ത് കശ്മീർ നമുക്ക് മുമ്പിൽ നീറിപ്പുകയുകയാണ്. കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുൽ ഗാന്ധിക്കും ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാൻ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിർത്തേണ്ട കണ്ണി തന്നെ ദുർബ്ബലമാവുമ്പോൾ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നൽകുന്നത്? എന്ത് […]

രാഹുൽ യാഥാർത്ഥ്യം മനസിലാക്കി മുത്തച്ഛനെപ്പോലെ നിലപാടുകൾ ഉയർത്തി പിടിക്കണം : പാക് മന്ത്രി ഫവാദ് ഹുസൈൻ

സ്വന്തം ലേഖിക ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പാക്ക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈൻ. മുത്തച്ഛനെ പോലെ നിലപാട് ഉയർത്തിപ്പിടിക്കാൻ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ആശയകുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിന്റെ പ്രധാനപ്രശ്‌നം. യാഥാർത്ഥ്യം മനസ്സിലാക്കി അതിനോടൊപ്പം നിൽക്കണം. ഇന്ത്യൻ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും ഫവാദ് ഹുസൈൻ ട്വീറ്റിൽ കുറിച്ചു. ഇന്ന് രാവിലെയാണ് രാഹുൽ ട്വിറ്ററിലൂടെ പാക്കിസ്ഥാനെതിരെ […]

പാലാ തെരഞ്ഞെടുപ്പ് മാണി സി കാപ്പാനെ വെട്ടാൻ എൻസിപിയിലെ വിമത വിഭാഗം ; എൽഡിഎഫ് യോഗം ഇന്ന്

സ്വന്തം ലേഖിക കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന എൽഡിഎഫ് യോഗത്തിന് ശേഷമാകും പ്രഖ്യാപനം.മാണി സി കാപ്പൻ തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. എതിരാളി കെഎം മാണി ആയിരുന്നിട്ടും ശ്രദ്ധേയമായ മത്സരമായിരുന്നു കഴിഞ്ഞ തവണ പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ കാഴ്ചവെച്ചത്. 55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തളയ്ക്കാൻ ഇടത് സ്ഥാനാർത്ഥിയായ മാണി സി കാപ്പന് […]

ജനങ്ങൾ മാത്രം മുണ്ട് മുറുക്കി ഉടുത്താൽ മതി : പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനിടയിലും മുഖ്യമന്ത്രിയുടെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന് ചെലവ് 79.47 ലക്ഷം രൂപ

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വിപുലീകരിക്കുന്നതിന് 39 ലക്ഷം രൂപയും ഇതിനായി മന്ത്രി മൊയ്തീന്റെ ഓഫീസ് നോർത്ത് ബ്‌ളോക്കിൽ നിന്ന് അനക്‌സ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ 40.47 ലക്ഷവും ഉൾപ്പെടെ മൊത്തം ചെലവ് 79.47 ലക്ഷം രൂപ. പ്രളയ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ചെലവ് പരമാവധി വെട്ടിച്ചുരുക്കുമെന്ന പ്രഖ്യാപനങ്ങൾക്കിടെയാണ് ഓഫീസ് വിപുലീകരണത്തിന് ഇത്രയും തുക ചെലവഴിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലം കൂടി എടുത്താണ് നോർത്ത് ബ്‌ളോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരിക്കുന്നത്. ഇതിന് ഭരണാനുമതി […]

മാണിയുടെ കോട്ട പിടിച്ചെടുക്കാൻ പത്മരാജൻ പാലായിലേക്ക്

സ്വന്തം ലേഖിക പാലാ: കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ ഒരു കൈനോക്കാൻ ഇലക്ഷൻ പത്മരാജനും രംഗത്ത്. സേലം മേലൂർഡാം സ്വദേശിയായ ഡോ. കെ.പത്മരാജൻ എന്ന ഇലക്ഷൻ പത്മരാജൻ അത്ര നിസാരക്കാരനല്ല. നരസിംഹറാവു, വാജ്‌പേയി, നരേന്ദ്രമോദി, രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ മത്സരിച്ച് ചരിത്രം സൃഷ്ടിച്ചയാളാണ് പത്മരാജൻ. അഞ്ച് രാഷ്ടപതികൾക്കെതിരെ മത്സരിച്ചയാൾ എന്ന ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ഒടുവിൽ മത്സരിച്ച വയനാട്ടിൽ രാഹുൽഗാന്ധിക്ക് എതിരെയാണ്. 1858 വോട്ടാണ് ഇദ്ദേഹം നേടിയത്. എന്നാൽ കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായിട്ടാണ്. ‘കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ടാണ് പാലായിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത് […]

തെറി പറഞ്ഞവർ തിരുത്തുന്നു, പ്രധാനമന്ത്രിയെ പിടിച്ച കൈയ്യല്ലേ എന്നു പറഞ്ഞു ഹസ്തദാനം ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു ; ബിജെപിയിൽ ചേർന്ന ശേഷമുള്ള അനുഭവങ്ങൾ പങ്കുവെച്ച് അബ്ദുള്ളകുട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: കോൺഗ്രസ് നേതാവായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നിട്ട് അധികനാളായിട്ടില്ല. എന്നാൽ അതിന് ശേഷം പള്ളിയിൽ നിസ്‌കാരത്തിനെത്തിയപ്പോൾ തനിക്കുണ്ടായ രണ്ട് അനുഭവങ്ങൾ പങ്കുവെക്കുകയാണദ്ദേഹം. രണ്ട് പള്ളികളിൽ നിന്നും ഇറങ്ങുമ്‌ബോൾ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭങ്ങൾ തുറന്നു പറഞ്ഞത്. നരേന്ദ്ര മോദിയെ ഡൽഹിയിൽ ചെന്നുകണ്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം തിരികെ കണ്ണൂരിൽ മടങ്ങിയെത്തിയത് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമാ നിസ്‌കാരത്തിനായി സിറ്റി സെന്ററിലുള്ള പള്ളിയിലെത്തി തിരികെ ഇറങ്ങുമ്പോൾ തനിക്കു ചുറ്റും കൂടിയ യുവാക്കളുടെ ചെറുസംഘം […]

മോദി സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക് ; 22 ടാക്‌സ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

സ്വന്തം ലേഖിക ദില്ലി: ആദായ നികുതി വകുപ്പിൽ മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്. 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഇവർ വലിയ അഴിമതി കേസുകളിൽ വലിയ പങ്കുണ്ടെന്നും, പലതിലും പ്രതികളെ സഹായിക്കുന്നതായും സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇവർക്ക് സാമ്പത്തിക അഴിമതിയല്ലാതെ മറ്റ് പല കേസുകളിലും ഇടപെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ആദായ നികുതി വകുപ്പിൽ നിരവധി പേർ പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായി സർക്കാരിന് നേരത്തെ തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നു. നേരത്തെ ഇന്ത്യൻ […]