കെ.കെ.ജോസ് നിര്യാതനായി

കുഴിമറ്റം: ചിങ്ങവനം കൈതാരം പരേതനായ കെ.ജെ.കുറിയാക്കോസിന്റെ മകൻ കെ.കെ.ജോസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9 ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം രണ്ട് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ . ഭാര്യ: നീലംപേരൂർ പുറത്തേരിൽ (കാടാത്ത്) അനു . മക്കൾ: ജൂനു (ദുബായ്) , ജൂവൽ. മരുമകൻ: കോന്നി വകയാർ ഇടപ്പുരയിൽ ലിബിൻ (ദുബായ്).

തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ.കെ ശ്രീകുമാറിന്റെ ഭാര്യ മാതാവ് റിട്ട.ഹെസ്മിസ്ട്രസ് ഇ.എന്‍ കല്യാണി നിര്യാതയായി

സ്വന്തം ലേഖകന്‍ തോട്ടയ്ക്കാട് : ഇടപ്പള്ളിക്കുളത്ത് വീട്ടില്‍ പരേതനായ റിട്ട. അധ്യാപകന്‍ കെ.എന്‍ രാമന്റെ സഹധര്‍മിണി റിട്ട.ഹെസ്മിസ്ട്രസ് ഇ.എന്‍ കല്യാണി(88) നിര്യാതയായി. മക്കള്‍: സജിനി (അധ്യാപിക, ഗവ.യു.പി.എസ് കളത്തൂര്‍), സജിത (അധ്യാപിക, ഗവ.സ്‌കൂള്‍ തോട്ടയ്ക്കാട്). മരുമക്കള്‍ : സുരേഷ് ബാബു(ഡല്‍ഹി) , ഏ.കെ ശ്രീകുമാര്‍ (തേര്‍ഡ് ഐ ന്യൂസ്). സംസ്‌കാരം തിങ്കള്‍ രാവിലെ 10 മണിക്ക് തോട്ടയ്ക്കാട് മാടത്താനിയിലുള്ള വീട്ടുവളപ്പില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സ്പീക്കര്‍ എം.ബി രാജേഷ്, മന്ത്രിമാരായ വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍ […]

എം.ജെ മാത്തുക്കുട്ടി നിര്യാതനായി

തിരുവഞ്ചൂർ: തൂത്തൂട്ടി ചെറുവീട്ടിൽ വടക്കേതിൽ എം.ജെ മാത്തുക്കുട്ടി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മൗണ്ട് കാർമ്മൽ (കുന്നേൽ) പള്ളിയിൽ. ഭാര്യ – തങ്കമണി. മക്കൾ – മോനിച്ചൻ, സിബിച്ചൻ, സോണിയ. മരുമക്കൾ – സോണി, കാർത്തിക, വിനീത്.

ശങ്കരൻ നിര്യാതനായി

പാക്കിൽ : കൊച്ചുതോപ്പിൽ ശങ്കരൻ (കുഞ്ഞുകൊച്ച് – 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ (28-08-2021). ഭാര്യ പെണ്ണമ്മ, പാമ്പാടി കാട്ടാം കുന്നിൽ കുടുംബാംഗം. മക്കൾ : സുമ, സിന്ധു, സിനി മരുമക്കൾ : ഷൈഹാൾ, മുരളി, മനോജ്

പാചക കുലപതി നൗഷാദിന് വിട; നൗഷാദിന്റെ മരണം സ്ഥിരീകരിച്ച് അധികൃതർ; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയ്ക്ക് അന്ത്യാഞ്ജലി

സ്വന്തം ലേഖകൻ കോട്ടയം: കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയായ നൗഷാദിന് വിട. ഒരു ദിവസം നീണ്ടു നിന്ന വ്യാജ വാർത്തകൾക്കു ശേഷം നൗഷാദ് വിടവാങ്ങി. പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദാണ് (55) നിര്യാതനായത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്. വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം […]

പി.എസ് ചിത്രഭാനു നിര്യാതനായി

ചിങ്ങവനം: തുണ്ടിയിൽ വീട്ടിൽ പി.എസ് ചിത്രഭാനു (82) നിര്യാതനായി. ഭാര്യ : മൂലവട്ടം തുമ്പയിൽ വിജയമ്മ. മക്കൾ : പ്രബാഷ് (മസ്ക്കറ്റ് ) , പ്രദീപ് (വിജയ ഫിനാൻസ് ചിങ്ങവനം) , പ്രീതി (യു.കെ) മരുമക്കൾ: നീനാ പ്രഭാഷ് (മസ്ക്കറ്റ് ) , ഷിമി പ്രദിപ് , ബിജു ശ്രീധർ (യു.കെ). സംസ്കാരം പിന്നീട്.

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺസിംങ് അന്തരിച്ചു

ലക്‌നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിംങ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലായ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2014-ൽ രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചു 1991ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു . 1997-ൽ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.1999ൽ […]

അന്നാമ്മ നിര്യാതയായി

കുഴിമറ്റം: നെല്ലിക്കൽ കരിയിൽ പുതുപ്പറമ്പിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ അന്നാമ്മ(83)  നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നാലിന് കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ.പരേത കോട്ടയം കാരിയിൽ കുടുംബാംഗമാണ്. മക്കൾ: ഓമന,ബാബു, സോമിനി, തങ്കച്ചൻ, മോളമ്മ, മോനിച്ചൻ മരുമക്കൾ: പരുത്തുംപാറ മാക്കോന്തറ അനിയൻ, കുറിച്ചി നടുവിലേടത്ത് കുഞ്ഞൂഞ്ഞമ്മ, ആർപ്പുക്കര മണലേൽ മാത്യു, സായ്പുകവല തോട്ടോത്രയിൽ ഓമന,സായ്പുകവല കാഞ്ഞിരത്തുംമൂട്ടിൽ മോനച്ചൻ, പൊങ്ങന്താനം കപ്പിലാംമൂട്ടിൽ റീന

പി.കെ ചെറിയാൻ നിര്യാതനായി

പള്ളം : പൂവൻതുരുത്ത് പടിവാതുക്കൽ പി.കെ ചെറിയാൻ (ഓവർസിയർ , കെ.എസ്.ഇ.ബി പള്ളം – 49) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 16 ന് വൈകിട്ട് മൂന്നിന് പന്നിമറ്റം സെൻ്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ – മഞ്ജു മകൾ – സ്നേഹ മകൻ – സനു ചെറിയാൻ

പ്രമുഖ മാധ്യമപ്രവർത്തകനും സിപിഎം നേതാവും പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്ന ടി.കെ.ജി വിടവാങ്ങി

സ്വന്തം ലേഖകൻ ചിങ്ങവനം: പ്രമുഖ മാധ്യമപ്രവർത്തകനും സിപിഎം നേതാവും ആയിരുന്ന കോട്ടയം പനച്ചിക്കാട് തടത്തിപ്പറമ്പിൽ ടി.കെ ഗോപാലകൃഷ്ണൻ (61) എന്ന ടി കെ ജി വിടവാങ്ങി. പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് ബാങ്ക് ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണ ടികെജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് രാവിലെ എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം തിങ്കൾ (16/8/2021) വൈകുന്നേരം 4 ന് കോട്ടയം ചാന്നാനിക്കാട്ടെ കുടുംബ വീട്ടുവളപ്പിൽ നടക്കും. മൃതദേഹം […]