play-sharp-fill
ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നര വയസ്സുകാരി ഷോക്കേറ്റു മരിച്ചു; അപകടമുണ്ടായത് കളിക്കുന്നതിനിടയിൽ ഫ്രിഡ്ജിൽ നിന്നുള്ള ഷോക്കേറ്റ്

ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നര വയസ്സുകാരി ഷോക്കേറ്റു മരിച്ചു; അപകടമുണ്ടായത് കളിക്കുന്നതിനിടയിൽ ഫ്രിഡ്ജിൽ നിന്നുള്ള ഷോക്കേറ്റ്

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂർ വെമ്പള്ളിയിൽ ഒന്നര വയസ്സുകാരി ഷോക്കേറ്റു മരിച്ചു. കദളിക്കാട്ടിൽ സലിൽ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മരിയ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ഫ്രിഡ്ജിൽ നിന്നുമാണ് ഷോക്കേറ്റത്.

അമ്മ ശ്രുതി അതിരമ്പുഴ പഞ്ചായത്തിൽ കാരാർ ജോലിക്കും പിതാവ് ടൈയില് പണിക്കും പോകുന്നതിനായി റൂത്ത് മറിയത്തിനെയും സഹോദരി സെയറയേയും മാതാവിന്റെ വീട്ടിൽ ആക്കിയിരുന്നു. ഇവർ രണ്ടു പേരും സമീപത്തെ കുട്ടികൾക്കൊപ്പം സാറ്റ് കളിക്കുന്നതിനിടെ റൂത്ത് മറിയം വീട്ടിനുള്ളിലെ ഫ്രിഡ്ജിന് പിറകിൽ ഒളിക്കുന്നതിനിടെയാണ് ഷോക്കേറ്റത് . ഉടൻ തന്നെ കുട്ടിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കുറവിലങ്ങാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group