ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ. വി. കൊച്ചറിയ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ. വി. കൊച്ചറിയ അന്തരിച്ചു

Spread the love

മുട്ടമ്പലം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് മുട്ടമ്പലം കാരക്കാട്ട് പറമ്പിൽ കെ.വി. കൊച്ചറിയ (86 ) അന്തരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി കേന്ദ്ര കമ്മിറ്റി അംഗം, ദീർഘകാലം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ പരേതയായ അമ്മുക്കുട്ടി കൊച്ചറിയ, മക്കൾ ബാബു കെ (മുൻ ടെസിൽ ജീവനക്കാരൻ ) താരാ ചെറിയാൻ, അഡ്വക്കേറ്റ് കെ.സാബു (അഡീഷണൽ ജില്ലാ ഗവൺമെൻറ് പ്ലീഡർ കോട്ടയം), ബിജു. മൃതദേഹം സെപ്റ്റംബർ 16 ന് രാവിലെ 8 മുതൽ 10 വരെ വീട്ടിലും, 10 മുതൽ 11 വരെ അറുത്തൂട്ടി പുത്തൻപള്ളിയിലും പൊതു ദർശനം. തുടർന്നു രാവിലെ 11.15 ന് ശവസംസ്‌കാരം നടത്തും.