പാലാ മുനിസിപ്പൽ മുൻ കൗൺസിലർ പരേതനായ ഇല്ലിമൂട്ടിൽ കുരുവിളയുടെ ഭാര്യ കുട്ടിയമ്മ കുരുവിള നിര്യാതയായി

കോട്ടയം: പാലാ മുനിസിപ്പൽ മുൻ കൗൺസിലർ പരേതനായ ഇല്ലിമൂട്ടിൽ കുരുവിളയുടെ ഭാര്യ കുട്ടിയമ്മ കുരുവിള (92) നിര്യാതയായി. പരേത നെടുങ്കുന്നം,കുമ്പിളുവേലിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 5 ബുധനാഴ്ച മുണ്ടാങ്കൽ സെന്റ് ഡൊമനിക് പള്ളിയിൽ. മക്കൾ – മരുമക്കൾ സോജൻ കുരുവിള – മേരിയമ്മ (കുടക്കച്ചിറ, പാലാ ) കുഞ്ഞുമോൻ കുരുവിള – ലിസ്സമ്മ ( മുണ്ടക്കൽ, വെള്ളിയാമറ്റം) ലൈല – കുട്ടിച്ചൻ (പാമ്പ്ലാനിയിൽ, പൈക ) രാജു കുരുവിള – ബിന്നി (മുട്ടത്ത്, ചേനപ്പാടി ) ലാലിച്ചൻ കുരുവിള – റെസി (വലിയപരക്കാട്ട്, പൂഞ്ഞാർ […]

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

കൊല്ലം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്നാണ് എം എല്‍ എ ആയത്. 1980 കളില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃനിരയില്‍ ജി കാര്‍ത്തികയേനും രമേശ് ചെന്നിത്തലക്കുമൊപ്പം തിളങ്ങി നിന്ന നേതാവായിരുന്നു പുനലൂര്‍ മധു.

കരോട്ടു മഠത്തിൽ അബ്ദുൾ സലാം നിര്യാതനായി

കാഞ്ഞിരപ്പള്ളി :പൂതക്കുഴി ഫാബീസ് ജംഗ്ഷനിൽ കരോട്ടു മഠത്തിൽ അബ്ദുൾ സലാം (അത്തി – 76 / മുൻ ബസ്കണ്ടക്ടർ ) അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക് ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഐഷാമ്മ പുത്തൻവീട്ടിൽ പെരുവന്താനം. മക്കൾ ഫൗസി, ഷുഹാന  :മരുമക്കൾ റസിലി (കാഞ്ഞിരപ്പള്ളി) അൻസാർ (മസ്കറ്റ്, ഇടക്കുന്നം:)

മിനി ബാബു നിര്യാതയായി

കോട്ടയം :പരേതനായ പി .എസ്. സോമന്റെ മകളും അയ്മനം പതിമറ്റം ബാബുവിന്റെ ഭാര്യയുമായ മിനി ബാബു( 56) നിര്യാതയായി. മക്കൾ അഞ്ചുമോൾ, അജിത്ത്. മരുമക്കൾ. അർച്ചന അജിത് (കാഞ്ഞിരം) ദിനേശ് (പാറമ്പുഴ). സംസ്കാരം നാളെ 4. 10 .2022 ചൊവ്വാഴ്ച 11 മണിക്ക് മുൻസിപ്പൽ ശ്മശാനത്തിൽ..

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷിന്റെ ഭർത്താവ് രതീഷ് നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷിൻ്റെ ഭർത്താവ് രതീഷ് .സി .ആർ. നിര്യതനായി. പൊൻകുന്നം ബീവറേജ് ഔട്ട് ലെറ്റ് ജീവനക്കാരനായിരുന്നു. മുണ്ടക്കയം കലാദേവി സാംസ്‌കാരിക സമിതി പ്രസിഡന്റ്‌, സിപിഐഎം കരിനിലം ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തുരുത്തി പറപള്ളി പരുത്തിക്കളത്തിൽ അന്നമ്മ ജോസഫ് നിര്യാതയായി

കോട്ടയം :തുരുത്തി പറപള്ളി (പരുത്തിക്കളത്തിൽ) അന്നമ്മ ജോസഫ് നിര്യാതയായി .സംസ്കാരം ( 2 -10 -2022 ) ഞായറാഴ്ച 2 .30 ന് തുരുത്തി മർത്ത് മറിയം ഫെറോന പള്ളിയിൽ

എ എൻ ഗോപാലകൃഷ്ണപിള്ള നിര്യാതനായി

സ്വന്തം ലേഖിക ചാന്നാനിക്കാട്: ആണ്ടുതാഴെ നാരായണപിള്ള മകൻ എ. ൻ. ഗോപാലകൃഷ്ണപിള്ള (ശശി ) 62 വയസ്സ് നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :സുധാദേവി, മക്കൾ :ശരത്. ജി. നായർ, ശ്യാം. ജി. നായർ മരുമക്കൾ :ശ്രീജാ രഘുനാഥ്‌, സുരഭി സുരേഷ്.

കുഞ്ഞമ്മ വർഗീസ് നിര്യാതയായി

കോട്ടയം: കഞ്ഞിക്കുഴി പുളിമ്പുഴയിൽ കുഞ്ഞമ്മ വർഗീസ് (78) നിര്യാതയായി. ഭർത്താവ് പരേതനായ പി.വി വർഗീസ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സെന്റ് ലാസറസ് പള്ളിയിൽ.

പി എ ചന്ദ്രദാസ് നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: നാഗമ്പടം പുത്തൻപുരയിൽ (പാറയിൽ) പരേതനായ അയ്യപ്പൻ റൈറ്ററുടെ മകൻ പി എ ചന്ദ്രദാസ് (80 ) നിര്യാതനായി. കെ എസ് ഇ ബി റിട്ടേർഡ് സീനിയർ സൂപ്രണ്ട് ഓഫീസറായിരുന്നു. ഭാര്യ പരേതയായ വിദ്വൽ ലത (കളക്ടറേറ്റ് കോട്ടയം) മൂടാവേലിയിൽ കൊടികുത്തി പെരുവന്താനം കുടുംബാംഗമാണ്. മക്കൾ പി .സി. വിപിൻ( ഇൻഫോപാർക്ക് എറണാകുളം) പി.സി .വിനീത് (ദുബൈ) മരുമക്കൾ റോഷിനി വി പി( ഇൻഫോപാർക്ക് എറണാകുളം )സ്വപ്ന വിനീത് (ദുബായ്). ശവസംസ്കാരം നാളെ മൂന്ന് മണിക്ക് നാഗമ്പടത്തെ വസതിയിൽ.

ഡോ. നൈനാൻ പി കുര്യൻ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: പൊന്നാട്ട് പരേതനായ അഡ്വ. പി കെ കുര്യൻ മകൻ ഡോ. നൈനാൻ പി കുര്യൻ (ബാബു – 82) നിര്യാതനായി. സംസ്കാരം നാളെ നാല് മണിക്ക് ഒളശ്ശ സെൻ്റ് മാർക്ക് സി എസ് ഐ പള്ളിയിൽ. ഭാര്യ: കോട്ടയം കൈലാസത്തിൽ എലിസമ്പേത്ത് നൈനാൻ കുര്യൻ, മക്കൾ: സാറാവിമല മാത്യു, രൻജിത്ത് നൈനാൻ കുര്യൻ മരുമക്കൾ: ഡോ. മാത്യു കുര്യൻ, ബിറ്റു നൈനാൻ കുര്യൻ (പരേതൻ – മദ്രാസ് ഐ ഐ ടി പ്രൊഫസർ, ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻ്റ് സിവിൽ […]