കോട്ടയം നഗരസഭാ കൗൺസിലർ ജാൻസി ജേക്കബിന്റെ ഭർതൃമാതാവ് അന്നമ്മ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: പുത്തനങ്ങാടി ചക്കാലപ്പറമ്പിൽ(പള്ളത്താന്റവിടെ) പരേതനായ ജേക്കബ് കുട്ടിയുടെ(സി. വി ജേക്കബ്) ഭാര്യ അന്നമ്മ (88) നിര്യതയായി. ഇന്ന് നാല് മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം അഞ്ച് മണിക്ക് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ സംസ്കാരം. പുതുപ്പള്ളി കൈപ്പനാട്ട് മണലേൽ കുടുംബഗമാണ്. മക്കൾ: ജേക്കബ് ജോർജ് സി (വിജു), വിമി സൂസൻ ജേക്കബ് (മുത്തൂറ്റ് ബാങ്ക്) മരുമക്കൾ : പുതുപ്പള്ളി മണലും ഭാഗത്തു മാളികയിൽ ജാൻസി ജേക്കബ് (മുനിസിപ്പൽ കൗൺസിലർ ) കളമശ്ശേരി മോഡയിൽ ഷാജി തോമസ്.

പ്രശസ്ത പ്രകൃതിചികിത്സകൻ ഡോ. എം.എസ്. വിശ്വംഭരൻ നായർ നിര്യാതനായി

വാഴൂർ: പ്രശസ്ത പ്രകൃതിചി കിത്സകൻ, വാഴൂർ അമൃതം പ്രകൃതിചികിത്സാ കേന്ദ്രം സീനിയർ നാച്ചുറോപ്പത് കോത്തല മുണ്ടോക്കുള ഡോ. എം.എസ്. വി ശ്വംഭരൻ നായർ (67) അന്തരിച്ചു. ഭാര്യ: ജയശ്രീ നായർ. മക്കൾ: ശ്രേയ (കൺസൾട്ടന്റ്, അമൃതം പ്രകൃതിജീവന കേന്ദ്രം), വൃന്ദ (ബി.എൻ.വൈ. എസ്. വിദ്യാർഥി). സംസ്കാരം നടത്തി.

നാഗമ്പടം കാർത്തികയിൽ പ്രൊഫ. എം.സി. രാജൻ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: നാഗമ്പടം കാർത്തികയിൽ പ്രൊ. എം.സി. രാജൻ (78) നിര്യാതനായി. (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കോളേജിയറ്റ് എഡ്യൂക്കേഷൻ). ഭാര്യ .എസ്. രാജമ്മ( റിട്ട.BSNL) പുത്തനങ്ങാടി വാഴയിൽ കുടുംബാംഗം. മക്കൾ രാജേഷ്. ആർ. രാജൻ .(ബാംഗ്ലൂർ). രാജി ശ്യാം (അബുദാബി). രാജീഷ്. ആർ .രാജൻ (ബാംഗ്ലൂർ). മരുമക്കൾ. ബിൻസി (തുരുത്തി) ശ്യാം വലിയകുളം (റാന്നി) അർച്ചന (പുത്തനങ്ങാടി). സംസ്കാരം പിന്നീട്.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് വൈസ് ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു. മുൻ മന്ത്രി സി.എഫ്.തോമസിൻ്റെ സഹോദരനാണ്. ചങ്ങനാശേരി നഗരസഭ മുൻ ചെയർമാനായിരുന്നു. ദൗതികശരീരം ഇന്ന് രാവിലെ ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ (ശനിയാഴ്ച്ച) 2.30 ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.

മുൻ കോട്ടയം എസ്.പി സി. രാജഗോപാൽ ഐപിഎസ് അന്തരിച്ചു

കോട്ടയം: മുൻ കോട്ടയം എസ് പി ആയിരുന്ന സി. രാജഗോപാൽ ഐപിഎസ് (69) അന്തരിച്ചു പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ, എ ഐ ജി (പി ജി ), കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി, കോട്ടയം ജില്ലാ പോലീസ് മേധാവി, ഈരാറ്റുപേട്ട എസ് ഐ, വൈക്കം സി ഐ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്, സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ശാന്തികവാടത്തിൽ.

കോട്ടയം ചന്തക്കടവ് മമ്പലത്ത് സുജ നിര്യാതയായി

കോട്ടയം: ചന്തക്കടവ് മമ്പലത്ത് സുജ (58) നിര്യാതയായി. പരേതരായ എം.കെ ശ്രീധരന്റെയും കെ.എൻ ചെല്ലമ്മയുടെയും മകളാണ് . സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് നാട്ടകം മറിയപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. മകൾ: വിദ്യ. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: സജി, രഞ്ജിത്ത്, സുമ.

റോസാമ്മ നിര്യാതയായി

കണ്ണൂർ വാഴകുണ്ടം വീട്ടിൽ റോസ്സമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11.30 മണിക്ക് വാഴകുണ്ടം പള്ളി സെമിത്തെരിയിൽ. മകൻ : ജെലറ്റ് മോൻ ജോസ് (പരുത്തുംപാറ ഫ്രണ്ട്‌സ് ഓട്ടോ സ്വാശ്രയ സംഘം പ്രസിഡന്റ്‌ ).

പുത്തൻപുരയ്ക്കൽ ഗോപി നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: പള്ളം പുത്തൻപുരയ്ക്കൽ ഗോപി (79) നിര്യാതനായി. ഭാര്യ – സാവിത്രി. മക്കൾ – ആഘാതൻ (സിവിൽ പൊലീസ് ഓഫീസർ കേരള പൊലീസ് മാന്നാർ), മേഘനാഥൻ (കേരള എക്‌സൈസ് കോട്ടയം) സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

സ്വന്തം ലേഖിക മുംബൈ: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുന്‍ജുന്‍വാല. 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ പ്രമുഖ ബിസിനസ്സുകാരനും, ട്രേഡറും, ഇന്‍വെസ്റ്ററുമാണു രാകേഷ് ജുന്‍ജുന്‍വാല. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റര്‍ പോര്‍ട്ട്ഫോളിയോവും, സ്വന്തം അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയര്‍ എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്‌ഫോളിയോവും ഇദ്ദേഹത്തിനുണ്ട‌്.

ആലപ്പുഴ പൊലീസ് ക്വട്ടേഴ്സിലെ കൂട്ടമരണം ;കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെനീസിന്റെയും പെൺസുഹൃത്തിന്റെയും ഭീഷണിയെ ഭയന്ന് ; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

സ്വന്തം ലേഖിക ആലപ്പുഴ :പൊലീസ് ക്വട്ടേഴ്സിലെ കൂട്ടമരണ കേസിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ സിപിഒ റെനീസാണ് ഒന്നാം പ്രതി. റെനീസിന്റെ പെൺസുഹൃത്ത് ഷഹാന രണ്ടാംപ്രതിയാണ്. കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെൻസിന്റെയും പെൺസുഹൃത്തിന്റെയും ഭീഷണിയെ തുടർന്നെന്നാണ് പൊലീസ് കണ്ടത്തൽ. അന്വേഷണം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ ഡിസിആർബി കുറ്റപത്രം സമർപ്പിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ 66 സാക്ഷികളും 38 പ്രമാണങ്ങളുമാണ് ഉള്ളത്. സംഭവ ദിവസം രണ്ടാം പ്രതി ഷഹാന ക്വട്ടേഴ്സിൽ […]