റിട്ട. ട്രഷറി സുപ്രണ്ട് പി.കെ ശാന്തമ്മ നിര്യാതയായി

സ്വന്തം ലേഖിക പാറത്തോട്: റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ ചിറഭാഗം ചിത്തിരയിൽ പി.കെ. കുമാരന്റെ ഭാര്യ പി.കെ ശാന്തമ്മ (68) (റിട്ട. ട്രഷറി സുപ്രണ്ട് ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ. പരേത പഴൂമല പുത്തൻപുരയ്ക്കൽ കുടുംബാഗമാണ്. മക്കൾ : ഡോ. അരുൺ രാജ് (മെഡിക്കൽ ആഫീസർ , ഗവ. ഹോമിയോപ്പതി , പാറത്തോട് ) ഡോ. വരുൺ രാജ് (ബി ഡി എസ് ) ശരണ്യ മരുമക്കൾ: ദിവ്യ (ജിഎസ് റ്റി , ഇൻസ്പെക്ടർ , പൊൻകുന്നം)വലിയ കല്ലിങ്കൽ, പതിപ്പള്ളി, മൂലമറ്റം, […]

എം. സരസമ്മ നിര്യാതയായി

സ്വന്തം ലേഖിക നാട്ടകം: മണിപ്പുഴ ലതികാ സദനത്തില്‍ പരേതനായ പി. ഭാര്‍ഗവന്‍പിള്ളയുടെ ഭാര്യ എം. സരസമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ മൂന്ന് മണിക്ക് വസതിയില്‍. മക്കള്‍: എസ്. ലതികാ കുമാരി (മുന്‍ സെക്രട്ടറി നാട്ടകം കോ-ഓപ്പറേറ്റീവ് ബാങ്ക് ന. 86), രാജേശ്വരി, സുജാത (കെ.ഇ. സ്‌കൂള്‍ മാന്നാനം), പരേതയായ ശ്യാമള (കായംകുളം), കോമളം (DBFS) , ബി. ശശികുമാര്‍ (ട്രാവന്‍കൂര്‍ സിമന്റ്‌സ്, ഡയറക്ടര്‍ കോട്ടയം അര്‍ബന്‍ ബാങ്ക്). മരുമക്കള്‍: സുരേഷ് എം.കെ. തട്ടക്കുഴ, കെ. രഘുനാഥന്‍ (വെള്ളുത്തുരുത്തി), പരേതനായ മധുസൂദനമേനോന്‍ (കുമരകം), സുരേന്ദ്രകൈമകള്‍ […]

ചാന്നാനിക്കാട് പന്നിമറ്റം കൊച്ചുപറമ്പിൽ വേണു നിര്യാതനായി

കോട്ടയം:ചന്നാനിക്കാട്, പന്നിമറ്റം -കൊച്ചുപറമ്പിൽ വേണു (61)നിര്യാതനായി, സംസ്കാരം ഇന്ന് 8-1-2023 വൈകിട്ട് 4 ന് വീട്ടുവളപ്പിൽ, ഭാര്യ -ലൈല, മക്കൾ -ഇന്ദു, ചിന്നു, മരുമക്കൾ ശ്യാം ലാൽ, നിഖിൽ

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി എസ് ശ്രീകുമാർ നിര്യാതനായി

സ്വന്തം ലേഖിക കൂരോപ്പട: മാടപ്പാട് കാവനാട് പായിക്കാട് വീട്ടിൽ പരേതരായ ശങ്കുണ്ണി മാഷിൻ്റെയും കമലമ്മയുടെയും മകൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.എസ് ശ്രീകുമാർ (മണിക്കുട്ടൻ – 46) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് ചങ്ങനാശ്ശേരി കുരിശുംമൂട്ടിലെ വീട്ടുവളപ്പിൽ. ഭാര്യ: സൗമ്യാ ശ്രീകുമാർ (കുരിശുംമുട് കറുകമ്പള്ളിൽ കുടുംബാംഗം). മക്കൾ: മീനാക്ഷി ശ്രീകുമാർ (ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥി മംഗലാപുരം), മിഥുൻ ശ്രീകുമാർ (പത്താം ക്ലാസ് വിദ്യാർത്ഥി എസ്.എച്ച് സ്കൂൾ ഫാത്തിമാപുരം). അനിൽ , അമ്പിളി എന്നിവർ ശ്രീകുമാറിൻ്റെ സഹോദരങ്ങളാണ്.

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി:കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നാടകൃത്ത്, പ്രസംഗകന്‍, ടിവി അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.1993-ൽ ബി.ആർ. പ്രസാദ് തിരക്കഥയെഴുതിയ ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ […]

ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് ബിനു ആർ വാര്യർ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് ബിനു ആർ വാര്യർ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പൂവൻതുരുത്തിലെ വസതിയിൽ.

മോനിപ്പള്ളി കീപ്പാറേൽ അന്നക്കുട്ടി നിര്യാതയായി

കോട്ടയം :മോനിപ്പള്ളി കീപ്പാറേൽ പരേതനായ അബ്രാഹമിൻ്റെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. ശവസംസ്കാര ശ്രുശ്രൂഷകൾ നാളെ രാവിലെ പത്തിന് (4-1-2023) മകൻ ജോണിയുടെ വസതിയിൽ ആരംഭിച്ച് മോനിപ്പള്ളി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. പരേത പെരുവ കുന്നപ്പിള്ളി പാറയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ജോണി, സോഫി, മരുമക്കൾ ഫിലോമിന ഇരവിമംഗലം കാരിക്കാട്ടിൽ , എൽസമ്മ മുല്ലപ്പള്ളി കൽതൊട്ടിയിൽ,ജോമി വെളിയന്നൂർ മൂലക്കാട്ട് മോനിപ്പള്ളി കീപ്പാറേൽ അന്നക്കുട്ടി നിര്യാതയായി

എം കെ പ്രഭാകരൻ നായർ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: കീരനാട്ട് പടിഞ്ഞാറേതിൽ എം കെ പ്രഭാകരൻ നായർ (87) ഇന്ന് രാവിലെ വാഹന അപകടത്തിൽ നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ജയകുമാർ, കൈലാസം, മധുകുമാർ. മരുമക്കൾ: വിജയകുമാരി ഇറഞ്ഞാൽ, പൊന്നമ്മ മീനടം.

കോട്ടയം മുള്ളൻകുഴി കാരിമറ്റത്തിൽ ടി .എം .പത്മാക്ഷി നിര്യാതയായി

കോട്ടയം: മുള്ളൻകുഴി കാരിമറ്റത്തിൽ മുൻ റേഷൻ വ്യാപാരി പരേതനായ കെ.കെ. ശങ്കുണ്ണിയുടെ ഭാര്യയും കോട്ടയം പത്മൻറെ(നടനും ടാക്സ് കൺസൾട്ടന്റും) അമ്മയുമായ ടി .എം .പത്മാക്ഷി (90) അന്തരിച്ചു. സംസ്കാരം നാളെ (03.01.2023) ഉച്ച കഴിഞ്ഞു 3 മണിക്ക് മുട്ടമ്പലം എസ് .എൻ .ഡി. പി .ശ്‌മശാനത്തിൽ . മറ്റു മക്കൾ ശ്രീകുമാരി , ഗീതകുമാരി (മഹിളാ പ്രധാൻ കലക്ടറേറ്റ് ) . മരുമക്കൾ വി .കെ. മോഹൻ (ഐ എസ് ആർ ഓ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ) കെ .കെ .രാജപ്പൻ (കോൺട്രാക്ടർ ) […]

തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം: തിരുവാർപ്പ് പുത്തൻകടയ്ക്കൽ മഠത്തിൽ എസ് എൻ മുത്തുലക്ഷ്മി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവാർപ്പ് ബ്രാഹ്മണ സമൂഹമഠo രുദ്രഭുമിയിൽ. ഭർത്താവ്: പരേതനായ പരശുരാമ അയ്യർ മക്കൾ: രാമലിംഗ അയ്യർ, നാരായണൻ, രുഗ്മിണി ദേവി, ശിവ സുബ്രഹ്മണ്യ ശർമ്മ മരുമക്കൾ: രാജി, ലാവണ്യ, കൃഷ്ണകുമാർ