മേരി ജോർജ് നിര്യാതയായി

സ്വന്തം ലേഖിക അതിരമ്പുഴ: പരേതനായ വടക്കേടം (മാനാട്ട്) വി എം ജോർജ് ഭാര്യ മേരി ജോർജ് (87 ) നിര്യാതയായി. മൃതദേഹം വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരികയും സംസ്കാരം തിങ്കളാഴ്ച 10:30 മണിക്ക് വീട്ടിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ. മക്കൾ: ജിജി (കാരിത്താസ് ഹോസ്പിറ്റൽ ) , ജാൻസി , മോൻസി, ജോസമ്മ (അബുദാബി) മരുമക്കൾ മേരി (കോതനല്ലൂർ ) സണ്ണി ( ഉപ്പുതറ ) റെജി ( ഗാന്ധിനഗർ) ബെന്നി (അബുദാബി).

കോട്ടയം ആപ്പാഞ്ചിറ സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരണപ്പെട്ടു

ആപ്പാഞ്ചിറ : ഉംറ തീർത്ഥാടകൻ മക്കയിൽ എത്തിയ തീർത്ഥാടകൻ മരണപ്പെട്ടു. ആപ്പാഞ്ചിറ കോലോത്ത് കുന്നേൽ സൈനുദ്ധീൻ (67) ആണ് മരണപ്പെട്ടത്. ഉംറ നിർവ്വഹണത്തിനിടെ ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മക്കാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആണ് മരണപ്പെട്ടത്. ഖബറടക്കം മക്കയിൽ നടത്തി. ഭാര്യ സീനത്ത് കോട്ടയം അറുപുഴ കരിമ്പും മാലിൽ കുടുബാംഗം , മക്കൾ സിനാജ് സൈനുദ്ധീൻ , സെബീന മരുമക്കൾ : ഫാത്തിമ സിനാജ്, അഫ്സൽ കോട്ടയം

ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സണ്ണി ചെല്ലംതറ നിര്യാതനായി

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സണ്ണി ചെല്ലംതറ അന്തരിച്ചു.

സദാശിവൻ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: ചാന്നാനിക്കാട് തോപ്പിൽ സദാശിവൻ (സദൻ -59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചാന്നാനിക്കാട് ഗവൺമെന്റ് എൽപിഎസിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ ഗീത,മക്കൾ സംഗീത്,ശരണ്യ മരുമകൾ: ശരണ്യ

ഗാന്ധിനഗർ സബ് ഇൻസ്പെക്ടർ കെ ജി സജൻ നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: ഗാന്ധിനഗർ സബ് ഇൻസ്പെക്ടർ മാങ്ങാനം കണ്ണാത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണചാക്യാരുടെ മകൻ കെ ജി സജൻ (55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മഞ്ജു ജി നായർ (മഴ വന്നൂർ ). മക്കൾ ആതിര സൂരജ്, അനന്തകൃഷ്ണൻ. മരുമകൻ: സൂരജ് (മുല്ലശ്ശേരിൽ മാങ്ങാനം)

വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായരുടെ ഭാര്യ പിതാവ് മാത്യു വർഗീസ് നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായരുടെ ഭാര്യ പിതാവ് തൃക്കോടിത്താനം കുറ്റികാട്ടുപ്പടി പറയിൽ വീട്ടിൽ മാത്യു വർഗീസ് (89) നിര്യാതനായി. ഭാര്യ:- അന്നമ്മ മാത്യു (കല്ലുമാടിക്കല്‍, തുരുത്തി) മക്കള്‍:- സണ്ണി മാത്യു, ലീലാമ്മ മാത്യു, അഡ്വ: എല്‍സ മാത്യു (ലണ്ടന്‍), ലാലി മാത്യു (ലണ്ടന്‍), സോണി മാത്യു, അനു ഹരീഷ് (ലണ്ടന്‍), ആന്‍സി ലിജോ (ലണ്ടന്‍). മരുമക്കള്‍:- സതി സണ്ണി, സിമ്മി തോമസ്, ജിജി പാലത്ര, ജിജോ കളരിക്കല്‍, ലീന സോണി, ഡോ. ഹരീഷ് നായര്‍(ലണ്ടന്‍), ലിജോ […]

മുണ്ടക്കയത്തെ ആദ്യകാല ഓട്ടോ ഡ്രൈവർ ഡയാനാ ബേബി ചേട്ടൻ നിര്യാതനായി

മുണ്ടക്കയം : മുണ്ടക്കയത്തെ ആദ്യകാല ഓട്ടോ ഡ്രൈവറായ ഡയാന ബേബി ( ബേബി ചേട്ടൻ ) നിര്യാതനായി. 1975 – 80 കാലഘട്ടത്തിൽ മുണ്ടക്കയത്തെ ഗ്രാമ വീഥികളിലേക്ക് ഓട്ടോ എത്തിച്ചത് ബേബിചേട്ടനായിരുന്നു. അന്നുമുതൽ നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിട്ടു നിന്നെയാൾ. ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവൻ. ഡയാന ബേബി ചേട്ടന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് നാടും നാട്ടുകാരും. ഭാര്യ : സരള, മക്കൾ : ശ്രീരാജ്, ശ്രീജ സംസ്കാരം നാളെ

പൊന്നാരംതോട്ടം വൈഷ്ണവത്തിൽ എൻ. രാധാമണി നിര്യാതയായി

മാവേലിക്കര: പൊന്നാരംതോട്ടം വൈഷ്ണവത്തിൽ എൻ. രാധാമണി( റിട്ട. സീനിയർ ലക്ചറർ, ഡയറ്റ്)നിര്യാതയായി. ആറാട്ടുപുഴ മംഗലത്ത് മീനത്ത് വടക്കേതിൽ കുടുംബാംഗം. സംസ്കാരം ഞായറാഴ്ച ( (22 – 01 – 23) 2ന് വീട്ടുവളപ്പിൽ. ഭർത്താവ്: കാഞ്ഞിരപ്പള്ളി – പാറത്തോട് കൊടിത്തോട്ടത്തിൽ കെ. കെ രവീന്ദ്രൻ ( റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: കെ. ആർ രഞ്ജിത്ത്( എൻജിനീയർ, ഖത്തർ), കെ. ആർ രാജേഷ്( എൻജിനീയർ, ബെംഗളൂരു). മരുമക്കൾ: ലക്ഷ്മി( ചങ്ങനാശേരി), അശ്വതി( സയന്റിസ്റ്റ്, ഡിആർഡിഒ, ബെംഗളൂരു)

പനച്ചിക്കാട് ക്ഷേത്ര ജീവനക്കാരൻ കലാഭവനിൽ മധു നിര്യാതനായി

കോട്ടയം: പനച്ചിക്കാട് ദേവസ്വം ജീവനക്കാരൻ കലാഭവനിൽ മധുസൂദനൻ നായർ(62) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: ബീനാകുമാരി , മക്കൾ: ശ്രീ കല,കവിത. മരുമക്കൾ: ഓമനക്കുട്ടൻ,അരുൺ കുമാർ.

പാലത്തിങ്കൽ തോപ്പിൽ എൽസമ്മ ജോസ് നിര്യാതയായി

പാക്കിൽ: പാലത്തിങ്കൽ തോപ്പിൽ പരേതനായ വി.പി ജോസിന്റെ ഭാര്യ എൽസമ്മ ജോസ് (50) നിര്യാതയായി. മക്കൾ: സിലിയ, സിവിയ, സിജിയ. മരുമകൻ: ജോബി (കൊച്ചുപറമ്പിൽ, നാട്ടകം). സംസ്‌കാരം ഇന്ന് (ശനി) പകൽ 12ന് കാൽവരി ബൈബിൾ മിനിസ്ട്രീസ് ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ. ഫോൺ: 8943435993.