ജന്മഭൂമി ന്യൂസ് എഡിറ്റർ കെ.ഡി. ഹരികുമാറിൻ്റെ പിതാവ് കെ. ജി. ദാമോദരൻ പിള്ള നിര്യാതനായി

ജന്മഭൂമി ന്യൂസ് എഡിറ്റർ കെ.ഡി. ഹരികുമാറിൻ്റെ പിതാവ് കെ. ജി. ദാമോദരൻ പിള്ള നിര്യാതനായി

സൗത്ത് പാമ്പാടി: പൊത്തൻപുറം കവല ഗീതാമന്ദിരത്തിൽ കെ. ജി. ദാമോദരൻ പിള്ള (87) നിര്യാതനായി.

പരേതൻ ചോഴിയക്കാട് കല്ലുങ്കൻ കുടുംബാംഗം ആണ്. ആർപ്പൂക്കര സ്വാമി അയ്യപ്പസേവാ സമിതി പ്രസിഡന്റ് ആയിരുന്നു.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ

ഭാര്യ: ഏ. എൻ. ഓമനക്കുട്ടി അമ്മ. പാമ്പാടി കല്ലാശാരിപറമ്പിൽ കുടുംബാംഗം.
മക്കൾ: കെ.ഡി. ഹരികുമാർ ( ന്യൂസ് എഡിറ്റർ, ജന്മഭൂമി), ഗീതാകുമാരി ജി. ഡി, അനു ജി .ഡി ( എഎസ്ഐ, ക്രൈം ബ്രാഞ്ച്, കോട്ടയം).
മരുമക്കൾ : കെ. പി ഉഷാകുമാരി ( വൈസ് പ്രിൻസിപ്പൽ, ശ്രീഭദ്ര പബ്ലിക് സ്കൂൾ, സൗത്ത് പാമ്പാടി), ചന്തുക്കുട്ടൻ നായർ ( വിമുക്ത ഭടൻ), സിനിക്കുട്ടി ( പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, കോട്ടയം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group