റിട്ട. ഹെഡ്മിസ്ട്രസ് രാധമ്മ മോഹൻദാസ് നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം : ഈരയിൽകടവ് കൊച്ചുമുറിയിൽ വീട്ടിൽ പരേതനായ ഡോ.മോഹൻദാസിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് രാധമ്മ മോഹൻദാസ് നിര്യാതയായി. മക്കൾ കൈലാസ്നാഥ്‌, ഉമാദത്ത്. സംസ്കാരം വെള്ളിയാഴ്ച (ഇന്ന്) (20/10/2023 ) രാവിലെ പതിനൊന്ന് മണിക്ക് കോട്ടയം മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.

ബിജെപി മുൻ ജില്ലാ കമ്മറ്റിയംഗം ബിജു ശ്രീധരൻ നിര്യാതനായി

സ്വന്തം ലേഖകൻ വേളൂർ: ബിജെപി മുൻ കോട്ടയം ജില്ലാ കമ്മറ്റിയംഗം പുത്തൻമാടപ്പാട്ട് ബിജുശ്രീധരൻ (55) നിര്യാതനായി. ബിജെപി കോട്ടയം ടൗൺ കമ്മിറ്റി പ്രസിഡൻ്റ്, ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ വികസനസമിതി മെമ്പർ, വേളൂർ പാറപ്പാടം ദേവീക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ്, തിരുവുത്സവ കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റി വാർഡ് ഇലക്ഷനിൽ രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് 20-10 23 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് വേളൂർ എസ്എൻഡിപി […]

വിജു നിര്യാതനായി

തോട്ടയ്ക്കാട്: തീയ്യാനിൽ പരേതനായ ചെല്ലപ്പൻ്റെ മകൻ വിജു (51) നിര്യാതനായി. സംസ്കാരം നാളെ 11 മണിക്ക് തോട്ടയ്ക്കാട് എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ: ജയ, അയർക്കുന്നം തൈയ്യിൽ കുടുംബാംഗമാണ്. (ന്യൂ സിവിൽ ഹോസ്പിറ്റൽ സൂററ്റ് ). മക്കൾ: ശിവാനി, ശിവനാദ് മാതാവ്: ശാന്തമ്മ

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം തെക്കേമുറിയിൽ വിമലാ ജോസഫ് നിര്യാതയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന വിമല ജോസഫ്(58) നിര്യാതയായി കേരള കോൺഗ്രസ് എം പ്രതിനിധിയായിരുന്നു. നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനാണ് . മീനച്ചിൽ ഈസ്റ്റ് ബാങ്ക് മുൻ ഭരണ സമിതി അംഗമായിരുന്നു ഭർത്താവ് റെജി ജോസഫ്. മക്കൾ: ആൻ മരിയ (അയർലൻഡ്), റിങ്കു (സ്വീഡൻ). സംസ്ക്കാരം പിന്നീട്.

ഈരയിൽ കടവ് വാകശ്ശേരിൽ വി.എം. മാധവൻ പിള്ള നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം :ഈരയിൽ കടവ് വാകശ്ശേരിൽ വി.എം. മാധവൻ പിള്ള (88 – സോമൻ സാർ ) നിര്യാതനായി. കാരാപ്പുഴ എൻ എസ് എസ് ഹൈസ്ക്കൂൾ റിട്ട അധ്യാപകനാണ്. സംസ്കാരം നാളെ രാവിലെ 11 ന്(5 -10 -23) വിട്ടു വളപ്പിൽ. ഓണംതുരുത്ത് കട്ടം കരിയിൽ സരോജിനിയമ്മയാണ് ഭാര്യ. മക്കൾ – ദിനേശ് കുമാർ (മസ്ക്കറ്റ് ) ദീലീപ് കുമാർ ( ജി എം ഫിനാൻസ് മംഗളം പത്രം) മധു (മസ്ക്കറ്റ്) ദീപ .മരുമക്കൾ – ബിന്ദു ജി.നായർ (അധ്യാപിക ഡി വി […]

പേരൂർ പറമ്പുറത്ത് പി. എം. കൃഷ്ണൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ പേരൂൽ: പറമ്പുറത്ത് മാധവൻ പിള്ളയുടെയും സി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായ പി. എം. കൃഷ്ണൻ നായർ (പറമ്പുറത്ത്) (78) നിര്യാതനായി. റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ. സി. പി. എം. പൂവത്തുംമൂട് ബ്രാഞ്ച് അംഗം, പേരൂൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. റോഡപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഡോ. എ . സരസ്വതിക്കുട്ടി അമ്മ. മക്കൾ: ഡോ. ശ്രീജിത്ത് കൃഷ്ണൻ ( ബി. ജെ. പി. കോട്ടയം ജില്ലാ ട്രഷറർ), ശ്രീജ കൃഷ്ണൻ (ടീച്ചർ, അമയന്നുർ ഹൈസ്കൂൾ ). […]

കോട്ടയം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് ഉപദേശക സമിതി കൺവീനർ കുമാരനല്ലൂർ പുത്തൻ പറമ്പിൽ എസ്.കൊച്ചുമോൻ നിര്യാതനായി

കോട്ടയം: തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് ഉപദേശക സമിതി കൺവീനർ കുമാരനല്ലൂർ പുത്തൻ പറമ്പിൽ എസ്. കൊച്ചുമോൻ (67)മരണപ്പെട്ടു. ഖബറടക്കം 30/9/23 ശനി,വൈകുന്നേരം നാലു മണിക്ക് തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ.

ഭാഗ്യലക്ഷ്മി ജ്വല്ലറി ഉടമ വി എസ് തങ്കപ്പൻ ആചാരി നിര്യാതനായി

തിരുനക്കര: കോട്ടയം തിരുനക്കര പടിഞ്ഞാറെ നടയിൽ വെൺപറമ്പിൽ ( ഭാഗ്യലക്ഷ്മി ഭവൻ )വി എസ് തങ്കപ്പൻ ആചാരി (90) നിര്യാതനായി. വെൺപറമ്പിൽ പരേതനായ വി എസ് നടേശൻ ആചാരിയുടെ സഹോദരനാണ്. ഭാഗ്യലക്ഷ്മി ജ്വല്ലറിയുടെ ഉടമയാണ്. സംസ്കാരം നാളെ വൈകിട്ട് നാലിന്(30/09/2023) മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ വി. ടി കമലന്മാൾ. മക്കൾ പരേതയായ സുധ ചെങ്ങന്നൂർ, രാജേശ്വരി മാന്നാർ ( പുളിമൂട്ടിൽ),പരേത യായ അംബുജം ഹരിപ്പാട്, അജയൻ,രാജീവ്, അനിത മാന്നാർ,ദേവ രാജീവ്( ഭാഗ്യലക്ഷ്മി ജ്വല്ലറി),മരുമക്കൾ: പരേതനായ പിടി വിശ്വനാഥൻ, പി എ ഗണപതി, ദുരസ്വാമി, […]

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് യു. വിക്രമൻ അന്തരിച്ചു

കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് യു. വിക്രമൻ (66) അന്തരിച്ചു.കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. കെ ജെ യു സ്ഥാപകാംഗമാണ്. 1999 ൽ പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ.ആർ. ചുമ്മാർ പുരസ്കാരം ലഭിച്ചു. പി.സീതയാണ് ജീവിതപങ്കാളി. മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്നു സഖാവ് യു വിക്രമൻ. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ […]

കോട്ടയം മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം യുവാവിനെ ട്രയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച യുവാവിനെ ; മൃതദേഹം കണ്ടത് ഇന്ന് രാവിലെ

സ്വന്തം ലേഖകൻ കോട്ടയം : മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം ഏകദേശം 35 വയസ് ഉള്ള യുവാവിനെ ട്രയിൽ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നീല ജീൻസും , ചെക്ക് ഷർട്ടുമാണ് വേഷം. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയുന്നവർ ഈസ്റ്റ് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 04812560333