നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ എ.കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുത്; ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണം: വി.ഡി.സതീശൻ
തിരുവനന്തപുരം: നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോൾ എ.കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും, രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും വി.ഡി.സതീശൻ ആരോപിച്ചു. സി.പി.എം സ്ത്രീപക്ഷ കാമ്പയിൻ നടത്തുകയാണ്. ഇതാണോ സി.പി.എമ്മിൻറെ സ്ത്രീപക്ഷ കാമ്പയിൻ. ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടപ്പോൾ കേസ് ഒതുക്കി തീർക്കാൻ മന്ത്രി തന്നെ ഇടപ്പെട്ടുവെന്ന ഗൗരവകരമായ കാര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരും. പിണറായി സർക്കാർ രണ്ടാമത് […]