മകൻ തൂ​ങ്ങി മ​രി​ച്ചു; മൃതശരീരം താഴെ ഇറക്കുന്നതിനിടെ ഉടുമുണ്ടിൽ കുരുക്കുണ്ടാക്കി മരത്തിൽ നിന്ന് താഴേക്ക് ചാടി അച്ഛനും ആത്മഹത്യ ചെയ്തു; അച്ഛന്റെയും സഹോദരന്റെയും മരണം കൺമുന്നിൽ കണ്ട് പകച്ച് ഇളയമകൻ

മകൻ തൂ​ങ്ങി മ​രി​ച്ചു; മൃതശരീരം താഴെ ഇറക്കുന്നതിനിടെ ഉടുമുണ്ടിൽ കുരുക്കുണ്ടാക്കി മരത്തിൽ നിന്ന് താഴേക്ക് ചാടി അച്ഛനും ആത്മഹത്യ ചെയ്തു; അച്ഛന്റെയും സഹോദരന്റെയും മരണം കൺമുന്നിൽ കണ്ട് പകച്ച് ഇളയമകൻ

 

തൃ​ശൂ​ർ: മകൻ തൂ​ങ്ങി മ​രി​ച്ച​ത​റി​ഞ്ഞ മ​നോ​വി​ഷ​മ​ത്തി​ൽ അച്ഛനും അ​തേ ​മ​ര​ത്തി​ൽ തൂ​ങ്ങി ​മ​രി​ച്ചു. കി​ഴ​ക്കൂ​ട്ട് രാ​മു എ​ന്ന് വി​ളി​ക്കു​ന്ന ദാ​മോ​ദ​ര​ൻ (53), മ​ക​ൻ ശ​ര​ത് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​ന്നം​കു​ളം എ​യ്യാ​ൽ ആ​ദൂ​ർ റോ​ഡി​ൽ ജാ​ഫ​ർ ക്ല​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ടു​ത്ത് പാ​ട​ത്തി​നോ​ടു ചേ​ർ​ന്ന മ​ര​ത്തി​ൽ ശരത്ത് തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് സഹോദരനാണ് കണ്ടെത്തിയത്. ​

ഉ​ട​നെ വീ​ട്ടി​ൽ ഓ​ടി​യെ​ത്തി അച്ഛ​നെ വി​വ​ര​മ​റി​യി​ച്ചു. ര​ണ്ടു​പേ​രും ചേ​ർ​ന്ന് ശ​ര​ത്തി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. താ​ഴെ​യി​റ​ക്കു​ന്ന​തി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ ദാ​മോ​ദ​ര​ൻ പെ​ട്ടെ​ന്ന് ഉ​ടു​ത്തി​രു​ന്ന മു​ണ്ട് മ​ര​ത്തി​ൽ കെ​ട്ടി ക​ഴു​ത്തി​ൽ കു​രു​ക്കി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ന്നു രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ഴെ​യി​റ​ക്കി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശ​ര​ത് ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​ണ്. തു​ട​ർ​ച്ച​യാ​യി പ​ണി ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ടു​ത്ത സാ​മ്പത്തി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു ശരത് എന്ന് പറയുന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നായിരുന്നു ദാ​മോ​ദ​ര​ൻ.