play-sharp-fill
നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു; അന്യസംസ്ഥാന തൊഴിലാളിയടക്കം ആറ് പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു; അന്യസംസ്ഥാന തൊഴിലാളിയടക്കം ആറ് പേർക്ക് പരിക്ക്

 

ചങ്ങനാശേരി: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ് പേർക്ക് പരിക്ക്. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ അന്യസംസ്ഥാന തൊഴിലാളിയാണ്.

കൂടെ ഉണ്ടായിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർത്ഥ്, മനു എന്നിവർക്കും അന്യസംസ്ഥാന തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്.

എ.സി റോഡിൽ ഒന്നാം പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്നും തിരുവല്ലയ്ക്ക് പോകവെ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ക്രെയിനിന് സമീപം നിന്നിരുന്ന അന്യസംസ്ഥാന തൊഴിലാളിക്കും ഇടിയുടെ ആഘാതത്തിൽ കാർ ഓടിച്ചിരുന്ന ജോയലിനും കൂടെയുണ്ടായിരുന്നവർക്കും പരിക്കേറ്റു.

ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജോയലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.