‘രാജിയില്ല, ക്ലിഫ് ഹൗസിൽ എത്തിയത് മുഖ്യമന്ത്രിയെ കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ; പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്’; എ.കെ ശശീന്ദ്രൻ

‘രാജിയില്ല, ക്ലിഫ് ഹൗസിൽ എത്തിയത് മുഖ്യമന്ത്രിയെ കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ; പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്’; എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന കേസിൽ പ്രതിരോധത്തിലായ മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്.

മന്ത്രി സ്ഥാനം രാജിവെക്കില്ല. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രൻ വിശദീകരണം നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിൽ പറഞ്ഞ കാര്യങ്ങൾ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല താൻ എത്തിയതെന്നും മന്ത്രി പറഞ്ഞു.

പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാൽ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്.

പീഡനക്കേസിൽ ഇടപെട്ടുവെന്ന ആരോപണം മാത്രമല്ല ചർച്ച ചെയ്തതെന്നും വനം വകുപ്പ് സംബന്ധിച്ച ചില കാര്യങ്ങളും ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശശീന്ദ്രൻ പെൺകുട്ടിയുടെ അച്​ഛനെ വിളിച്ചത്​ പാർട്ടി പ്രശ്​നം പരിഹരിക്കാനാണെന്ന്​ പി.സി ചാക്കോ പറഞ്ഞു. പീഡന പരാതി തീർപ്പാക്കാൻ പാർട്ടി ഇടപ്പെട്ടിട്ടില്ല.

പീഡന പരാതി പിൻവലിക്കാൻ ശശീന്ദ്രൻ ആവശ്യപ്പെട്ടിട്ടില്ല. സാമ്പത്തിക തർക്കത്തിന്​ പരിഹാരം കാണാനാണ്​ മന്ത്രി ശ്രമിച്ചതെന്നും പി.സി.ചാക്കോ കൂട്ടിച്ചേർത്തു. ശശീന്ദ്രൻറെ രാജി ആവശ്യപ്പെടില്ലെന്നും ഫോൺ സംഭാഷണത്തിൽ പാർട്ടി പ്രതിരോധത്തിലല്ലെന്നും പി.സി.ചാക്കോ വ്യക്​തമാക്കി.