പിടിച്ചുപറി, മോഷണം; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരിപത്തി മൂന്നുകാരൻ അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതി ബൈക്കിൽ സഞ്ചരിക്കവെ പൊലീസിനു മുൻപിൽ കുടുങ്ങി

ചങ്ങനാശേരി: പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. തൃക്കൊടിത്താനം ചാഞ്ഞോടി ഉരപ്പാംകുഴി അനന്തു ഷാജി(23) ആണ് അറസ്റ്റിലായത്.

ഒളിവിലായിരുന്ന ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ പൊലീസ് പട്രോളിംഗ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഇയാളുടെ പേരിൽ തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കും പണവും തട്ടിയെടുത്ത കേസിലെ പ്രതിയാണിയാൾ.

വീട്ടമ്മയുടെ കയ്യിൽ നിന്നും ബാഗ് പിടിച്ചുപറിച്ച സംഭവത്തിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ അനന്തുവിന്റെ പേരിൽ കേസ് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

എസ്എച്ച്ഒ ഇ അജീബ്, എസ്‌ഐമാരായ രഘു, സജി സാരംഗ്, എഎസ് ഐ ബിജു, സീനിയർ സിപിഒമാരായ ജോർജ്, ജയ്‌മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group