play-sharp-fill

പബ്ജി കളിക്കണം: അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ; പണം പിൻവലിച്ചത് ഒൻപതിലും പത്തിലും പഠിക്കുന്ന കുട്ടികൾ, മക്കൾ കുടുങ്ങിയത് അമ്മ പരാതി നൽകിയതോടെ

സ്വന്തം ലേഖകൻ കോഴിക്കോട്: പഠനാവശ്യങ്ങൾക്കായി സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് ഇന്ന് അത്യാവശ്യമാണെങ്കിലും ഇത് മാതാപിതാക്കൾക്ക് തലവേദനയായി മാറിയ നിരവധി അനുഭവങ്ങൾ നാം കണ്ടിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള ഒരു വീട്ടമ്മയും ഇത്തരത്തിൽ കുട്ടികളുടെ കെണിയിൽ പെട്ടു. ഓൺലൈൻ ഗെയിം കളിക്കാനായി അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതാണ് ഇവിടെ തലവേദനയായത്. പണം കാണാനില്ലെന്ന് ശ്രദ്ധയിൽ പെട്ട വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒരു ലക്ഷത്തിലധികം രൂപയാണ് വീട്ടമ്മക്ക് നഷ്ടമായത്. അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതിന് […]

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇളവുകൾ അനുവദിച്ചും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജൂലൈ 14 മുതൽ 20 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. ഇളവുകൾ സംബന്ധിച്ച സംസ്ഥാന സർക്കാരിൻറെ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങൾ. ജൂലൈ 28ന് നടത്തുന്ന അവലോകനത്തിൽ പോസിറ്റിവിറ്റിയിൽ വരുന്ന മാറ്റത്തിൻറെ അടിസ്ഥാനത്തിൽ കാറ്റഗറികൾ പുനർനിർണയിക്കും. ജൂലൈ 14 മുതൽ 20 വരെ […]

ഉത്ര കൊലക്കേസ്: പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്ത് ജഡ്ജി; ചോദ്യാവലി കോടതി സ്വമേധയാ തയ്യാറാക്കി; കേസിൽ നാളെ മറുപടി വാദം; പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിർണായകമാകും

  സ്വന്തം ലേഖകൻ കൊല്ലം: നാടിനെ നടുക്കിയ ഉത്ര കൊലക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ്. എസ്. കുമാറിനെ കോടതി നേരിട്ട് ചോദ്യം ചെയ്തു. കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. വിചാരണ വേളയിൽ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന വായ് മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. പ്രതി ഭാഗത്തേക്ക് കൂടുതലായി പ്രതിഭാഗം സാക്ഷികളോ […]

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം; ഫോ​ൺ സം​ഭാ​ഷ​ണ​ത്തിൽ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ഇല്ല

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യുമായ് ബന്ധപ്പെട്ട് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം. ഫോ​ൺ സം​ഭാ​ഷ​ണ​ത്തിൽ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ഇല്ലെന്ന് പ്രാ​ഥ​മി​ക നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വു​മാ​യി ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പൊ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. ​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പൊ​ലീ​സ്. എ​ൻ​സി​പി നേ​താ​വും കു​ണ്ട​റ​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യ പ​ത്മാ​ക​ര​നെ​തി​രെ​യാ​ണ് പീ​ഡ​ന​ശ്ര​മ കേ​സ്. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27ന് ​ന​ൽ​കി​യ പ​രാ​തി. […]

‘എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശമെന്ത്? മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു’- പരാതിക്കാരിയായ യുവതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശമെന്താണെന്നും, മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചുവെന്നും പരാതിക്കാരിയായ യുവതി. മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നിൽക്കുകയാണെന്നും മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി. അതേസമയം, ഫോൺ വിളി വിവാദത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങൾ പാർട്ടി വിശദമായി ചർച്ച ചെയ്‌തില്ലെന്നും വിഷയത്തിൽ മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി […]

നാളെ നിയമസഭ സമ്മേളനം തുടങ്ങു​മ്പോൾ എ.​കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുത്; ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണം: വി.ഡി.സതീശൻ

തിരുവനന്തപുരം: നാളെ നിയമസഭ സമ്മേളനം തുടങ്ങു​മ്പോൾ എ.​കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും, രാജി മുഖ്യമന്ത്രി ചോദിച്ച്​ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്​തുവെന്നും വി.ഡി.സതീശൻ ആരോപിച്ചു. സി.പി.എം സ്​ത്രീപക്ഷ കാമ്പയിൻ നടത്തുകയാണ്​. ഇതാണോ സി.പി.എമ്മിൻറെ സ്​ത്രീപക്ഷ കാമ്പയിൻ. ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടപ്പോൾ കേസ്​ ഒതുക്കി തീർക്കാൻ മന്ത്രി തന്നെ ഇടപ്പെട്ടുവെന്ന ഗൗരവകരമായ കാര്യമാണ്​ ഇവിടെ ഉണ്ടായിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ശ്നം കൊ​ണ്ടു​വ​രും. പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടാ​മ​ത് […]

‘രാജിയില്ല, ക്ലിഫ് ഹൗസിൽ എത്തിയത് മുഖ്യമന്ത്രിയെ കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ; പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്’; എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന കേസിൽ പ്രതിരോധത്തിലായ മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രി സ്ഥാനം രാജിവെക്കില്ല. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രൻ വിശദീകരണം നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്‌. ഫോണിൽ പറഞ്ഞ കാര്യങ്ങൾ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും […]

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു; അന്യസംസ്ഥാന തൊഴിലാളിയടക്കം ആറ് പേർക്ക് പരിക്ക്

  ചങ്ങനാശേരി: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ് പേർക്ക് പരിക്ക്. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ അന്യസംസ്ഥാന തൊഴിലാളിയാണ്. കൂടെ ഉണ്ടായിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർത്ഥ്, മനു എന്നിവർക്കും അന്യസംസ്ഥാന തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്. എ.സി റോഡിൽ ഒന്നാം പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്നും തിരുവല്ലയ്ക്ക് പോകവെ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിക്കുകയായിരുന്നു. […]

പിടിച്ചുപറി, മോഷണം; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരിപത്തി മൂന്നുകാരൻ അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതി ബൈക്കിൽ സഞ്ചരിക്കവെ പൊലീസിനു മുൻപിൽ കുടുങ്ങി

ചങ്ങനാശേരി: പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. തൃക്കൊടിത്താനം ചാഞ്ഞോടി ഉരപ്പാംകുഴി അനന്തു ഷാജി(23) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ പൊലീസ് പട്രോളിംഗ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഇയാളുടെ പേരിൽ തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കും പണവും തട്ടിയെടുത്ത കേസിലെ പ്രതിയാണിയാൾ. വീട്ടമ്മയുടെ കയ്യിൽ നിന്നും ബാഗ് പിടിച്ചുപറിച്ച സംഭവത്തിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ അനന്തുവിന്റെ പേരിൽ കേസ് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എസ്എച്ച്ഒ […]

കരുവന്നൂർ സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറംലോകത്തെ അറിയിച്ചത് മുൻ സഖാവ്: അഴിമതി അറിഞ്ഞ് നേതൃത്വത്തോട് പരാതിപ്പെട്ടങ്കിലും പരാതിക്കാരനായ തന്നെ കള്ളനാക്കിയത് പാർട്ടി തന്നെയെന്ന് എം. വി സുരേഷ്

സ്വന്തം ലേഖകൻ തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ കോടികളുടെ തിരിമറിയെ കുറിച്ച് ആദ്യം അറിഞ്ഞതും അത് പുറം ലോകത്ത് എത്തിക്കാൻ പ്രയത്നിച്ചതും ഒരു സഖാവാണ്. സഖാവ് എം. വി സുരേഷ്. ബാങ്കിലെ തട്ടിപ്പുമായ് ബന്ധപ്പെട്ട് 2019 ജനുവരി 16-നാണ് സിപിഎമ്മുകാരനായിരുന്ന സുരേഷ് നേതൃത്വത്തെ വിവരം അറിയിച്ചത്. എന്നാൽ തട്ടിപ്പു കണ്ടെത്തിയതോടെ പാർട്ടിക്ക് പുറത്തായി. തട്ടിപ്പ് സിപിഎമ്മിനെ അറിയിച്ച ജീവനക്കാരന് ആദ്യം ജോലിയും പിന്നെ പാർട്ടിയിലെ സ്ഥാനവും നഷ്ടമായി. ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്‌സ്റ്റൻഷൻ ബ്രാഞ്ചിന്റെ മാനേജറായിരുന്നു എം വി സുരേഷ്. 15 വർഷം സിപിഎമ്മിന്റെ തണ്ടാരത്തറ […]