പബ്ജി കളിക്കണം: അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ; പണം പിൻവലിച്ചത് ഒൻപതിലും പത്തിലും പഠിക്കുന്ന കുട്ടികൾ, മക്കൾ കുടുങ്ങിയത് അമ്മ പരാതി നൽകിയതോടെ

പബ്ജി കളിക്കണം: അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ; പണം പിൻവലിച്ചത് ഒൻപതിലും പത്തിലും പഠിക്കുന്ന കുട്ടികൾ, മക്കൾ കുടുങ്ങിയത് അമ്മ പരാതി നൽകിയതോടെ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പഠനാവശ്യങ്ങൾക്കായി സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് ഇന്ന് അത്യാവശ്യമാണെങ്കിലും ഇത് മാതാപിതാക്കൾക്ക് തലവേദനയായി മാറിയ നിരവധി അനുഭവങ്ങൾ നാം കണ്ടിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള ഒരു വീട്ടമ്മയും ഇത്തരത്തിൽ കുട്ടികളുടെ കെണിയിൽ പെട്ടു.

ഓൺലൈൻ ഗെയിം കളിക്കാനായി അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതാണ് ഇവിടെ തലവേദനയായത്. പണം കാണാനില്ലെന്ന് ശ്രദ്ധയിൽ പെട്ട വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒരു ലക്ഷത്തിലധികം രൂപയാണ് വീട്ടമ്മക്ക് നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇതിന് പിന്നിൽ നഷ്ടമായതിന് മക്കളാണെന്ന് കണ്ടെത്തിയത് .

പൊലീസ് അന്വേഷണത്തിൽ ഒൻപതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിയതോടെയാണ് മക്കൾ കുടുങ്ങിയത്.

ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂവർക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റർനെറ്റ് ബാങ്കിങ് പാസ്‌വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽനിന്നു പണം എടുക്കുകയായിരുന്നു.

നിരോധിച്ച ‘പബ്ജി’ കളിച്ചാണ് ഒരു ലക്ഷത്തിലധികം രൂപ ഇവർ നഷ്ടപ്പെടുത്തിയത്. വീട്ടമ്മ പൊലീസിൽ പരാതി നൽകിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല.

ഓൺലൈൻ പഠനത്തിനുു വേണ്ടിയാണ് മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയത്. വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്.