ബോക്‌സിങ്ങിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ; തോൽപിച്ചത് ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെ

സ്വന്തം ലേഖകൻ ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ പ്രവേശിച്ചതോടയാണിത്. ഓ​ഗസ്റ്റ് നാലിനാണ് സെമി ഫൈനൽ. ക്വാർട്ടറിൽ ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെയാണ് ലവ്‌ലിന തകർത്താണ് (4-1). നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്‌ലിന പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്‌ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്‌പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്‌ലിന 5-0നാണ് രണ്ടാം […]

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്; പട്ടിക സെപ്റ്റംബർ 29 വരെ നീട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. നിയമ വശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. അതേ സമയം വനിത കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും. വിധി ആശ്വാസകരമാണെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസറ്റ് […]

ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കുക – ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ കോട്ടയം: തുടർ ഭരണത്തിൽ ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന പ്രതികാര നടപ്പടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ 46- മത് വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യാ ക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എസ് രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എ. രാജശേഖരൻ നായർ, സംസ്ഥാന […]

സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53, 20,891 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ആകെ മരണം 16,585

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂർ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂർ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസർഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

മെഡിക്കൽ സംവരണം: അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനവും, 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തും, ഈ നടപ്പു വർഷം മുതൽ സംവരണം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് കേന്ദ്ര സർക്കാർ സംവരണം നടപ്പിലാക്കി. അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണവും സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഇത് ബാധകമാകും. എംബിബിഎസിൽ 1,500 ഒബിസി വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 2,500 ഒബിസി വിദ്യാർത്ഥികൾക്കും തീരുമാനം പ്രയോജനം ചെയ്യും. ഇതു കൂടാതെ എംബിബിഎസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 550 […]

മോഹം പൊലിഞ്ഞു; ബോക്‌സിങ് പ്രീ ക്വാർട്ടറിൽ പൊരുതി തോറ്റ് മേരി കോം

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ മെഡൽ സ്വപ്നത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ബോക്‌സിങ് താരം മേരി കോം 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ പുറത്ത്. കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോൽവി ഏറ്റു വാങ്ങിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നായിരുന്നു മേരിയുടെ തോൽവി. ആദ്യ റൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിർണയിച്ചു. ഡൊമിനിക്കയുടെ […]

കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾതച്ചോണം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന വർഷ(17)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് സംശയിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ പെൺകുട്ടി ഒരു വിഷയത്തിന് തോറ്റിരുന്നു. ഇതേ തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. അമ്മ റേഷൻ കടയിൽ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയിരിക്കുകയായിരുന്നു. പോലീസും ഫൊറൻസിക് വിദഗ്ധരും വിരലടയാള […]

ശത്രുക്കൾ എന്ന് തോന്നിൽ വധശ്രമം, നിരവധി ബാങ്ക് തട്ടിപ്പുകൾ, കേരളത്തിന് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകൾ, മാംഗോ ഫോണിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിലെ അ​ഗസ്റ്റിൻ സഹോദരങ്ങളുടെ തന്ത്രങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിൽ പിടിയിലായ സഹോദരങ്ങൾ നിരവധി ബാങ്ക് തട്ടിപ്പ് കേസുകളലേയും, ക്രിമിനൽ കേസുകളിലെ പ്രതികൾ. കേരളത്തിന് അകത്തും പുറത്തും ഇവർക്കെതിരെ ഉണ്ടായിരുന്നത് നിരവധി കേസുകൾ. മാംഗോ ഫോൺ എന്ന പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു എന്ന വാർത്തയിലൂടെ മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ. എന്നാൽ പിടി തോമസിന്റെ ഇടപെടലുലൂടെയാണ് വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയെക്കുറിച്ച് പുറം […]

നിയമസഭാ കയ്യാങ്കളി കേസ്: ‘സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ലെന്ന്’ മുഖ്യമന്ത്രി; ‘ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ’ എന്ന് പി.ടി തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും, സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇ​പ്പോ​ൾ സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ൽ ആ​ണ്. സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മ​ല്ല. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പരമോന്നത […]

കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കും, മൂന്നാം തരം​ഗം അതിരൂക്ഷമാകും; മുന്നറിയിപ്പുമായി ഐ.സി.എം.ആർ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും; കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിലെന്ന് സിറോ സർവേ ഫലം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കുമെന്നും, മൂന്നാം തരം​ഗം കേരളത്തിൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആർ. മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, കേരളത്തിൽ കോവിഡ് പ്രതിദിന കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽനിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്ത് എത്തുക. ഇപ്പോഴും വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഘം സഹായങ്ങൾ നൽമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി […]