play-sharp-fill
ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കുക – ജോസഫ് വാഴയ്ക്കൻ

ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കുക – ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ

കോട്ടയം: തുടർ ഭരണത്തിൽ ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന പ്രതികാര നടപ്പടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു.

കേരള എൻ.ജി.ഒ അസോസിയേഷൻ 46- മത് വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യാ ക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എസ് രവീന്ദ്രനും ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ട്രഷറർ എ. രാജശേഖരൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.പി സുനിൽ, തോമസ് ഹെർബിറ്റ്, സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു, ജില്ലാ സെക്രട്ടറി വി.പി ബോബിൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സാബു ജോസഫ്, അഷറഫ് ഇറി വേരി, അക്ഷറഫ് പറപ്പള്ളി, സോജോ തോമസ്, കെ.എൻ ശങ്കരപ്പിള, ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ സംസാരിച്ചു