മെഡിക്കൽ സംവരണം: അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനവും, 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തും, ഈ നടപ്പു വർഷം മുതൽ സംവരണം പ്രാബല്യത്തിൽ

മെഡിക്കൽ സംവരണം: അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനവും, 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തും, ഈ നടപ്പു വർഷം മുതൽ സംവരണം പ്രാബല്യത്തിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്ക് കേന്ദ്ര സർക്കാർ സംവരണം നടപ്പിലാക്കി.

അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസിക്ക് 27 ശതമാനം സംവരണവും സാമ്പത്തിക പരാധീനതകളുള്ളവർക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടപ്പ് അധ്യയന വർഷം മുതൽ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഇത് ബാധകമാകും.

എംബിബിഎസിൽ 1,500 ഒബിസി വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 2,500 ഒബിസി വിദ്യാർത്ഥികൾക്കും തീരുമാനം പ്രയോജനം ചെയ്യും.

ഇതു കൂടാതെ എംബിബിഎസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 550 ഓളം വിദ്യാർത്ഥികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരത്തോളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും തീരുമാനംകൊണ്ട് ഗുണമുണ്ടാകും.

ദീർഘകാലമായുള്ള സംവരണ പ്രശ്നത്തിന് പരിഹാരം കാണാനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് തിങ്കളാഴ്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി നിർദേശം നൽകി.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.