കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കും, മൂന്നാം തരം​ഗം അതിരൂക്ഷമാകും; മുന്നറിയിപ്പുമായി ഐ.സി.എം.ആർ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും; കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിലെന്ന് സിറോ സർവേ ഫലം

കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കും, മൂന്നാം തരം​ഗം അതിരൂക്ഷമാകും; മുന്നറിയിപ്പുമായി ഐ.സി.എം.ആർ; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും; കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിലെന്ന് സിറോ സർവേ ഫലം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കുമെന്നും, മൂന്നാം തരം​ഗം കേരളത്തിൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആർ. മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, കേരളത്തിൽ കോവിഡ് പ്രതിദിന കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽനിന്നുള്ള വിദഗ്ധരാണ് സംസ്ഥാനത്ത് എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴും വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഘം സഹായങ്ങൾ നൽമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 43,509 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 50.69 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. രാജ്യത്തെ നാല് ലക്ഷം സജീവ കേസുകളിൽ ഒന്നര ലക്ഷവും കേരളത്തിലാണ്.

97.38 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്. ജൂലായ് 28 വരെ 46,26,29,773 സാമ്പിളുകൾ പരിശോധിച്ചതായും ഇന്നലെ മാത്രം 17,28,795 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

അതേസമയം വാക്‌സിൻ വഴിയോ രോഗം വന്നതുമൂലമോ കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിലാണെന്ന് കണ്ടെത്തൽ.

നാലാമത് ദേശീയ സിറോ സർവേയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 44.4 ശതമാനം പേർക്കു മാത്രമാണ് പ്രതിരോധശേഷി ലഭിച്ചിട്ടുള്ളതെന്നാണ് സർ‍വ്വെ പറയുന്നത്.

ജൂൺ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐസിഎംആർ നാലാമത് ദേശീയ സിറോ സർവേ നടത്തിയത്.