play-sharp-fill
നിയമസഭാ കയ്യാങ്കളി കേസ്: ‘സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ലെന്ന്’ മുഖ്യമന്ത്രി; ‘ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ’ എന്ന് പി.ടി തോമസ്

നിയമസഭാ കയ്യാങ്കളി കേസ്: ‘സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ലെന്ന്’ മുഖ്യമന്ത്രി; ‘ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ’ എന്ന് പി.ടി തോമസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും, സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇ​പ്പോ​ൾ സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ൽ ആ​ണ്. സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മ​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.

പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുകയാണ്. തുടർ നടപടികൾ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോവും.

സുപ്രീംകോടതി വിധി അനുസരിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്.

ഒരു എംഎൽഎയുടെ പേരിലും നിയമസഭയിലെ പ്രതിഷേധങ്ങളിലും ക്രിമിനൽ കേസ് എടുക്കുന്ന രീതി പൊതുവേ രാജ്യത്ത് ഉണ്ടായിട്ടില്ല.

ഇന്ത്യൻ നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു രീതി പിന്തുടരാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് കാണാവുന്നതാണ്.

നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിർത്താനാണ് സംസ്ഥാന സർക്കാർ പരിശ്രമിച്ചിട്ടുള്ളൂ.

ആർക്കെങ്കിലും എതിരെ ഒരു കേസ് നിയമസഭയ്ക്കകത്തെ പ്രവർത്തനത്തിന്റെ പേരിൽ സർക്കാർ സ്വീകരിച്ചിട്ടില്ല.

കാലാകാലങ്ങളിലുണ്ടാവുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹത്തിലും സ്ഥാപനങ്ങളിലും ചിലപ്പോൾ പാർലമെന്റിലും നിയമനിർമ്മാണ സഭകളിലും പ്രതിഷേധത്തിന്റെ അലകൾ ഉയരാറുണ്ട്.

സമരങ്ങളും പ്രശ്നങ്ങളും തീരുമ്പോൾ സാധാരണഗതിയിൽ തന്നെ അതിനോടനുബന്ധിച്ചുണ്ടായ കേസുകൾ പിൻവലിക്കാൻ സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് അനുമതി നൽകുന്നതും അവ പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയുടെ അനുമതി തേടുന്നതും ഈ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ ആദ്യമായല്ല.

ഇതൊരു പുതിയ സംഭവമാണെന്ന തരത്തിൽ പർവ്വതീകരിച്ച് ചിത്രീകരിക്കുന്നത് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.

നിയമസഭയെ സംബന്ധിച്ച് പൊതുവിൽ രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ്സ് തകർക്കാനേ ഇടയാക്കുകയുള്ളൂവെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.ടി തോമസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് ഉന്നയിച്ചത്.

വിചാരണകോടതി വിധി മുതൽ സുപ്രീം കോടതി വരെയുള്ള വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കെ.എം മാണിയുടെ ആത്മാവായിരിക്കും.

ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം.

ശിവൻകുട്ടിയെ പോലെ ഒരാൾക്ക് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനാകുമോയെന്നും പി.ടി തോമസ് ചോദിച്ചു.

വി. ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരിക്കുന്നത് എത്രമാത്രം ഗുണകരണമാകുമെന്ന ചോദ്യം പി.ടി തോമസ് ഉന്നയിച്ചു.