ശത്രുക്കൾ എന്ന് തോന്നിൽ വധശ്രമം, നിരവധി ബാങ്ക് തട്ടിപ്പുകൾ, കേരളത്തിന് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകൾ, മാംഗോ ഫോണിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിലെ അ​ഗസ്റ്റിൻ സഹോദരങ്ങളുടെ തന്ത്രങ്ങൾ

ശത്രുക്കൾ എന്ന് തോന്നിൽ വധശ്രമം, നിരവധി ബാങ്ക് തട്ടിപ്പുകൾ, കേരളത്തിന് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകൾ, മാംഗോ ഫോണിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിലെ അ​ഗസ്റ്റിൻ സഹോദരങ്ങളുടെ തന്ത്രങ്ങൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: മുട്ടിൽ മരം കൊള്ളയ്ക്ക് പിന്നിൽ പിടിയിലായ സഹോദരങ്ങൾ നിരവധി ബാങ്ക് തട്ടിപ്പ് കേസുകളലേയും, ക്രിമിനൽ കേസുകളിലെ പ്രതികൾ. കേരളത്തിന് അകത്തും പുറത്തും ഇവർക്കെതിരെ ഉണ്ടായിരുന്നത് നിരവധി കേസുകൾ. മാംഗോ ഫോൺ എന്ന പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു എന്ന വാർത്തയിലൂടെ മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ.

എന്നാൽ പിടി തോമസിന്റെ ഇടപെടലുലൂടെയാണ് വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയെക്കുറിച്ച് പുറം ലോകം അറിയുന്നത്. അഴിമതിയെക്കുറിച്ച്‌ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപക്ഷത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഒരു ചാനലിന്റെ എംഡിയാണ് ഈ വലിയ കൊള്ളയുടെ പിന്നിലെന്ന് കേൾക്കുന്നുവെന്നും പിടി തോമസ് ആരോപണം ഉന്നയിച്ചിരുന്നു. ആ ചാനലിന്റെ എഡിറ്റർ വിളിച്ചു പറഞ്ഞിട്ടാണ് വനം കൊള്ള നടത്തിയവർ വനം മന്ത്രിയെ സന്ദർശിച്ചതെന്നും പിടി തോമസ് ആരോപിച്ചു. ഇതോടെയാണ് കേസിന് പുതിയ മാനം വന്നത്. പിന്നീട് 24 ന്യൂസിലെ ദീപക് ധർമ്മടവും പ്രതിസ്ഥാനത്തായി.

3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ടു കൊണ്ടാണ് മാംഗോ ഫോൺ എന്ന തട്ടിപ്പ് സംരംഭവുമായി സഹോദരങ്ങൾ രം​ഗത്ത് വന്നത്. ചില മാധ്യമ പ്രവർത്തകരുടെ പിന്തുണയിൽ നടത്തിയ തട്ടിപ്പ്. മാംഗോ ഫോൺ എന്ന പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും നൽകിയിരുന്നു.

മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാധ്യമങ്ങളും മൗനത്തിലായി. ലക്ഷങ്ങളുടെ പരസ്യങ്ങൾ നൽകിയതിനാൽ ഈ തട്ടിപ്പുകൾ ആരും വാർത്തയാക്കിയില്ല.

വ്യാജരേഖ ചമച്ച്‌ ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നും ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും അറസ്റ്റിലായിട്ടുണ്ട്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ മുൻപ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു.

ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. ഫോണിന്റെ ലോഞ്ചിങ് ദിവസം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നൽകി. പക്ഷെ ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെ തുടർന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന എം ഫോൺ ലോഞ്ചിങ് ചടങ്ങിൽ വച്ച്‌ കമ്ബനി ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും പൊലീസ് അറസ്റ്റു ചെയ്യകയായിരുന്നു. ഇതോടെ ലോഞ്ചിങ് നടക്കാതെ വരികയും, പിന്നീട് ദുബായിൽ ലോഞ്ചിങ് നടത്താൻ ശ്രമം നടത്തി.

പിന്നീട് രാഷ്ട്രീയത്തിലേക്കായിരുന്നു ഇവരുടെ നോട്ടം. വയനാട്ടിൽ തുഷാറിന്റെ ബിഡിജെഎസിന് വലിയ സ്വാധീനമോ നേതാക്കളോ ഇല്ല. ഇത് മനസ്സിലാക്കി ആന്റോ അഗസ്റ്റിൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെ തുഷാറിന് തന്നെ ഇവിടെ മത്സരിക്കേണ്ടി വന്നു. അന്ന് തുഷാറിനൊപ്പം ആന്റോയും പ്രചരണത്തിൽ സജീവമായി. പിന്നീട് കേരളാ കോൺഗ്രസ് പിസി തോമസ് പക്ഷത്തേക്ക് മാറി. ഇടതുപക്ഷ സർക്കാരിനെതിരെ സമരത്തിലും ഭാഗമായി.

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് മർദ്ദിച്ചു, ജപ്തി കഴിഞ്ഞപ്പോൾ ഡ്രൈവറെ ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു തുടങ്ങി നിരവധി ക്രിമിനൽ കേസുകളും ഇവരുടെ പേരിലുണ്ട്.

നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വയനാട്ടിലെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തതിന് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. ഇവരെ അറസ്റ്റു ചെയ്ത ശേഷം വീണ്ടും ജപ്തി നടപടികൾ ഉദ്യോഗസ്ഥർ പിന്നീട് പൂർത്തിയാക്കുകയും ചെയ്തു.

അതിന്റെ അഗസ്റ്റിൻ സഹോദരന്മാരുടെ കലി മുഴുവൻ ജപ്തിക്ക് ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊണ്ടുപോയ പാവപ്പെട്ട ഒരു പിക്ക്‌അപ്പ് ഡ്രൈവർക്കെതിരെയാണ് ഉണ്ടായത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച്‌ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോയ മുഹമ്മദ് ഷെജീദിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്ന കാണിച്ച്‌ ഷെജീദ് പൊലീസിൽ പരാതി നൽകിയിരുന്നു. ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് ഷെജീദിനെ ജീപ്പിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഒരുകാലത്ത് ഒരു പ്രമുഖ ചാനലിൽ ഏറ്റവും കൂടുതൽ പരസ്യം നൽകി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടോഴ്സ് കമ്ബനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഏഷ്യൻ മോട്ടോഴ്സിന്റെ പരസ്യങ്ങൾ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. ഒരു ചാനലിന്റെ സ്ഥിരം പരസ്യദാതാക്കളായിരുന്നു ഇവർ.

ഇങ്ങനെ പരസ്യങ്ങളിൽ നിറഞ്ഞു നിന്ന ഈ കമ്പനിക്ക് ഇപ്പോൾ എന്തു സംഭവിച്ചു എന്നുപോലും ആർക്കും അറിവില്ല. ഈ കമ്പനിയെ കൂടാതെ ഏഷ്യൻ ടിമ്ബർ ഡിപ്പോ, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉള്ളത്.

2014ൽ ഇവരുടെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടേഴ്സ് എന്ന കമ്പനിക്കും ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു.

കളമശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും ഇവരുടെ സ്ഥാപനത്തിലേക്ക് വിൽപ്പനക്കായുള്ള വണ്ടികൾ വാങ്ങാനുള്ള ലോണിനായി ഒരു പ്രോപ്പർട്ടി ജാമ്യം കാണിച്ചു കോടികൾ വായ്‌പ്പയെടുത്തു. ഇതോടൊപ്പം ജാമ്യമായി കൊടുത്ത അതേ പ്രോപ്പർട്ടി ജാമ്യം വച്ചു ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഇവർ ലോൺ എടുക്കുകയുമായിരുന്നു.

ഫലത്തിൽ രണ്ട് ബാങ്കുകളെ മനപ്പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചെന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം. ജാമ്യം കൊടുത്ത വണ്ടികൾ തന്നെ റീസെയിലിന് വേണ്ടി വാങ്ങിയതാണെന്നും ബാങ്കുകൾക്ക് വ്യക്തമായിരുന്നു. ഈ കേസ് ഹൈക്കോടതി വരെയാണ് മാംഗോ മൊബൈൽസ് ഉടമകളെ എത്തിച്ചത്.

മാംഗോ ഫോണുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ അവകാശപ്പെട്ടത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് പേരുകളായ അമിതാഭ് ബച്ചനും സച്ചിൻ ടെണ്ടുൽക്കറും തങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരാണ് എന്നായിരുന്നു. കൂടൽ അന്വേഷണത്തിൽ നിന്ന് ഇത് കളവ് ആണെന്ന് ബോധ്യപ്പെട്ടു.

സച്ചിന്റെ ഓഫീസിൽ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച്‌ യാതൊരു ധാരണയുമില്ല എന്നാണ് അറിയിച്ചത്. സച്ചിൻ സംഗതി അറിഞ്ഞില്ലെങ്കിലും അമിതാബ് ബച്ചന്റെ ഓഫീസ് ചർച്ച നടത്തിയ കാര്യം തള്ളിയതുമില്ല. കൊച്ചിയിലെ പുഷ് എന്ന ഏജൻസി വഴി അമിതാബ് ബച്ചന്റെ ഓഫീസ് മാംഗോ ഫോണുമായി കരാറിൽ ഏർപ്പെട്ടിരുന്നു.

ഒമ്പത് കോടി രൂപയാണ് അമിതാബിന് നൽകാമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റത്. അഡ്വാൻസായി 1.9 കോടിയുടെ ചെക്കും നൽകി. എന്നാൽ അമിതാബിന്റെ ഓഫീസ് ഈ ചെക്ക് സമർപ്പിച്ചപ്പോൾ പണം ഇല്ലാത്തതുകൊണ്ട് അത് മടങ്ങുകയാണ് ചെയ്തത്.

നടനും ഇടതു എംഎൽഎയുമായ മുകേഷിന്റെ ബന്ധുക്കളെ മുന്നിൽ നിർത്തി മുഖ്യമന്ത്രിയെ ചതിക്കാനും ഇവർ നീക്കം നടത്തി. മുകേഷിന്റെ ബന്ധുവിന്റെ സ്ഥാപനം എന്ന നിലയിൽ ഓൺലൈൻ പത്രത്തിന്റെ ഉദാഘാടനത്തിന് വരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഏൽക്കുകയും ചെയ്തു.

അതിനിടയിൽ ആവേശം കയറിയ സഖാക്കൾ അഗസ്റ്റിൻ സഹോദരന്മാർ നേരിട്ട് പത്രക്കാരോടും മറ്റും തന്റെ ഓൺലൈൻ പത്രത്തെക്കുറിച്ച പറഞ്ഞതായും ആവരെ ക്ഷണിച്ചതുമാണ് പുലിവാലായത്. ഇവർ നേരിട്ട് രംഗത്തിറങ്ങി പത്രക്കാരെ ക്ഷണിക്കാൻ തുടങ്ങിയതോടെ വിവരം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു ഇത്.

ആദിവസം എറണാകുളത്തെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി ഈ ഉദ്ഘാടനം ആയിരുന്നു. അഗസ്റ്റിൻ സഹോദരന്മാരാണ് ഇതിന്റെ പിന്നിലെന്ന വിവരം ലഭിച്ച മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തലേന്നു രാത്രിയിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെ അവസാന നിമിഷം പിണറായിയ പിന്മാറുകയാിരുന്നു. വിവരം മറച്ചുവച്ചതിന് മുകേഷിനോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ ഉള്ളവരാണ് മരം കൊള്ളയ്ക്ക് പിന്നിൽ