പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്; പട്ടിക സെപ്റ്റംബർ 29 വരെ നീട്ടും

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്; പട്ടിക സെപ്റ്റംബർ 29 വരെ നീട്ടും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.

ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. നിയമ വശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. അതേ സമയം വനിത കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധി ആശ്വാസകരമാണെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസറ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.

പരീക്ഷ നടത്തി ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പല റാങ്ക് ലിസ്റ്റുകളും നിലവിൽ വന്നത്. പി.എസ്.സിയുടെ പുതിയ പരിഷ്‌കാരമനുസരിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്ക് പരീക്ഷകൾ രണ്ടു ഘട്ടമായാണ് നടത്തുക.

അങ്ങനെയാണെങ്കിൽ ഓഗസ്റ്റ് നാലിന് റദ്ദാകുന്ന റാങ്ക് പട്ടികകൾക്ക് പകരം പുതിയ ലിസ്റ്റ് വരാൻ സമയം വേണ്ടിവരും. അത്രയും നാൾ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് സംജാതമാകുന്നതെന്ന് പ്രതിഷേധത്തിലുള്ള ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞടുപ്പ് വേളയിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയ സമരമായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടേത്. പ്രധാനപ്പെട്ട ആറ് ഉറപ്പുകൾ സർക്കാർ നൽകിയതോടെയാണ് അന്ന് 36 ദിവസം നീണ്ടു നിന്ന സമരം ഉദ്യോഗാർത്ഥികൾ അവസാനിപ്പിച്ചത്.

എന്നാൽ സർക്കാർ ഈ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് റാങ്ക് ലിസ്റ്റിൻറെ കാലാവധി അവസാനിക്കാൻ വെറും ഒരാഴ്ച മാത്രമുള്ളപ്പോൾ ലാസ്റ്റ് ഗ്രേഡ‍് ഉദ്യോഗാർത്ഥികൾ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൂട്ടത്തോടെയെത്തി സമരം പുനരാരംഭിക്കുകയായിരുന്നു.