പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; വൃ​ദ്ധ​ദ​മ്പ​തി​ക​ളുടെ കൊലക്ക് പിന്നിൽ അയൽവാസിയായ യുവാവ് ‘അ​ർ​ജുൻ തന്നെ’; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ വ​യ​നാ​ട്: നാടിനെ നടുക്കിയ ​പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവൻ്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയായ നെല്ലിയമ്പം കുറുമ കോളനിയിലെ അ​ർ​ജു​നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​പ്പോ​ൾ ഇ​റ​ങ്ങി​യോ​ടി എലി വിഷം കഴിച്ച് അർജുൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 10-നാ​ണ് പ​ന​മ​ര​ത്ത് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​ഴെ നെ​ല്ലി​യ​മ്പ​ത്ത് പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ, ഭാ​ര്യ പ​ത്മാ​വ​തി […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്; ​ഗ്രാമിന് കുറഞ്ഞത് 60 രൂപ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 4340 രൂപയായി. പവന് 34720 രൂപയാണ് വില. തുടർച്ചയായ 3 ദിവസം കൊണ്ട് ഗ്രാമിന് 100 രൂപയുടെ തകർച്ചയാണ് ഇതുവരെ നേരിട്ടത്. അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില ( 17/09/2021 ) സ്വർണ്ണവില ഗ്രാമിന് : 4340 പവന് : 34720        

കുട്ടികൾക്ക് ഭീഷണിയായി കേരളത്തിൽ വീണ്ടും ‘മിസ്‌ക്’ ; കൊച്ചിയിൽ പത്ത് വയസുകാരന് രോഗം

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനം മിസ്‌ക് ഭീഷണിയിൽ. കൊച്ചിയിൽ പത്ത് വയസുകാരന് രോഗം ബാധിച്ച് ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ വിദ്യാർത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികൾക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 85 ശതമാനം കുട്ടികൾക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലായി നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികൾക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3-4 […]

കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സിപിഎം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം. പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നൽകിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 10നാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നൽകിയത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കൾക്ക് നൽകിയിരുന്നു. ഇതിൽ ‘ന്യൂനപക്ഷ വർഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമർശമുള്ളത്. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ […]

‘ഇ.‍ഡി വിളിപ്പിച്ചത് നന്നായി; കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം’; ചന്ദ്രിക കള്ളപ്പണ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകൻ കൊച്ചി: ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട് കേസിൽ ആവശ്യമായ രേഖകൾ ഇ.ഡിക്കു കൈമാറിയതായി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നതെന്നും, കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡിയാണ് തീരുമാനിക്കേണ്ടത്. ഈ പത്രത്തെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതിക്കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷി എന്ന നിലയ്ക്ക് ഒരു സ്റ്റേറ്റ്‌മെന്റ് എടുത്തു. അത്രമാത്രമേ ഉള്ളൂ. […]

ആ‍‍ഢം​ബരം ഒട്ടും കുറയ്ക്കാതെ മോദിയുടെ പിറന്നാൾ ആഘോഷം; കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ , അനിഴം നക്ഷത്രത്തിൽ’ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രത്യേക പൂജയും വഴിപാടും; വാരണാസിയിൽ തെളിയുക 71,000 വിളക്കുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി അനുയായികൾ. ജന്മദിനത്തിന്റെ അന്ന് കേരളത്തിലക്കം വിവിധ ക്ഷേത്രങ്ങളിലടക്കം പൂജകളും പ്രാർത്ഥനകളും നടക്കുന്നതായാണ് വിവരം. അനിഴം നക്ഷത്രത്തിൽ നരേന്ദ്ര മോദിയുടെ പേരിൽ പ്രത്യേക വഴിപാടുകൾ ക്ഷേത്രങ്ങളിൽ നേർന്നതിന്റെ രസീതുകൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാരണാസിയിൽ 71,000 വിളക്ക് കത്തിച്ചാണ് നരേന്ദ്ര മോദിയുടെ ജന്മദിനത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. കാശിയിലെ ഭാരത് മാതാ മന്ദിരത്തിലായിരിക്കും ആഘോഷം. ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷൻ കിറ്റുകൾ വിതരണം ചെയ്യാനും ബിജെപി പദ്ധതിയിടുന്നുണ്ട്. താങ്ക്യൂ […]

‘മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുത്; ഇവരെ പൊതുസമൂഹത്തിനു മുന്നിൽ കാഴ്ച്ച വസ്തുക്കളാക്കരുത്; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണർ മറുപടി പറയേണ്ടി വരും’; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്ന് ഹൈക്കോടതി. ഇവരെ പൊതുസമൂഹത്തിനു മുന്നിൽ കാഴ്ച്ച വസ്തുക്കളാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മദ്യവിൽപന ശാലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണർ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മദ്യശാലകളിലെ തിരക്കു പരിഗണിച്ച് സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം ആവർത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിക്കുമ്പോൾ ഉയർത്തിയ ചോദ്യങ്ങൾ കോടതി ഇന്നും ആവർത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത […]

സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കെ.ബി.ഗണേഷ് കുമാർ; ഇന്ത്യൻ പാർലമെന്റിൽ അംഗമായ വ്യക്തിയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം; സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്; ഉദ്യോഗസ്ഥർ മനസിൽ ഈഗോ കൊണ്ടുനടക്കരുത്

സ്വന്തം ലേഖകൻ കൊല്ലം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കേരള കോൺഗ്രസ് ബി ചെയർമാനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ. ‘സുരേഷ് ഗോപി എന്ന വ്യക്തിയല്ല, ഇന്ത്യൻ പാർലമെന്റിൽ അംഗമായ വ്യക്തിയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്‌ഗോപി ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടത്. സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. അദ്ദേഹം ഒരു എം പിയാണെന്ന് അറിയാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ബഹുമാനിക്കണം. ഉദ്യോഗസ്ഥർ മനസിൽ ഈഗോ കൊണ്ടുനടക്കരുത്. എം എൽ എയെയും […]

സർക്കാർ ജീവനക്കാർക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു; 7 ദിവസത്തിനു ശേഷം ടെസ്റ്റ് നെ​ഗറ്റീവ് ആയാൽ ഉടൻ തിരിച്ചെത്തണം; കോവിഡ് ചികിത്സ കാലയളവ് കാഷ്വൽ ലീവാക്കും; പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നവർ മൂന്നു മാസത്തിനുളളിൽ രോഗമുക്തരെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണം. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. രോഗം ബാധിച്ചവർക്കും പ്രാഥമിക സമ്പർക്കമുള്ളവർക്കും പ്രത്യേക അവധി നൽകും. അവധി ദുരുപയോഗം ചെയ്താൻ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്നുമാസത്തിനകം കൊവിഡ് ബാധിതരായ ജീവനക്കാർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ടാൽ ക്വാറന്റൈൻ ആവശ്യമില്ല. അത്തരം […]

‘സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടി; വിഭാഗീയതയുണ്ടാക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല; സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന നീക്കങ്ങളെ നിയമപരമായി നേരിടും’; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. വിവേചനമുണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിർദേശിച്ചിരിക്കുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ കാർക്കശ്യത്തോടെ നേരിടാനും നിയമനടപടി സ്വീകരിക്കാനും, വിഭാഗീയതയുണ്ടാക്കുനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില […]