തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നുവെന്ന് തോന്നി; കരാറുകാരനെതിരെ ക്വട്ടേഷന്‍ കൊടുത്ത് ബാങ്ക് ഉദ്യോഗസ്ഥ; വീട്ടിൽ കയറി വെട്ടിയ നാലംഗ സംഘം പിടിയിൽ
സ്വന്തം ലേഖകൻ പരിയാരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ പ്രകാരം കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെ എസ്.ഐ. കെ.വി.സതീശന് അറസ്റ്റ് ചെയ്തത്. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെയാണ് (52) ഇവർ വധിക്കാന്‍ ശ്രമിച്ചത്. കണ്ണൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയും പടന്നപ്പാലത്തെ ഫ്ലാറ്റില്‍ താമസക്കാരിയുമായ സീമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് […]